ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

ചെന്നൈ ആസ്ഥാനമായുള്ള മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്, ബിഎസ് VI ഹിമാലയനെ അവതരിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷണ ഓട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നു.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

ഇപ്പോഴിതാ ബൈക്കിന്റെ പുതിയൊരു ടീസര്‍ വീഡിയോ പുറത്തുവന്നു. 'ബില്‍ഡ് ഫോര്‍ ഓള്‍ റോഡ്‌സ്', 'ബില്‍ഡ് ഫോര്‍ നോ റോഡ്‌സ്' എന്നെഴുതിയിരിക്കുന്നത് ടീസറില്‍ കാണാം. ഉടന്‍ വരുന്നു എന്ന എഴുത്തും വീഡിയോയില്‍ കാണാം.

അതേസമയം ബൈക്കിനെ എന്ന് വിപണിയില്‍ എത്തിക്കും എന്നത് സംബന്ധിച്ച് ഒന്നും തന്നെ ടീസര്‍ വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല. മൊത്തത്തിലുള്ള ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

മുന്നിലെ വിന്‍ഷീല്‍ഡിന്റെ വലിപ്പത്തിലും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. കാഴ്ച്ചയില്‍ പുതുമ നല്‍കുന്നതിനായി വശങ്ങളില്‍ പുതിയ ഗ്രാഫിക്സും ഹിമാലയനില്‍ ഉള്‍പ്പെടുത്തിയേക്കും.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന കറുത്ത് റിമ്മുകള്‍ക്ക് പകരമായി, ക്രോം ആവരണത്തോടുകൂടിയ റിമ്മുകളും ബൈക്കിന്റെ സവിശേഷതയായിരിക്കും.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

നേരത്തെ ഉപയോഗിച്ചിരുന്ന CEAT ടയറില്‍ നിന്നും MRF മെറ്റിയര്‍ ടയറുകളാകും പുതിയ ബിഎസ് VI പതിപ്പില്‍ ലഭിക്കുക. ടെയില്‍ ലാമ്പിലും മാറ്റം കൂടി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഹിയാമലയന്റെ നിര്‍മ്മാണം. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും, പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷനായി നല്‍കിയിരിക്കുന്നത്. ഇതേ അതേപടി തന്നെ തുടരും. സുരക്ഷയ്ക്കായി ഇരട്ട-ചാനല്‍ എബിഎസും, മുന്നില്‍ രണ്ട് പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 300 mm ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

അടുത്തിടെ പുതിയ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ നിറങ്ങളാണ് 2020 ഹിമാലയനില്‍ ഇടംപിടിച്ചത്. 2019 മിലാന്‍ മോട്ടോര്‍ ഷോയിലാണ് ഈ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിച്ചത്.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണ്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലും. ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലാണ്.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. നിലവില്‍ സ്നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ബിഎസ് VI ഹിമാലയന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് റോയല്‍ എന്‍ഫീല്‍ഡ്

24.5 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ബിഎസ് VI വാഹനം എന്ന് വിപണിയില്‍ എത്തുമെന്നോ, വിലയോ, എഞ്ചിന്‍ സംബന്ധിച്ച് മറ്റ് വിവരങ്ങളോ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Royal Enfield Himalayan BS6 Coming Soon: Company Drops New Video Teaser. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X