കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കുമെന്നാണ് സൂചന.

കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കുന്ന വിഷയം പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പ് നല്‍കിയതായി കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (CII) അറിയിച്ചിരുന്നു. നിലവില്‍ 28 ശതമാനമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് ഈടാക്കുന്നത്.

കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

കൊവിഡ്-19 പശ്ചാത്തലത്തില്‍ വാഹന വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

MOST READ: താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

സിഐഐ ഭാരവാഹികള്‍ ധനമന്ത്രിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വരും മാസങ്ങളില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

കൊവിഡ്-19 കാരണം പൊതുവാഹനങ്ങളിലുള്ള യാത്ര കുറഞ്ഞുവെന്നാണ് കണക്ക്. ഇതോടെ ഉത്സവ സീസണ്‍ തുടങ്ങുന്നതും ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് കൂട്ടുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

MOST READ: റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

വാഹന വ്യവസായ രംഗത്തെ ജിഎസ്ടി ഘട്ടങ്ങളായി കുറയ്ക്കണമെന്നാണ് വ്യവസായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഇരു ചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കല്‍ ആദ്യഘട്ടത്തില്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

നാലുചക്ര വാഹനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കുന്നതിനുള്ള ആവശ്യം പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. ഇത് സര്‍ക്കാരിനെ വരുമാന നഷ്ടം ഒഴിവാക്കാന്‍ സഹായിക്കുമെന്നും അതേസമയം രാജ്യത്തൊട്ടാകെയുള്ള ഇരുചക്ര വാഹനം വാങ്ങുന്ന ആളുകള്‍ക്ക് ആശ്വാസം നല്‍കുമെന്നും വ്യവസായികള്‍ പറഞ്ഞു.

MOST READ: ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

രാജ്യത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളെയാണ്. അതിനാല്‍ തന്നെ നികുതി കുറയ്ക്കുന്നത് വാഹന നിര്‍മ്മാതാക്കളെ പോലെ തന്നെ സാധാരണക്കാര്‍ക്കും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

Most Read Articles

Malayalam
English summary
Two Wheelers Likely To Get Affordable Soon. Read in Malayalam.
Story first published: Thursday, August 27, 2020, 20:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X