എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

നവംബറിലെ വിൽപ്പന അവസാനിച്ചപ്പോൾ രാജ്യത്തെ അഞ്ചാമത്തെ വലിയ ഇരുചക്ര വാഹന നിർമാതാക്കളായി റോയൽ എൻഫീൽഡ് മാറി. 2019-ൽ ഇതേ കാലയളവിൽ വിറ്റഴിച്ച 58,292 യൂണിറ്റുകളിൽ ഇത്തവണയത് 59,084 ആയി ഉയർന്നു.

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

അതായത് വാർഷിക വിൽപ്പനയിൽ കമ്പനിക്ക് 1.4 ശതമാനം വളർച്ചയാണുണ്ടായത്. രണ്ട് പ്രത്യേക കാരണങ്ങളാൽ കമ്പനി 3.69 ശതമാനം വിപണി വിഹിതം നിലനിർത്തി. അതിലൊന്നാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ക്ലാസിക് 350 വിൽപ്പന വളർച്ചയും മറ്റൊന്ന് മീറ്റിയോർ 350 മോഡലിന് ലഭിച്ച മികച്ച സ്വീകരണവുമാണ്.

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

ക്ലാസിക് 350 കഴിഞ്ഞ മാസം മൊത്തം 39,391 യൂണിറ്റുകൾ നിരത്തിലെത്തിച്ചു. 2019 ൽ ഇതേ കാലയളവിൽ ഇത് 35,951 യൂണിറ്റായിരുന്നു. വാർഷിക അടിസ്ഥാനത്തിൽ മോഡലിന് 10 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

MOST READ: 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

എൻഫീൽഡിന്റെ ക്ലാസിക് മോഡലുകളെ കീഴടക്കാൻ ഹോണ്ട പോലുള്ള ബ്രാൻഡുകൾ പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയെങ്കിലും ഇതുവരെ 350 മോഡലുകളുടെ വിൽപ്പന കണക്കുകളെ തൊടാൻ പോലും സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

ഈ മത്സരങ്ങൾ കണക്കിലെടുത്ത് റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ പുതുതലമുറ മോഡലിൽ പ്രവർത്തിക്കുകയാണ് ഇപ്പോൾ. അടുത്ത വർഷം ഏപ്രിലോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്കിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനി.

MOST READ: അണിയറയില്‍ നിരവധി പദ്ധതികള്‍; ഇബൈക്ക്‌ഗോയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹീറോ

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

മീറ്റിയോറിന് ലഭിച്ച സ്വീകരണം കണക്കിലെടുത്ത് ബ്രാൻഡിന്റെ പുതിയ ജെ പ്ലാറ്റ്ഫോമിലാകും 2021 മോഡൽ ക്ലാസിക് നിർമിക്കുക. കൂടാതെ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ അതേ 350 സിസി എഞ്ചിനും എൻഫീൽഡ് ക്ലാസിക്കിൽ വാഗ്ദാനം ചെയ്യും.

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

അതായത് വരാനിരിക്കുന്ന 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 മീറ്റിയോറുമായി വളരെയധികം സാമ്യമുണ്ടാകുമെന്ന് സാരം. പഴയ മോഡലുകൾ ഉപയോഗിച്ചിരുന്ന സിംഗിൾ ഡൗൺ‌ട്യൂബ് ഫ്രെയിമിനെ ഒഴിവാക്കി വരാനിരിക്കുന്ന ക്ലാസിക്കിന് ഡബിൾ ക്രാഡിൾ ചാസിയാകും ഉണ്ടാവുക.

MOST READ: 2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

ഇത് മെക്കാനിക്കൽ മാറ്റങ്ങൾ ക്ലാസിക് 350-യിൽ വൈബ്രേഷനുകളും മെച്ചപ്പെട്ട സവാരി നിലവാരവും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ 350 സിസി എഞ്ചിൻ ആർക്കൈക് ടാപ്പെറ്റ്-വാൽവ് (പുഷ് റോഡ്) സംവിധാനമാണ് ഉപയോഗിക്കുന്നത്.

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

നിലവിലെ 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിൻ പരമാവധി 19.36 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അത് അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്.

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിംഗിള്‍-ചാനല്‍ എബിഎസ് പതിപ്പിന് നിലവില്‍ 1.57 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. അതേസമയം കൂടുതല്‍ പ്രീമിയം പതിപ്പായ ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

ചെസ്റ്റ്‌നട്ട് റെഡ്, ആഷ്, മെര്‍ക്കുറി സില്‍വര്‍, റെഡിച്ച് റെഡ് എന്നിവ ഉള്‍പ്പെടുന്ന നാല് കളര്‍ ഓപ്ഷനുകളില്‍ പ്രാരംഭ മോഡൽ ലഭ്യമാവുമ്പോൾ ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ഡ്യുവൽ ചാനൽ പതിപ്പ് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Royal Enfield Classic 350 Sales Up By 10 Percent. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X