Just In
- 4 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 11 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 16 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അപ്പാച്ചെ RTR 41,000 യൂണിറ്റുകള്‍ 2020 ഒക്ടോബറില്‍ വിറ്റഴിച്ച് ടിവിഎസ്
വര്‍ഷാവസാനത്തോട് അടുക്കുമ്പോള്‍ ഇന്ത്യന്‍ വാഹന വിപണി ശ്രദ്ധേയമായ തിരിച്ചുവരവിന്റെ പാതയിലാണ്. കൊവിഡും അതിനെ തുടര്‍ന്ന് ഉണ്ടായി ലോക്ക്ഡൗണും വാഹന വ്യവസായത്തെ തളര്‍ത്തിയിരുന്നു.

ഇതില്‍ നിന്നിലെ വരും വര്‍ഷം മികച്ച പ്രകടം കഴ്ചവെയ്ക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍ എല്ലാവരും. ടിവിഎസ് മോട്ടോര്‍ കമ്പനി കഴിഞ്ഞ മാസത്തില്‍ (2020 ഒക്ടോബര്‍) മികച്ച വില്‍പ്പന കണക്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാവിന് കഴിഞ്ഞ മാസം അപ്പാച്ചെ സീരീസിന്റെ 41,439 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. ഇതില്‍ 40,943 യൂണിറ്റുകള്‍ RTR മോഡലുകളാണ്, 496 യൂണിറ്റുകള്‍ RR 310 ആണ്. മൊത്തത്തില്‍, അപ്പാച്ചെ സീരീസ് പ്രതിവര്‍ഷ കണക്കിന്റെ അടിസ്ഥാനത്തില്‍ 20.88 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
MOST READ: സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

2020 സെപ്റ്റംബറില്‍ അപ്പാച്ചെ സീരീസ് മൊത്തം 38,263 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. 37,788 യൂണിറ്റ് RTR സീരീസും RR310 -ന്റെ 475 യൂണിറ്റുകളും. അങ്ങനെ, പ്രതിമാസ വില്‍പ്പന 8.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ ബ്രാന്‍ഡിന് കഴിഞ്ഞു.

RTR160, RTR180, RTR160 4V, RTR200 4 V എന്നിങ്ങനെ നാല് വ്യക്തിഗത മോഡലുകളാണ് അപ്പാച്ചെ RTR ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. സ്റ്റാന്‍ഡേര്‍ഡ് പോലെ, ബൈക്കുകള്‍ സിംഗിള്‍-ചാനല്‍ എബിഎസ് വാഗ്ദാനം ചെയ്യുന്നു.
MOST READ: ഫോക്സ്വാഗണ് ബീറ്റിലിന് ഇലക്ട്രിക് ജന്മം നല്കി ഡല്‍ഹി IIT

കൂടാതെ 4 V വേരിയന്റുകള്‍ക്ക് സ്മാര്‍ട്ട് എക്സ് കണക്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ഹെഡ്ലാമ്പ്, GTT (ഗ്ലൈഡ് ത്രൂ ട്രാഫിക്) സവിശേഷതകളും ലഭിക്കുന്നു. RTR200 4 V വാങ്ങുന്നവര്‍ക്ക് ഡ്യുവല്‍ ചാനല്‍ എബിഎസിനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇത് ഉപകരണങ്ങളുടെ പട്ടികയിലേക്ക് ക്രമീകരിക്കാവുന്ന ഫ്രണ്ട് സസ്പെന്‍ഷനും റൈഡിംഗ് മോഡുകളും ചേര്‍ക്കുന്നു.

അപ്പാച്ചെ RR310 ഒരൊറ്റ മോഡലാണ്. ഈ മോട്ടോര്‍സൈക്കിള്‍ ബിഎംഡബ്ല്യു മോട്ടോര്റാഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തു. കൂടാതെ എഞ്ചിനും മറ്റ് ഏതാനും ഫീച്ചറുകള്‍ ബിഎംഡബ്ല്യു G310 R, G310 GS എന്നിവയുമായി പങ്കിടുന്നു.

5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്മാര്‍ട്ട് എക്സ് കണക്റ്റ്, ബൈ-എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, റൈഡിംഗ് മോഡുകളുള്ള ത്രോട്ടില്‍-ബൈ-വയര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, ലിക്വിഡ്-കൂളിംഗ് എന്നിവപോലുള്ള നിരവധി സവിശേഷതകളും RR310 വാഗ്ദാനം ചെയ്യുന്നു.

അടുത്തിടെ, ടിവിഎസ് സെപ്ലിന് R എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തു. ഒരു ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഉടന്‍ തന്നെ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുമെന്ന് ഇത് വ്യക്തമാക്കുന്നു.
MOST READ: ഇലക്ട്രിക് വാണിജ്യ വാഹന ഡെലിവറി ആരംഭിച്ച് ETO; ആദ്യഘട്ടത്തില്‍ 300 യൂണിറ്റുകള്‍

ഇതുകൂടാതെ, 'റൈഡര്‍' വ്യാപാരമുദ്രയും ഫയല്‍ ചെയ്തിട്ടുണ്ട്, ഇത് വരാനിരിക്കുന്ന സാഹസിക മോട്ടോര്‍സൈക്കിളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ ഉപയോഗിച്ച്, ടിവിഎസ് അതിന്റെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണി വിപുലീകരിച്ചേക്കാം.