‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

വാഹനങ്ങൾ വ്യക്തിഗതമാക്കുന്നത് പലർക്കും വളരെ താൽപര്യമുള്ള കാര്യമാണ്, എന്നാൽ സ്വന്ത ഇഷ്ടത്തിനനുസരിച്ച് പല പല പരീക്ഷണങ്ങളും മറ്റും നടത്താനുള്ള സമയവും, അതിനു വേണ്ടി വരുന്ന മെനക്കേടുമാണ് പലരേയും പിന്നോട്ട് വലിക്കുന്നത്.

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

എന്നാൽ ഇതിനൊരു പോംവഴിയുമായി എത്തിയിരിക്കുകയാണ് റോയൽ എൻ‌ഫീൽഡ്. തങ്ങളുടെ പുതുതായി സമാരംഭിച്ച ‘മേക്ക്-ഇറ്റ്-യുവർസ്' 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ റോയൽ എൻ‌ഫീൽഡ് ബൈക്ക് വ്യക്തിഗതമാക്കുന്നത് വളരെ എളുപ്പമാക്കി നിർമ്മാതാക്കൾ മാറ്റുന്നു.

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

ബുക്കിംഗ് സമയത്ത് ബൈക്കിനൊപ്പം ചേർക്കേണ്ട ആക്‌സസറികൾ കാണാനും തിരഞ്ഞെടുക്കാനും അപ്ലിക്കേഷൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ബുക്ക് ചെയ്യാനും മോട്ടോർസൈക്കിളിന്റെ ഡെലിവറി ടൈംലൈൻ പരിശോധിക്കാനും സാധിക്കും, കൂടാതെ അപ്ലിക്കേഷൻ വഴി ഒരു സർവ്വീസ് റിക്വസ്റ്റ് നൽകാനും കഴിയും.

MOST READ: ഇങ്കാസ് കരവിരുതിൽ ചലിക്കുന്ന ഓഫീസായി മാറി മെർസിഡീസ് ബെൻസ് സ്പ്രിന്റർ 3500

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

കളർ‌വേകൾ‌, ട്രിമ്മുകൾ‌, ഗ്രാഫിക്സ് എന്നിവ മുതൽ‌ ജെന്യുവിൻ റോയൽ‌ എൻ‌ഫീൽ‌ഡ് ആക്‌സസറികൾ‌ വരെ ഉപയോക്താക്കൾ‌ക്ക് നിരവധി പെർ‌മ്യൂട്ടേഷനുകളും കോമ്പിനേഷനുകളും തെരഞ്ഞെടുക്കാം.

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

ഉപഭോക്താവ് തെരഞ്ഞെടുത്ത സവിശേഷതകൾ അനുസരിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ചെന്നൈയിലെ കമ്പനിയുടെ നിർമാണശാലയിൽ ബൈക്ക് നിർമ്മിക്കും.

MOST READ: ഇന്ത്യയില്‍ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

പ്രാരംഭ ഘട്ടത്തിൽ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയ്ക്ക് മാത്രമേ ഈ ആപ്ലിക്കേഷൻ വഴിയുള്ള സേവനങ്ങൾ നിറവേറ്റുകയുള്ളൂ.

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

കോൺഫിഗറേറ്ററിൽ നിന്ന് പ്രയോജനം ലഭിക്കുന്ന അടുത്ത ബൈക്ക് വരാനിരിക്കുന്ന മെറ്റിയർ 350 ആയിരിക്കും. റോയൽ എൻഫീൽഡ് പിന്നീട് ഘട്ടം ഘട്ടമായി അതിന്റെ മോഡൽ നിരയിലെ ബാക്കിയുള്ളവയ്ക്കായി ആപ്ലിക്കേഷൻ പുറത്തിറക്കും.

MOST READ: 2021 ഫോർച്ച്യൂണർ TRD സ്‌പോർടിവോ ഫെയ്‌സ്‌ലിഫ്റ്റ്‌ അവതരിപ്പിച്ച് ടൊയോട്ട

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

ആൻഡ്രോയിഡ്, iOS ഉപകരണങ്ങൾക്കും റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.royalenfield.com വഴിയും ‘മേക്ക്-ഇറ്റ്-യുവർസ്' 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ ലഭ്യമാണ്.

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

ആപ്ലിക്കേഷനു പകരമായി, നിങ്ങളുടെ ബൈക്ക് കോൺഫിഗർ ചെയ്യുന്നതിന് രാജ്യമെമ്പാടുമുള്ള റോയൽ എൻഫീൽഡിന്റെ 320-ലധികം ഡീലർഷിപ്പുകളും നിങ്ങൾക്ക് സന്ദർശിക്കാം. ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ വഴി വാറണ്ടിയുടെയും വാർഷിക അറ്റകുറ്റപ്പണി കരാർ (AMC) പാക്കേജുകളുടെയും വിപുലീകരണം തിരഞ്ഞെടുക്കാം.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

‘മേക്ക്-ഇറ്റ്-യുവർസ്’ 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

നിങ്ങളുടെ പ്രിയപ്പെട്ട ബൈക്കിൽ നിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ഓപ്ഷൻ തീർച്ചയായും കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും നിയമാനുസൃതമായ കസ്റ്റമൈസേഷനുകൾ മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.

Most Read Articles

Malayalam
English summary
Royal Enfield Introduced All New Make It Yours 3D App Configurator For Personalizing Bikes
Story first published: Friday, October 16, 2020, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X