മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

ചെന്നൈ ആസ്ഥാനമായുള്ള ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ പുതുതലമുറ 350 എഞ്ചിനെ പരിചയപ്പെടുത്താൻ തയാറായിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെറ്റിയർ 350-യിൽ നിന്നാണ് പുത്തൻ ഭാവത്തിലേക്ക് ചുവടുവെക്കുന്നത്.

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

അടുത്തിടെ നിർത്തലാക്കിയ ബിഎസ്-IV കംപ്ലയിന്റ് തണ്ടർബേഡ്, തണ്ടർബേർഡ് X350 മോഡലുകളുടെ പിൻഗാമിയായാണ് 2020 റോയൽ എൻ‌ഫീൽഡ് മെറ്റിയർ 350 വിപണിയിൽ ഇടംപിടിക്കുക. പുതിയ മോഡുലാർ ജെ പ്ലാറ്റ്ഫോമിലാണ് ബൈക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

അതോടൊപ്പം മെച്ചപ്പെട്ട എയർ-കൂൾഡ് എഞ്ചിനും നിരവധി ആധുനിക ഉപകരണങ്ങളുമാണ് മെറ്റിയർ 350-യിൽ റോയൽ എൻ‌ഫീൽഡ് ഒരുക്കിയിരിക്കുന്നത്. പുതിയ ചാസി കൂടുതൽ മികച്ചതും വൈബ്രേഷനുകൾ കുറക്കാനും സഹായിച്ചിട്ടുണ്ടെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

MOST READ: കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

ബ്രിട്ടീഷ് വംശജരായ റോയൽ എൻ‌ഫീൽഡ് സമീപഭാവിയിൽ നിരവധി ഉൽപ്പന്നങ്ങളാണ് വിപണിക്കായി ഒരുക്കുന്നത്. ഇപ്പോൾ പുതിയ മെറ്റിയർ 350-യുടെ ബ്രോഷർ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിൽ വകഭേദങ്ങൾ, നിറങ്ങൾ, കോസ്മെറ്റിക് സവിശേഷതകൾ എന്നിവ എന്തെല്ലാമെന്ന വിശദാംശങ്ങളാണ് നൽകുന്നത്.

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

ഫയർബോൾ യെല്ലോ, ഫയർബോൾ റെഡ്, സ്റ്റെല്ലാർ റെഡ് മെറ്റാലിക്, സ്റ്റെല്ലാർ ബ്ലാക്ക് മാറ്റ്, സ്റ്റെല്ലാർ ബ്ലൂ മെറ്റാലിക്, സൂപ്പർനോവ ബ്രൗൺ ഡ്യുവൽ-ടോൺ, സൂപ്പർനോവ ബ്ലൂ ഡ്യുവൽ-ടോൺ എന്നിങ്ങനെ മൊത്തം ഏഴ് നിറങ്ങളിൽ പുതിയ മെറ്റിയർ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

പേരുകൾ സൂചിപ്പിക്കുന്നത് പോലെ 2020 മെറ്റിയർ 350 ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. ബ്ലാക്ക് ഔട്ട് ഘടകങ്ങൾ, സിംഗിൾ-കളർ ഫ്യുവൽ ടാങ്ക്, ബോഡി ഗ്രാഫിക്സ്, മെഷീൻ ചെയ്ത കൂളിംഗ് ഫിനുകൾ, നിറമുള്ള വീൽ റിം എന്നിവ മെറ്റിയർ ഫയർബോൾ വേരിയന്റിലെ കോസ്മെറ്റിക് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

ബോഡി-കളർ ഘടകങ്ങൾ, പ്രീമിയം ബാഡ്ജുകൾ, ക്രോം ഘടകങ്ങൾ, ബാക്ക്‌റെസ്റ്റ് എന്നിവ ‘സ്റ്റെല്ലാർ' മോഡലിന്റെ പ്രത്യേകതയാകും. സൂപ്പർനോവ വേരിയൻറിൽ സ്‌പോർട്ടിംഗ് ഡ്യുവൽ-ടോൺ പെയിന്റ് സ്കീം, മെഷീൻഡ് അലോയ് വീലുകൾ, പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി, ഫ്ലൈസ്‌ക്രീൻ, ക്രോം ടേൺ സിഗ്നലുകൾ എന്നിവയാണ് എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ബിഎസ് VI സ്‌പ്ലെന്‍ഡര്‍ പ്ലസിന് വില വര്‍ധനവുമായി ഹീറോ

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

‘ട്രിപ്പർ നാവിഗേഷൻ' സ്റ്റാൻഡേർഡായി മെറ്റിയറിൽ ഇടംപിടിക്കും. അതോടൊപ്പം സെമി ഡിജിറ്റൽ ഡ്യുവൽ-പോഡ് ഇൻസ്ട്രുമെന്റ് കൺസോളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മോട്ടോർസൈക്കിളിന്റെ മോടികൂട്ടാൻ സഹായിക്കും. ഇത് ഒരു റോയൽ എൻഫീൽഡ് മോഡലിന് ലഭിക്കുന്ന ആദ്യത്തെ സവിശേഷതയാണ്.

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

നിലവിലെ ബിഎസ്-VI UCE 350 എഞ്ചിന്റെ ആർക്കൈക് ടാപ്പെറ്റ്-വാൽവ് ക്രമീകരണത്തിൽ നിന്ന് വ്യത്യസ്തമായി പുതിയ മെറ്റിയറിന് ഒഎച്ച്സി ഓവർ ഹെഡ് ക്യാം (OHC) സജ്ജീകരണം ഉണ്ടായിരിക്കും. ഇത് മികച്ച പവർ ഔട്ട്പുട്ട് വികസിപ്പിക്കാൻ ബൈക്കിനെ സഹായിക്കും.

MOST READ: സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

നിലവിലുള്ള 346 സിസി എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിൻ ഏകദേശം 20 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. റോയൽ എൻഫീൽഡ് മെറ്റിയർ 350 തണ്ടർബേർഡിന്റെ അതേ അഞ്ച് സ്പീഡ് ഗിയർബോക്സുമായി തന്നെയാകും എത്തുക. ഏകദേശം 1.65 ലക്ഷം രൂപയായിരിക്കും പുത്തൻ മോഡലിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Source: Rushlane

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Comes With 3 Variants And 7 Colours. Read in Malayalam
Story first published: Tuesday, August 25, 2020, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X