റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും പഴയതും ജനപ്രിയവുമായ ബൈക്കുകളില്‍ ഒന്നാണ് ക്ലാസിക് 350.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

ഓരോ മാസവും വില്‍പ്പനയുടെ കാര്യത്തില്‍ മോഡേണ്‍ ക്ലാസിക് വിഭാഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ആധിപത്യം തുടരുന്നു. മാത്രമല്ല അതിന്റെ ജനപ്രീതി ദിവസം തോറും വര്‍ധിച്ചുവരുന്നുവെന്ന് വേണം പറയാന്‍. 2020 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാണ് വെളിപ്പെടുത്തുന്നതും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

2020 സെപ്റ്റംബര്‍ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ക്ലാസിക് 350-ന്റെ 38,827 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു, അതായത് വില്‍പ്പനയുടെ കാര്യത്തില്‍ ബൈക്ക് 32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 29,376 യൂണിറ്റുകളുടെ മാത്രം വില്‍പ്പനയാണ് ക്ലാസിക് 350-യ്ക്ക് ലഭിച്ചത്.

MOST READ: കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

കഴിഞ്ഞ മാസം രാജ്യത്ത് വിറ്റഴിച്ച മികച്ച 10 മോട്ടോര്‍സൈക്കിളുകളുടെ പട്ടികയില്‍ ക്ലാസിക് 350 ഒമ്പതാം സ്ഥാനത്തെത്തി. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

ഇത് പരമാവധി 19.36 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിരിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ല്‍ നല്‍കിയിരിക്കുന്ന അതേ എഞ്ചിനാണ് ഇത്.

MOST READ: ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിംഗിള്‍-ചാനല്‍ എബിഎസ് പതിപ്പിന് നിലവില്‍ 1.57 ലക്ഷം രൂപയാണ് വില. ചെസ്റ്റ്‌നട്ട് റെഡ്, ആഷ്, മെര്‍ക്കുറി സില്‍വര്‍, റെഡിച്ച് റെഡ് എന്നിവ ഉള്‍പ്പെടുന്ന നാല് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

കൂടുതല്‍ പ്രീമിയം പതിപ്പായ ഡ്യുവല്‍-ചാനല്‍ എബിഎസിന് 1.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

MOST READ: ആപ്പെ ഇ-സിറ്റി തിരുവനന്തപുരത്തും, കോഴിക്കോടും വില്‍പ്പനയ്‌ക്കെത്തിച്ച് പിയാജിയോ

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ 130 mm ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ മുന്‍വശത്തും പിന്നില്‍ ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും മൂന്ന് വര്‍ഷം വാറണ്ടിയും പുതിയ ക്ലാസിക് 350-യില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഓക്സിജന്‍ സെന്‍സര്‍, ബെന്‍ഡ് പൈപ്പില്‍ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, വലിയ ഹീറ്റ് പ്രൊട്ടക്ടറുള്ള എക്‌സ്‌ഹോസ്റ്റ് മഫ്ലര്‍ എന്നിവയും ക്ലാസിക് 350-യുടെ സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Royal Enfield Classic 350 Sales Up By 32 Percentage In September 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X