വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

റോയൽ എൻഫീൽഡ് ശ്രേണിയിലേക്ക് ഏവരും ഉറ്റുനോക്കിയിരിക്കുന്ന മോഡലുകളിലൊന്നാണ് മെറ്റിയർ 350. തണ്ടർബേർഡിന്റെ പകരക്കാരനായി എത്തുന്ന ഇവൻ ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാകും വിപണിയിൽ ഇടംപിടിക്കുക.

വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

ഫയർബോൾ വേരിയന്റിന് യെല്ലോ, റെഡ് എന്നീ രണ്ട് നിറങ്ങളുണ്ടാകും. സ്റ്റെല്ലാറിന് റെഡ് മെറ്റാലിക്, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ഗ്ലോസ് ബ്ലൂ എന്നീ മൂന്ന് ഓപ്ഷനുകളിലായിരിക്കും എത്തുക. ടോപ്പ് എൻഡ് സൂപ്പർനോവ പതിപ്പിന് ബ്രൗൺ, ബ്ലൂ എന്നീ രണ്ട് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകൾ ലഭിക്കും.

വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന മെറ്റിയർ 350 ക്രൂയിസറിന്റെ പുതിയ വിശദാംശങ്ങൾ ഇപ്പോൾ ബുള്ളറ്റ് ഗുരു എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിട്ടുണ്ട്. അതിൽ മോട്ടോർസൈക്കിളിന്റെ അളവുകൾ, സർവീസ് ഇടവേളകൾ, വാറന്റി, ആക്‌സസറികൾ എന്നിവയെ കുറച്ച് വെളിപ്പെടുത്തുന്നു.

MOST READ: ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22-ന്

വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

2140 മില്ലീമീറ്റർ നീളവും 1140 മില്ലീമീറ്റർ ഉയരവും 765 മില്ലീമീറ്റർ സീറ്റ് ഉയരവും ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലീമീറ്ററും വീൽബേസ് 1400 മില്ലീമീറ്ററുമാണ്. ഇതിന് മൂന്ന് വർഷത്തെ വാറണ്ടിയാണ് റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം സർവീസ് ഇടവേള ഓരോ 10,000 കിലോമീറ്ററിലായിരിക്കും എന്നതും ശ്രദ്ധേയമാണ്.

ശ്രേണിയിലുടനീളം മെറ്റിയറിന് ട്രിപ്പർ നാവിഗേഷൻ എന്ന ടേൺ ബൈ ടേൺ നാവിഗേഷൻ ലഭിക്കും. അത് പൂർണ നിറത്തിലും ബ്ലൂടൂത്ത് പ്രവർത്തനക്ഷമവുമാണെന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം ക്രൂയിസർ മോട്ടോർസൈക്കിളിന് ഒരു പുതിയ ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കാണും.

MOST READ: റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

കൂടാതെ സ്മാർട്ട്‌ഫോണുകളും ആക്ഷൻ ക്യാമറകളും ചാർജ് ചെയ്യാൻ റൈഡറിനെ അനുവദിക്കുന്ന യുഎസ്ബി ചാർജിംഗ് പോർട്ടും സവിശേഷതകളിൽ ഉൾപ്പെടും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 8 എൽഇഡി ചിഹ്നങ്ങളും ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, സമയം, സർവീസ് ഓർമ്മപ്പെടുത്തൽ തുടങ്ങിയവയുടെ വിശദാംശങ്ങൾ കാണിക്കുന്ന എൽസിഡി സ്ക്രീനും അടങ്ങിയിരിക്കുന്നു.

വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

തികച്ചും പുതിയ 350 സിസി എയർ-കൂൾഡ് മോട്ടോർ ഉപയോഗിക്കുന്ന പുതിയ ‘UCE350' ശ്രേണിയിലെ ആദ്യത്തെ മോഡലാകും മെറ്റിയർ. പുതുതലമുറ ക്ലാസിക് 350 ഉൾപ്പെടെ വരാനിരിക്കുന്ന മോഡലുകൾ ഇതേ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക.

MOST READ: പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്‌ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു

വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

SOHC സജ്ജീകരണത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയ ഈ പുതിയ 350 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡായിരിക്കും ഗിയർബോക്സ്.

വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

ഉയർത്തിയ ഹാൻഡ്‌ബാറുകൾ നേരായ നിലപാടിൽ മികച്ച സവാരി സ്ഥാനം ഉറപ്പാക്കുന്നുണ്ട്. ഇത് ദീർഘ ദൂര യാത്രകൾ കൂടുതൽ സുഖകരമാക്കുന്നു. സെപ്റ്റംബർ അവസാനത്തോടെ അവതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.65 ലക്ഷം രൂപയായിരിക്കും മെറ്റിയർ 350 ക്രൂയിസറിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Dimensions, Ground Clearance, Warranty, Accessories Leaked. Read in Malayalam
Story first published: Friday, September 18, 2020, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X