ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ട്രയല്‍സ് 350 വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ബൈക്കിന്റെ വിവരങ്ങള്‍ കമ്പനി നീക്കം ചെയ്തു.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബൈക്കിന് വില്‍പ്പന കുറഞ്ഞതോടെയാണ് വില്‍പ്പന അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോയ വര്‍ഷമാണ് ക്ലാസിക്ക് മോഡലുകള്‍ക്ക് പുതിയ ട്രയല്‍സ് എഡിഷനുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തുന്നത്.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്ക് 350 ട്രയല്‍സ്, ക്ലാസിക്ക് 500 ട്രയല്‍സ് എന്നിങ്ങനെ രണ്ട് പതിപ്പുകളെയാണ് കമ്പനി വിപണിയില്‍ പുറത്തിറക്കിയത്. 1.62 ലക്ഷം രൂപയാണ് ക്ലാസിക്ക് 350 ട്രയല്‍സ് എഡിഷന് വില. ക്ലാസിക്ക് 500 ട്രയല്‍സ് 2.07 ലക്ഷം രൂപയുമാണ് വില.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്ക് സീരീസാണ് ആധാരങ്കെിലും പുതിയ ബൈക്കുകളുടെ രൂപഭാവം പാടെ വ്യത്യസ്തമാണ്. ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ട്രയല്‍സിന്റെ രൂപകല്‍പന. അതേസമയം ക്ലാസിക്ക് 500 ട്രയല്‍സിന്റെ വില്‍പ്പന കമ്പനി തുടര്‍ന്നേക്കും.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സ്‌ക്രാമ്പ്ളര്‍ ഗണത്തിലാണ് പുതിയ ട്രയല്‍സ് എഡിഷന്‍ മോഡലുകള്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്‌ക്രാമ്പ്ളര്‍ ബൈക്കുകളെന്ന വിശേഷണവും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് സ്‌ക്രാമ്പ്ളര്‍ പതിപ്പുകള്‍ വരവില്‍ കരസ്ഥമാക്കി.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്ക് മോഡലുകളുടെ ഷാസിയും എഞ്ചിന്‍ യൂണിറ്റുമാണ് ട്രയല്‍സിന് പശ്ചാത്തലം. ക്ലാസിക്ക് മോഡലുകളെക്കാള്‍ മികവ് ട്രയല്‍സിനുണ്ടെന്നും കമ്പനി പറയുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കും കഠിന പ്രതലങ്ങള്‍ക്കും ട്രയല്‍ എഡിഷന്‍ ഒരുപോലെ അനുയോജ്യം.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഉയര്‍ന്ന എക്സ്ഹോസ്റ്റ് സംവിധാനമാണ് ബൈക്കുകളുടെ മുഖ്യാകര്‍ഷണം. ഉയര്‍ന്നു നിലകൊള്ളുന്നതിനാല്‍ ജലാശയങ്ങള്‍ മുറിച്ച് കടക്കാന്‍ ട്രയല്‍സ് എഡിഷന് വലിയ പ്രയാസമുണ്ടാകില്ല. വലിയ ടയര്‍, സ്പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് ട്രയല്‍സിലെ മറ്റ് പ്രധാന സവിശേഷതകള്‍.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഉയര്‍ന്നാണ് ഹാന്‍ഡില്‍ബാറിന്റെയും ഒരുക്കം. ദീര്‍ഘദൂര യാത്രകളില്‍ ഓടിക്കുന്നയാള്‍ക്ക് സുഖകരമായ ഇരുത്തം സമര്‍പ്പിക്കുന്നതില്‍ ഇത് നിര്‍ണായകമാവും. സ്പ്രിങ് ലോഡുള്ള ഒറ്റ സീറ്റ് മാത്രമെ ട്രയല്‍സ് എഡിഷന്‍ ബൈക്കുകളിലുള്ളൂ.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പിന്‍ സീറ്റിന്റെ സ്ഥാനത്ത് ഇരുമ്പ് കാരിയറാണ് ഇടംപിടിച്ചിരിക്കുന്നത്. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും ഇന്റര്‍സെപ്റ്ററിലേതിന് സമാനം എന്നുവേണം പറയാന്‍. ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, എന്‍ജിന്‍, ഇരുവശങ്ങള്‍ എന്നിവ സ്റ്റാന്റേര്‍ഡ് ബുള്ളറ്റിന് സമാനം.

ട്രയല്‍സ് 350 വില്‍പ്പന അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയും ബൈക്കിനുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Bullet 350 Trials discontinued in India. Read in Malayalam.
Story first published: Saturday, March 21, 2020, 21:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X