കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

കൊവിഡ് കാലത്ത് ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ മാസം ആദ്യം റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കോണ്‍ടാക്ട്‌ലെസ് പര്‍ച്ചേസ്, കോണ്‍ടാക്ട്‌ലെസ് സര്‍വീസ് ഓപ്ഷനുകള്‍ അവതരിപ്പിച്ചിരുന്നു.

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍വീസ് ഓണ്‍ വീല്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഈ സംവിധാനം അനുസരിച്ച് റോയല്‍ എന്‍ഫീല്‍ഡിലെ ജീവനക്കാര്‍ ഉപയോക്താക്കളുടെ വീട്ടിലെത്തി സര്‍വീസ് നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

വീട്ടുപടിക്കലെത്തുന്ന സര്‍വീസ് സംവിധാനത്തിനായി രാജ്യത്തുടനീളം 800 മൊബൈല്‍ സര്‍വീസിങ്ങ് യൂണിറ്റാണ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലെ 80 ശതമാനം സര്‍വീസുകളും നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ മൊബൈല്‍ സര്‍വീസ് യൂണിറ്റുകളില്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഓയില്‍ ചേഞ്ച് ഉള്‍പ്പെടെ മറ്റ് സര്‍വീസ് സേവനങ്ങളും ഈ പദ്ധതിയില്‍ ഉപഭോക്താവിന് ലഭ്യമാണ്. തകരാറുകള്‍ പരിഹരിക്കല്‍, കോംപോണെന്റ് ടെസ്റ്റിങ്ങ്, പാര്‍ട്‌സുകള്‍ മാറ്റിവെക്കല്‍, ഇലക്ട്രിക്കല്‍ പരിശോധനകള്‍ തുടങ്ങിയ ഈ പദ്ധതിയില്‍ ലഭ്യമാണെന്ന് ബ്രാന്‍ഡ് അറിയിച്ചു.

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

പ്രത്യേകം പരിശീലനം നേടിയ ടീമിനെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു സര്‍വീസ് ഓണ്‍ വീല്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

MOST READ: 250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

സര്‍വീസ് ഓണ്‍ വീലിന് പുറമെ, കോണ്‍ടാക്ട്‌ലെസ് പര്‍ച്ചേസ് ആന്‍ഡ് സര്‍വീസ്, പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഉപയോക്താക്കള്‍ക്ക് ഷോറൂമില്‍ എത്താതെ തന്നെ വാഹനം വാങ്ങാനും സര്‍വീസ് ചെയ്യാനുമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോമും കമ്പനി ഒരുക്കിയിട്ടുണ്ട്.

MOST READ: റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ജനപ്രീയ മോഡലായ ക്ലാസിക് 350 പതിപ്പിന് അടുത്തിടെ പുതിയ സൈലന്‍സറുകള്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഏകദേശം 16-ഓളം സൈലന്‍സറുകളാണ് കമ്പനി പുതിയതായി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,300 രൂപയാണ് പ്രാരംഭ വില. ഏറ്റവും വിലയേറിയതിന് 3,600 രൂപയാണ്.

MOST READ: ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

സ്‌ട്രെയിറ്റ് കട്ട്, സ്ലാഷ് കട്ട്, ടാപ്പര്‍ എക്‌സ്‌ഹോസ്റ്റ് എന്നിങ്ങനെയാണ് സൈലന്‍സറുകള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ക്രോം ഫിനിഷ്, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്.

കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇതാദ്യമായാണ് കമ്പനി ഇത്തരമൊരു സമഗ്രമായ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് ഈ സൈലന്‍സറുകള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയില്ല. അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ ഓര്‍ഡര്‍ നല്‍കേണ്ടതുണ്ട്. സര്‍വീസ് സെന്ററുകളിലാകും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Most Read Articles

Malayalam
English summary
Royal Enfield Announces Service on Wheels Initiative In India. Read in Malayalam.
Story first published: Wednesday, July 29, 2020, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X