ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്ക് 350 ബിഎസ് VI മോഡലിനെ അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരുന്നു. അധികം വൈകാതെ തന്നെ വിപണിയില്‍ അവതരിപ്പിക്കും കമ്പനി വ്യക്തക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

ഈ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണിണിത്. പുതിയ ബിഎസ് VI പതിപ്പിനായുള്ള ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 10,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

ജനുവരി 7 -ന് ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചേക്കും. ബൈക്ക് ഡീലര്‍ഷിപ്പില്‍ എത്തിയതുകൊണ്ട്, വിപണിയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബൈക്കിന്റെ എഞ്ചിന്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ അലോയി വീലുകളും, പുതിയ നിറക്കൂട്ടുകളും വേറിട്ട് ടാങ്ക് ബാഡ്ജിങ്ങുമൊക്കെയാണ് വാഹനത്തിന്റെ സവിശേഷത. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിലവില്‍ 1.53 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. എന്നാല്‍ എഞ്ചിന്‍ നിലവാരം ഉയര്‍ത്തുന്നതോടെ ബൈക്കിന്റെ വിലയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തും എന്നതും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ പുതിയ നിറങ്ങളും അതോടൊപ്പം ഫാക്ടറിയില്‍ ഘടിപ്പിച്ച അലോയി വീലുകളും ഇടംപിടിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും.

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കും. അതേസമയം സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കും. നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ.

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തും. ഇതിന് ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളര്‍ ലഭിക്കും. ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളര്‍ ഓപ്ഷന്‍ ക്രോം ആയിരിക്കും.

Most Read: 250 സിസി ഹിമാലയനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

എന്നാല്‍ ഇത് സ്‌പോക്ക് വീലുകളില്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. ഏപ്രില്‍ ഒന്നിനു മുന്നോടിയായി മറ്റു മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്ന ഹിമാലയന്റെ ബിഎസ് VI പതിപ്പിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Most Read: അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

എന്‍ട്രി-ലെവലിലേക്ക് പുതിയ ഹിമാലയന്‍ മോഡലിനെ അവതരിപ്പിക്കുമെന്നും അടുത്തിടെ കമ്പനി അറിയിച്ചു. 250 സിസി അഡ്വഞ്ചര്‍ നിരയിലേക്കാണ് പുതിയ ബൈക്ക് എത്തുന്നു എന്നതും ശ്രദ്ധേയമാണ്. കെടിഎം 250 അഡ്വഞ്ചര്‍ മോഡലായിരിക്കും വിപണിയിലെ എതിരാളി.

Most Read: തൊഴിലാളിയിൽ നിന്ന് അത്യാഢംബര വാഹനങ്ങളുടെ മുതലാളിയായി മാറിയ മലയാളി

ബിഎസ് VI ക്ലാസിക് 350 കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

കഴിഞ്ഞ മാസമാണ് കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ബൈക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കെടിഎം അറിയിച്ചു. ഈ വര്‍ഷം അവസാനമോ, 2021 -ന്റെ തുടക്കത്തിലോ പുതിയ ഹിമാലയന്‍ മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കും. ഓഫ് റോഡിങിന് സഹായകമാകുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

Source: Zigwheels

Most Read Articles

Malayalam
English summary
Royal Enfield BS6 Classic 350 Launch Details & Booking Amount Revealed. Read more in Malayalam.
Story first published: Friday, January 3, 2020, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X