ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

കൊവിഡ്-19 മൂലം തകര്‍ന്നടിഞ്ഞ വാഹന വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. 2020 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണെന്ന് വിവിധ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു കഴിഞ്ഞു.

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. 38,065 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2020 മെയ് മാസത്തെ വില്‍പ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മെയ് മാസത്തില്‍ 19,113 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിച്ച് ടൊയോട്ട

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

എന്നിരുന്നാലും, 2019 ജൂണില്‍ വിറ്റ 58,339 യൂണിറ്റുകളില്‍ നിന്ന്, റോയല്‍ എന്‍ഫീല്‍ഡിന്റെ വാര്‍ഷിക വില്‍പ്പന 35 ശതമാനം ഇടിഞ്ഞു. ലോക്ക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കിയതോടെ മെയ് അവസാനത്തോടെ കമ്പനി ഉത്പാദനവും റീട്ടെയില്‍ പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു.

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ആഭ്യന്തര വിപണിയില്‍ മാത്രം 2020 ജൂണില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന 36,510 യൂണിറ്റായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 55,082 യൂണിറ്റുകളാണ് കമ്പനി വിറ്റത്.

MOST READ: ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇതോടെ 34 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കയറ്റുമതി സംഖ്യയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം നിര്‍മ്മാതാവ് ഇന്ത്യയില്‍ നിന്ന് 1,555 മോട്ടോര്‍ സൈക്കിളുകള്‍ കയറ്റുമതി ചെയ്തു. 2019 ജൂണില്‍ കയറ്റുമതി ചെയ്ത 3,257 യൂണിറ്റുകളായിരുന്നു.

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരും എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, നിരവധി മോഡലുകള്‍ വിപണിയില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങിന്നു, അതോടൊപ്പം ചില മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചു, തുടങ്ങിയ വാര്‍ത്തകള്‍ കാണാന്‍ സാധിക്കും.

MOST READ: പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഏറെ പ്രതീക്ഷയോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ മെറ്റിയര്‍ 350 -യുടെ വരവ് നോക്കി കാണുന്നത്. ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 എത്തുന്നത്. ഡബിള്‍ ക്രാഡിള്‍ ചാസി ഉപയോഗിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, പുതുതായി വികസിപ്പിച്ച 350 സിസി എഞ്ചിനും മെറ്റിയര്‍ ബൈക്കിന്റെ സവിശേഷതയാണ്.

MOST READ: മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

മികച്ച ടൂറിംഗ് അനുഭവത്തിനായി മെച്ചപ്പെട്ട പരിഷ്‌കരണത്തോടു കൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്സും പുത്തന്‍ ബൈക്കില്‍ പ്രതീക്ഷിക്കാം. സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, ഹാലൊജെന്‍ ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സെറ്റ് ഉള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ മെറ്റിയര്‍ 350-യെ കൂടുതല്‍ ആകര്‍ഷകമാക്കും.

Most Read Articles

Malayalam
English summary
Royal Enfield Sales Report For June 2020. Read in Malayalam.
Story first published: Friday, July 3, 2020, 9:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X