650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

15,200 ബൈക്കുകള്‍ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ബ്രേക്കിന്റെ ഭാഗത്ത് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇത്രയും ബൈക്കുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നത്.

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, ഹിമാലയന്‍ മോഡലുകളിലാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുകെ, യൂറോപ്പ്, കൊറിയ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന മോഡലുകളാണ് കമ്പനി തിരിച്ച് വിളിച്ചത്.

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ രാജ്യങ്ങളില്‍ വില്‍ക്കുന്ന മോഡലുകളില്‍ ബ്രേക്ക് കാലിപ്പറുമായി ബന്ധപ്പെട്ട പ്രശ്‌നം കമ്പനി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്വമേധയാ തിരിച്ചുവിളിക്കുന്നത്. ഇതിന്റെ ഫലമായി ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ ചെറിയ ശബ്ദം പുറത്തേക്കുവരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വളരെ കുറച്ച് മോഡലുകളില്‍ മാത്രമാണ് ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം പ്രശനം കണ്ടെത്തുന്ന മോഡലുകളില്‍ ഇത് പരിഹരിച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം വളരെ വ്യത്യസ്തമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും 2020 അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളില്‍ ഇത്തരത്തിലൊരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

MOST READ: കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം രാജ്യത്ത് വില്‍ക്കുന്ന ഏതാനും മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ ചില ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. മൊത്തം 10,000 രൂപയുടെ ഇളവുകളാണ് പുതിയ ബൈക്കിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നത്.

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ദീര്‍ഘിപ്പിച്ച വാറന്റി, അക്സസറികള്‍ തുടങ്ങിയവയാണു പുതിയ ബൈക്കിനൊപ്പം റോയല്‍ എന്‍ഫീല്‍ഡ് സൗജന്യമായി നല്‍കുക. എന്നാല്‍ മെയ് 31 നകം മുഴുവന്‍ വിലയുമടച്ച് പുതിയ ബൈക്ക് സ്വന്തമാക്കുന്നവര്‍ക്കു മാത്രമാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക.

MOST READ: കൊവിഡ് പ്രതിസന്ധി; വിറ്റുപോകാത്ത 125 കോടി രൂപയുടെ ബിഎസ് IV കാറുകൾ എഴുതി തള്ളി മാരുതി

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മെയ് 31 നകം പണമടച്ച ശേഷം പിന്നീട് ബൈക്കിന്റെ ഡെലിവറി സ്വീകരിക്കുന്നവര്‍ക്കും പ്രത്യേക ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. പ്രത്യേക ഇളവിന്റെ ഭാഗമായി ദീര്‍ഘിപ്പിച്ച വാറന്റി തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധമാണ്, 5000 രൂപയോളമാണ് എക്സ്റ്റന്‍ഡഡ് വാറന്റിയുടെ മൂല്യം.

650 ഇരട്ടകള്‍, ഹിമാലയന്‍ മോഡലുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അവശേഷിക്കുന്ന 5000 രൂപയ്ക്ക് ഉപയോക്താവിന് ഇഷ്ടമുള്ള അക്സസറികളും റൈഡിങ് ഗീയര്‍ പോലുള്ളവ തെരഞ്ഞെടുക്കാം. അതുപോലെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ അക്സസറികള്‍ മാത്രമാണ് ഈ പ്രത്യേക പദ്ധതി പ്രകാരം സൗജന്യമായി ലഭിക്കുകയെന്നും റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Himalayan, Interceptor and GT 650 Recalled. Read in Malayalam.
Story first published: Thursday, May 21, 2020, 21:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X