കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

രാജ്യത്തെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡ് ശേഷി കുറഞ്ഞ അഡ്വഞ്ചർ ടൂറർ മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ്.

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

ഇത് അടുത്ത വർഷം വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനെപ്പറിയുള്ള ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പിനിയുടെ ഭാവി പദ്ധതികളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

ആഭ്യന്തര ബ്രാൻഡ് അടുത്ത തലമുറയിലെ മോട്ടോർസൈക്കിളുകൾ പരീക്ഷിച്ചുവരികയാണ് നിലവിൽ. കൂടാതെ ടെസ്റ്റ് പ്രോട്ടോടൈപ്പുകൾ ഉത്‌പാദനത്തിന് തയാറായ അവസ്ഥയിലുമാണ്. നിലവിലുള്ള തണ്ടർബേർഡ് 350 പതിപ്പിന് പകരം മെറ്റിയർ വിപണിയിൽ ഇടംപിടിക്കുന്നതോടെ റോയൽ എൻഫീൽഡ് പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കും.

MOST READ: 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

ബിഎസ്‌-VI കംപ്ലയിന്റ് 346 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ചാകും മെറ്റിയർ വിപണിയിൽ എത്തുക. റോയൽസ്റ്റർ, ഷെർപ, ഹണ്ടർ, ഫ്ലൈയിംഗ് ഫ്ലീ തുടങ്ങിയ പേരുകളും റോയൽ എൻഫീൽഡ് അടുത്തിടെ വ്യാപാരമുദ്രയാക്കിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അമ്പതുകളിൽ മെറ്റിയർ പേര് ഉപയോഗിച്ചിരുന്നെങ്കിലും അതിന്റെ തിരിച്ചുവരവിനു കൂടിയാകും കളം ഒരുങ്ങുക.

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

ഏതാനും ആഴ്ചകൾക്ക് മുമ്പ് ക്യാമറയിൽ പതിഞ്ഞ ഒരു ട്രയംഫ് സ്ട്രീറ്റ് ട്വിൻ സ്റ്റൈൽ മോട്ടോർസൈക്കിളിനും റോഡ്‌സ്റ്റർ നാമം ലഭിച്ചേക്കാം. ചെന്നൈ ആസ്ഥാനമായുള്ള ബ്രാൻഡ് ചെറുതും കൂടുതൽ ആക്സസ് ചെയ്യാവുന്നതുമായ വനിതാ കേന്ദ്രീകൃത മോട്ടോർസൈക്കിളും അണിയറയിൽ സജ്ജമാക്കുന്നുണ്ട്.

MOST READ: ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

മാത്രമല്ല ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികളെ അഡ്വഞ്ചർ ശ്രേണി മോഡലുകളിലേക്ക് എത്തിച്ച ഹിമാലയന്റെ 250 സിസി പതിപ്പിനെയും വിപണിയിൽ എത്തിക്കാൻ റോയൽ എൻഫീൽഡ് ശ്രമിക്കുന്നുണ്ട്. ക്വാർട്ടർ ലിറ്റർ ശ്രേണിയുടെ വളർച്ചയാണ് ഈ രംഗത്തേക്ക് ബ്രാൻഡിനെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

ഇരട്ട-ഉദ്ദേശ്യ സാഹസിക ടൂററിന്റെ ബി‌എസ്‌-VI പതിപ്പ് ഇതിനകം തന്നെ വിപണിയിൽ എത്തുന്നുണ്ട്. മാത്രമല്ല അതിന്റെ വിൽ‌പന സമീപ മാസങ്ങളിൽ‌ വളരെ മികച്ചതായിരുന്നു. ഹിമാലയന്റെ ഒരു ചെറിയ പതിപ്പ് നെയിംപ്ലേറ്റിൽ കൂടുതൽ ഉപഭോക്താക്കളെ റോയൽ എൻഫീൽഡിലേക്ക് ആകർഷിക്കാൻ സഹായിക്കും.

MOST READ: സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

മാത്രമല്ല ഇത് പുതിയ 250 സിസി എഞ്ചിൻ അവതരിപ്പിക്കുകയും ചെയ്യും. പ്രകടനവും വില ടാഗുകളും കണക്കിലെടുക്കുമ്പോൾ ഹീറോ എക്സ്പൾസ് 200, ഹിമാലയനും തമ്മിലുള്ള ദൂരം വളരെ വലുതാണ്. ഇതിനൊരു പരിഹാരം കൂടിയായിരിക്കും ഹിമാലയൻ 250.

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

അതോടൊപ്പം ഹിമാലയൻ 250 അതിന്റെ വലിയ സഹോദരങ്ങളേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം വിപണിയിൽ എത്തുമ്പോൾ ഇനി വരാനിരിക്കുന്ന ഹീറോ എക്‌സ്പൾസ് 200 കെടിഎം 250 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെ എൻഫീൽഡ് അഡ്വഞ്ചർ മത്സരിക്കാം.

Most Read Articles

Malayalam
English summary
Royal Enfield Himalayan 250 India debut in Next Year. Read in Malayalam
Story first published: Friday, May 8, 2020, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X