വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

ഫെബ്രുവരി മാസത്തിൽ മികച്ച വിൽപ്പന രേഖപ്പെടുത്തിയ ചുരുക്കം നിർമാതാക്കളിൽ ഒരാളാണ് റോയൽ എൻഫീൽഡ്. കഴിഞ്ഞ മാസം കമ്പനിയുടെ വിൽപ്പന 61,188 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 60,066 യൂണിറ്റായിരുന്നു. വിൽപ്പനയിലുള്ള കമ്പനിയുടെ നേട്ടത്തിന് കാരണമായത് നാല് മോഡലുകൾ ആണെന്നത് ശ്രദ്ധേയമാണ്.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

ഏറ്റവും ജനപ്രിയമായ ക്ലാസിക് 350, ബുള്ളറ്റ് ഇലക്ട്ര ട്വിൻസ്പാർക്ക്, 650 ഇരട്ടകൾ, ഹിമാലയൻ എന്നിവ 2020 ഫെബ്രുവരിയിൽ മികച്ച വിൽപ്പന വളർച്ച നേടി. ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾക്ക് ശ്രദ്ധനേടിക്കൊടുത്ത എൻഫീൽഡിന്റെ തുറുപ്പുചീട്ടാണ് ഹിമാലയൻ. വിൽപ്പനയിൽ കഴിഞ്ഞ മാസം മികച്ച പ്രകടനം കാഴ്ച്ചവെച്ചതും ഈ മോഡലാണ്.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

116 ശതമാനം വിൽപ്പന വർധനവ് രേഖപ്പെടുത്തിയ ഹിമാലയന്റെ 2,165 യൂണിറ്റുകളാണ് ഫെബ്രുവരിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,001 യൂണിറ്റ് മാത്രമായിരുന്നു.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

ചെന്നൈ ആസ്ഥാനമായുള്ള റെട്രോ ക്ലാസിക് ബ്രാൻഡ് പുതിയ തലമുറ ക്ലാസിക്, തണ്ടർബേഡ് എന്നിവ വരും മാസങ്ങളിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിഎസ്-VI എഞ്ചിനുകൾ ഇടംപിടിക്കുമ്പോൾ 500 സിസി മോഡലുകളെ ഒഴിവാക്കുമെന്ന് കമ്പനി ഇതിനോടകം തന്നെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

ഈ വർഷം ആദ്യം മുതൽ ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾ റോയൽ എൻ‌ഫീൽഡ് അവതരിപ്പിക്കാൻ തുടങ്ങി. ഹിമാലയൻ അതിന്റെ പരിഷ്ക്കരത്തിൽ മികച്ച സ്വീകാര്യതയാണ് വിപണിയിൽ നിന്നും നേടിയെടുക്കുന്നതെന്ന് പുതിയ വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നു.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

നിലവിലുള്ള ഗ്രാനൈറ്റ് ബ്ലാക്ക്, സ്ലീറ്റ് ഗ്രേ, സ്നോ വൈറ്റ് എന്നിവയ്ക്ക് പുറമേ പുതിയ ലേക് ബ്ലൂ, റോക്ക് റെഡ്, ഗ്രാവൽ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ സ്‌കീമുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 1.86 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില. സ്വിച്ച് ചെയ്യാവുന്ന എബി‌എസ് സംവിധാനം ഉൾപ്പെടെ നിരവധി കൂട്ടിച്ചേർക്കലുകൾ നവീകരിച്ച 2020 റോയൽ എൻഫീൽഡ് ഹിമാലയന് ലഭിക്കുന്നു.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

ഓഫ്-റോഡിംഗ്, ടൂറിംഗ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്കുള്ള മികച്ച തെരഞ്ഞെടുപ്പാണ് ഈ ഇന്ത്യൻ നിർമിത മോട്ടോർസൈക്കിൾ. ബ്രേക്കിംഗിലെ മെച്ചപ്പെടുത്തലുകൾ ഹിമാലയനിലെ സ്വാഗതാർഹമായ മാറ്റങ്ങളിൽ ഒന്നാണ്. കൂടാതെ ഒരു പുതിയ ഹാസാർഡ് ലാമ്പ് സ്വിച്ചും പുതിയ സൈഡ് സ്റ്റാൻഡും ബൈക്കിൽ ലഭ്യമാകുന്നു.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

411 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹിമാലയന് കരുത്തേകുന്നത്. ഇത് 24.3 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ബി‌എസ്‌-VI പരിഷ്ക്കരണം പവർ കുറയുന്നതിന് കാരണമായെങ്കിലും ടോർഖ് കണക്ക് അതിന്റെ മുൻഗാമിയെപ്പോലെ തന്നെ തുടരുന്നു.

വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

2020 ലെ റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയനിലെ മറ്റ് മാറ്റങ്ങളിൽ‌ വൈറ്റ് ബാക്ക്‌ലിറ്റ് ഇൻ‌സ്ട്രുമെന്റേഷൻ, മെച്ചപ്പെട്ട പ്രകടനത്തിനായി ട്വീക്ക്ഡ് ഇസിയു എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിൽ കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS എന്നിവയുമായിട്ടാണ് ഹിമാലയൻ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Himalayan recorded 2,165 unit sales in February 2020. Read in Malayalam
Story first published: Thursday, March 26, 2020, 19:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X