Just In
- 2 min ago
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- 8 min ago
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 13 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 47 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
Don't Miss
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലാസിക് 350-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും പഴയതും ജനപ്രിയവുമായ ബൈക്കുകളില്‍ ഒന്നാണ് ക്ലാസിക് 350. കുറച്ചുകാലമായി വില്‍പ്പനയിലും മികച്ച പ്രകടനമാണ് ബൈക്ക് കാഴ്ചവെയ്ക്കുന്നത്.

ഈ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി ബൈക്കിന് ഇപ്പോള്‍ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. മെറ്റല്ലോ സില്‍വര്‍, ഓറഞ്ച് എമ്പര്‍ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനിലും ഇനി ബൈക്ക് വിപണിയില്‍ ലഭ്യമാകും.

1.83 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും വില്‍പ്പന വര്‍ധിപ്പിക്കുകയുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മേക്ക് ഇറ്റ് യുവര്‍സ് (MiY) സംരംഭത്തില്‍ ഇപ്പോള്‍ ലഭ്യമാണ്.
MOST READ: പുതുതലമുറ ഹോണ്ട HR-V എസ്യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

വ്യക്തിഗത മുന്‍ഗണനകള്‍ അനുസരിച്ച് ബൈക്കുകള്‍ ഇഷ്ടാനുസൃതമാക്കാന്‍ വാങ്ങുന്നവരെ MiY അനുവദിക്കുന്നു. ഒപ്പം ആക്സസറികള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും നല്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ഇത് ആക്സസ് ചെയ്യാന്‍ കഴിയും, കൂടാതെ ഒരു 3D കോണ്‍ഫിഗറേറ്ററും ഉണ്ട്.

ഇന്ത്യയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ ഉത്പ്പന്നങ്ങള്‍ക്കും ക്രമേണ MiY വിപുലീകരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുണ്ട്. ക്ലാസിക് 350-ല്‍ ഇത് ആരംഭിക്കുന്നത് ആശ്ചര്യകരമല്ല, കാരണം ഈ മോട്ടോര്‍സൈക്കിള്‍ കുറച്ചുകാലമായി അതിന്റെ സെഗ്മെന്റില്‍ ശക്തമായ സാന്നിധ്യമാണ്.
MOST READ: ഗ്രീൻ എസ്യുവി ഓഫ് ദി ഇയർ ബഹുമതി കരസ്ഥമാക്കി ജീപ്പ് റാങ്ലർ

ക്ലാസിക് 350-യുടെ പുതിയ കളര്‍ ഓപ്ഷനുകള്‍ നവംബര്‍ 26 മുതല്‍ രാജ്യത്തെ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളിലും ലഭ്യമാണ്. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും ബൈക്കില്‍ പ്രകടമല്ല. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഇത് പരമാവധി 19.36 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കുകയും ചെയ്തിരിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ല്‍ നല്‍കിയിരിക്കുന്ന അതേ എഞ്ചിനാണ് ഇത്.
MOST READ: സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിംഗിള്‍-ചാനല്‍ എബിഎസ് പതിപ്പിന് നിലവില്‍ 1.57 ലക്ഷം രൂപയാണ് വില. ചെസ്റ്റ്നട്ട് റെഡ്, ആഷ്, മെര്‍ക്കുറി സില്‍വര്‍, റെഡിച്ച് റെഡ് എന്നിവ ഉള്‍പ്പെടുന്ന നാല് കളര്‍ ഓപ്ഷനുകളിലും ഉപഭോക്താക്കള്‍ വിപണിയില്‍ ബൈക്ക് ലഭ്യമാണ്.

കൂടുതല്‍ പ്രീമിയം പതിപ്പായ ഡ്യുവല്‍-ചാനല്‍ എബിഎസിന് 1.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് പതിപ്പ് ലഭ്യമാണ്.
MOST READ: ഫോക്സ്വാഗണ് ബീറ്റിലിന് ഇലക്ട്രിക് ജന്മം നല്കി ഡല്‍ഹി IIT

സസ്പെന്ഷന് സജ്ജീകരണത്തില്‍ 130 mm ടെലിസ്കോപിക് സസ്പെന്ഷന് മുന്‍വശത്തും പിന്നില്‍ ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും മൂന്ന് വര്‍ഷം വാറണ്ടിയും പുതിയ ക്ലാസിക് 350-യില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഓക്സിജന്‍ സെന്‍സര്‍, ബെന്‍ഡ് പൈപ്പില്‍ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, വലിയ ഹീറ്റ് പ്രൊട്ടക്ടറുള്ള എക്സ്ഹോസ്റ്റ് മഫ്ലര്‍ എന്നിവയും ക്ലാസിക് 350-യുടെ സവിശേഷതയാണ്.