കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

റോയൽ എൻഫീൽഡ് 2018 നവംബറിൽ ആഭ്യന്തര വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ പുറത്തിറക്കി. റെട്രോ ക്ലാസിക്ക് ബ്രാൻഡിന്റെ മുൻനിര മോഡലുകളായ ഈ 650 ഇരട്ടകൾക്ക് വളരെ ആക്രമണാത്മക വില പരിധി നിശ്ചയിച്ചതോടെ വൻ സ്വീകാര്യതയാണ് നേടിയത്.

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

എൻ‌ട്രി ലെവൽ‌ ഹാർ‌ലി ഡേവിഡ്‌സൺ‌ മോഡലുകൾ‌ സ്വന്തമാക്കാൻ‌ താൽ‌പ്പര്യപ്പെടുന്ന പ്രീമിയം മോട്ടോർ‌സൈക്കിൾ‌ വാങ്ങുന്നവർ‌ 650 ഇരട്ടകളെ പരിഗണിച്ചു. അതോടെ സമാന്തര-ഇരട്ട എഞ്ചിൻ മോട്ടോർസൈക്കിളുകൾ വിൽപ്പനയിൽ മികച്ച നേട്ടം കൈവരിച്ചു. മാത്രമല്ല നിരവധി ആളുകളെ ആശ്ചര്യപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

മോഡലുകളുടെ വിൽപ്പന ഇപ്പോഴും എല്ലാ മാസവും ശക്തമായി തുടരുന്നു. 2019 ജനുവരിയിൽ ഒരു മാസത്തിൽ ആദ്യമായി ആയിരത്തിലധികം യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയപ്പോൾ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ തങ്ങളുടെ എതിരാളി മോഡലുകളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

MOST READ: അവഞ്ചര്‍ സ്ട്രീറ്റ് 220 വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ആ ആധിപത്യം ഇപ്പോഴും തുടരാൻ സാധിക്കുന്നതും ബ്രാൻഡിന് വിപണിയിൽ മേൽകൈ നൽകുന്നു. യുകെ ആസ്ഥാനമായുള്ള ഹാരിസ് പെർഫോമൻസ് വികസിപ്പിച്ചെടുത്ത എയർ, ഓയിൽ കൂളിംഗ് ഉള്ള 648 സിസി സമാന്തര ഇരട്ട സിലിണ്ടർ എഞ്ചിനാണ് ഇരട്ട മോഡലുകൾക്ക് കരുത്ത് പകരുന്നത്.

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

270 ഡിഗ്രി ഫയറിംഗ് ഓർഡറും ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് പരമാവധി 47 bhp പവറും 52 Nm torque ഉം ആണ് 650 സിസി എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോ‌ക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നതും ശ്രദ്ധേയമാണ്.

MOST READ: പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്കൊപ്പം ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും നൽകുന്നു. അവ സ്റ്റീൽ ട്യൂബുലാർ ഫ്രെയിമിലാണ് നിർമച്ചിരിക്കുന്നത്. 2020 സാമ്പത്തിക വർഷത്തിൽ വിൽപ്പനയുടെ വേഗത വർധിപ്പിച്ച റോയൽ എൻഫീൽഡിന് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 5,168 യൂണിറ്റുകളിൽ നിന്ന് 20,188 യൂണിറ്റുകൾ നേടാൻ ഇത്തവണ കമ്പനിക്ക് കഴിഞ്ഞു.

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 291 ശതമാനം വളർച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. സമാനമായ ഘടകങ്ങളാണ് രണ്ട് മോഡസുകൾക്ക് ഉള്ളതെങ്കിലും ഇന്റർസെപ്റ്റർ 650 ഒരു ആധുനിക റോഡ്സ്റ്ററായും കോണ്ടിനെന്റൽ ജിടി ഒരു കഫെ റേസറായുമാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്.

MOST READ: ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് 2.64 ലക്ഷം മുതൽ 2.80 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. ബി‌എസ്‌-VI അവതാരങ്ങളിൽ യഥാക്രമം വില ഏകദേശം 9,000 രൂപ വരെയാണ് ഉയർന്നത്. ബി‌എസ്‌-VI പാലിക്കലുമായി ബന്ധപ്പെട്ട നവീകരണങ്ങൾ ഉണ്ടായിരുന്നിട്ടും മറ്റ് മാറ്റങ്ങളൊന്നും ബ്രാൻഡ് നടപ്പാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ലോക്ക്ഡൗണിന്റെ ഭാഗമായി ഇന്ത്യയിലെ ഡീലര്‍ഷര്‍ഷിപ്പുകളും, പ്ലാന്റുകളും കമ്പനികൾ അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തീരുമാനങ്ങള്‍ പലതും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചും കഴിഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് മാസത്തേയ്ക്ക് സര്‍വീസും വാറണ്ടിയും കമ്പനി നീട്ടിനല്‍കിയതായി റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Interceptor, GT 650 Sold 20,000 units in last year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X