Just In
- 7 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 10 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
'മദ്യവില വർധനവിൽ 200 കോടിയുടെ അഴിമതി', സർക്കാരിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല
- Movies
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്
ട്രയംഫ് അവരുടെ പുതിയ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായ ട്രൈഡന്റിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ബ്രാന്‍ഡില്‍ നിന്നും വേറെയും നിരവധി മോഡലുകള്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ടൈഗര്‍ 850 സ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി പുതിയ ബൈക്കുകളില്‍ കമ്പനി അണിയറയില്‍ സജ്ജമാക്കുന്നുണ്ടെന്നാണ് സൂചന. വരാനിരിക്കുന്ന ഈ ബൈക്ക് പുതിയ ടൈഗര്‍ 900 അടിസ്ഥാനമാക്കിയുള്ളതാണ്.

ടൈഗര്‍ 900-നെ അപേക്ഷിച്ച് ടൈഗര്‍ സ്പോര്‍ട്ട് റേഞ്ച് മോട്ടോര്‍സൈക്കിളുകള്‍ക്ക് വ്യത്യസ്തമായ ഡിസൈന്‍ ഭാഷ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. അതിനാല്‍ ഈ പുതിയ ട്രയംഫ് അതേ വഴി പിന്തുടരുമെന്ന് പ്രതീക്ഷിക്കുക.
MOST READ: വിടപറയാൻ ഒരുങ്ങി എക്സെന്റ്; വെബ്സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ഇരട്ട ഹെഡ്ലാമ്പ് സജ്ജീകരണം, വലിയ വിന്‍ഡ്സ്ക്രീനും ഉണ്ടാകും. സവാരി എര്‍ണോമിക്സ് സുഖകരമാകുമെങ്കിലും അതിന് ഒരു സ്പോര്‍ട്ടി അനുഭവം ഉണ്ടാകും. മെക്കാനിക്കലുകളുടെ കാര്യത്തില്‍, പുതിയ ടൈഗര്‍ 850 സ്പോര്‍ട്ട് ടൈഗര്‍ 900-ല്‍ കാണുന്ന അതേ എഞ്ചിന് ഉപയോഗിക്കും.

അതായത് 8,750 rpm -ല്‍ 94 bhp ആയിരിക്കും കരുത്ത്. ടോര്‍ക്കും സമാനമായി തന്നെ തുടരും. ശ്രേണിയില്‍ മത്സരം കൂടുതല്‍ ശക്തമാക്കുന്നതിന് ഏറ്റവും പുതിയ ഗാഡ്ജെറ്റുകളും ബൈക്കിന് ലഭിക്കാന്‍ സാധ്യതയുണ്ട്.
MOST READ: പുതിയ റൈഡിംഗ് ജാക്കറ്റുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഒരിക്കല്‍ വിപണിയിലെത്തിയാല്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച ബിഎംഡബ്ല്യു F900 XR -നെതിരെ മത്സരിക്കും. നിര്‍ഭാഗ്യവശാല്‍, ടൈഗര്‍ സ്പോര്‍ട്ട് ബ്രാന്‍ഡ് ഒരിക്കലും ഇന്ത്യയിലേക്ക് പ്രവേശിച്ചിട്ടില്ല.

എന്നാല്‍ ബിഎംഡബ്ല്യു എതിരാളിയുടെ സാന്നിധ്യം കാരണം ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിഭാഗം അടുത്ത വര്‍ഷം ഇത് കൊണ്ടുവരുമെന്നാണ് സൂചന. ട്രയംഫിന്റെ വരാനിരിക്കുന്ന എന്‍ട്രി ലെവല്‍ ബൈക്കായ ട്രൈഡന്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ 2020 ഒക്ടോബര്‍ 30 ന് അവതരിപ്പിക്കും.
MOST READ: അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇത് ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ റോഡ്സ്റ്റര്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിള്‍ ആയിരിക്കും. നേരത്തെ ട്രൈഡന്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

പുതിയ ട്രയംഫ് ട്രൈഡന്റ് ഒരു മിഡില്‍വെയ്റ്റ് റോഡ്സ്റ്റര്‍ മോഡലായിരിക്കും. അത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ശ്രേണിക്ക് താഴെയായി ഇടംപിടിക്കുകയും ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.
Source: Bennetts