റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം അടുത്ത നാളിലാണ് റോയല്‍ എന്‍ഫീല്‍ഡ്, മീറ്റിയോര്‍ 350-യെ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. എന്തായാലും തുടക്കം മോശമായില്ലെന്ന് വേണം പറയാന്‍.

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇത് വ്യക്തമാക്കുന്നതാണ് ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍. വിപണിയില്‍ എത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 8,000 -ല്‍ അധികം ബുക്കിംഗുകള്‍ ബൈക്കിന് ലഭിച്ചിരുന്നു. മാത്രമല്ല പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 നവംബര്‍ മാസത്തില്‍ ബൈക്കിന്റെ 7,031 യൂണിറ്റുകള്‍ വിറ്റഴിക്കാനും ബ്രാന്‍ഡിന് സാധിച്ചു.

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബുള്ളറ്റ്, ഇലക്ട്ര എന്നിവയെ മറികടന്ന് മീറ്റിയോര്‍ 350 ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി മാറുകയും ചെയ്തു.

MOST READ: ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മോട്ടോര്‍സൈക്കിളിന്റെ 350 സിസി വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, മീറ്റിയോര്‍, ബുള്ളറ്റ്, ഇലക്ട്ര എന്നിവ വാഗ്ദാനം ചെയ്യുന്നു. മറ്റ് മൂന്ന് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മീറ്റിയോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പുതിയ എഞ്ചിനും ബൈക്കില്‍ ഇടംപിടിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മീറ്റിയോര്‍ 350-യുടെ വരവോടെ, റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി വിഭാഗത്തിന്റെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായി. 2020 നവംബറില്‍ ബുള്ളറ്റ് വില്‍പ്പന ഏകദേശം 50 ശതമാനം കുറഞ്ഞു.

MOST READ: നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

350 സിസി മോട്ടോര്‍സൈക്കിളുകളുടെ മൊത്തം വില്‍പ്പന 2020 നവംബറില്‍ 56,425 യൂണിറ്റായിരുന്നു, ഇത് 2019 നവംബറിലെ 52,494 യൂണിറ്റിനെ അപേക്ഷിച്ച് 7.5 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്കും ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ച് തുടങ്ങിയിട്ടുണ്ട്.

Rank Model Nov'20 Nov'19 Growth (%)
1 Classic 350 39,391 35,951 9.57
2 Meteor 350 7,031 0 -
3 Bullet 350 6,513 12,902 -49.52
4 Electra 350 3,490 3,641 -4.15
റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

തണ്ടര്‍ബേര്‍ഡിന്റെ പിന്‍ഗാമിയായിട്ടാണ് മീറ്റിയോര്‍ 350 വിപണിയില്‍ എത്തുന്നത്. പ്രാരംഭ പതിപ്പിന് 1.75 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: ID.3, ID.4 മോഡലുകളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേയുമായി ഫോക്‌സ്‌വാഗണ്‍

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റെട്രോ-പ്രചോദിത രൂപകല്‍പ്പനയാണ് മീറ്റിയോര്‍ 350-യുടെ പ്രധാന ആകര്‍ഷണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്സ്ഹോസ്റ്റ്, സ്റ്റെലിഷ് ഹാന്‍ഡില്‍ ബാര്‍, ബ്ലാക്ക് എഞ്ചിന്‍ കേസ് എന്നിവയാണ് ബൈക്കിലെ സവിശേഷതകള്‍.

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഫോര്‍വേഡ് സെറ്റ് ഫുട്‌പെഗുകള്‍, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.

MOST READ: മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റെട്രോ ശൈലിക്ക് അനുസൃതമായ റിയര്‍-വ്യൂ മിററുകളാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പുതിയ 349 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

റോയല്‍ എന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി മീറ്റിയോര്‍ 350; ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 270 mm ഡിസ്‌ക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 First Month Sales 7,031 Units. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X