Just In
- 9 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 15 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 20 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മീറ്റിയോര്‍ 350 തായ്ലാന്ഡില് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
ഇന്ത്യക്ക് പുറത്തുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് തായ്ലാന്ഡ്. ഇപ്പോള്‍ കമ്പനി തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തും പുതിയ മീറ്റിയോര്‍ 350 പുറത്തിറക്കി.

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 തായ്ലാന്‍ഡിലെ കമ്പനിയുടെ പ്ലാന്റില്‍ ഒത്തുചേരും. മീറ്റിയോര്‍ 350-യുടെ മൂന്ന് വേരിയന്റുകളും ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിവ ഇവിടെ വില്‍പ്പനയ്ക്കെത്തും. 150,000 തായ് ബഹില്‍ നിന്ന് ആരംഭിച്ച് ടോപ്പ്-സ്പെക്ക് വേരിയന്റിനായി 159,500 തായ് ബഹ് വരെയാണ് വില.

സവിശേഷതകളും ഫീച്ചറുകളും കണക്കിലെടുക്കുമ്പോള്‍, മീറ്റിയോര്‍ 350 ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമായിരിക്കും. തണ്ടര്‍ബേര്‍ഡിന്റെ പിന്‍ഗാമിയായി അടുത്തിടെയാണ് മീറ്റിയോര്‍ 350-യെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.
MOST READ: അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യന്‍ വിപണിയില്‍ പ്രാരംഭ പതിപ്പിന് 1.75 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മികച്ച പ്രതികരണമാണ് മോഡലിന് വിപണിയില്‍ ലഭിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഇതിനോടകം തന്നെ ബൈക്കിന്റെ ഡെലിവറി നിര്‍മ്മാതാക്കള്‍ അരംഭിച്ചു. റെട്രോ-പ്രചോദിത രൂപകല്‍പ്പനയാണ് മീറ്റിയോര്‍ 350-യുടെ പ്രധാന ആകര്‍ഷണം. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്സ്ഹോസ്റ്റ്, സ്റ്റെലിഷ് ഹാന്‍ഡില്‍ ബാര്‍, ബ്ലാക്ക് എഞ്ചിന് കേസ് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

ഫോര്‍വേഡ് സെറ്റ് ഫുട്പെഗുകള്‍, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്. റെട്രോ ശൈലിക്ക് അനുസൃതമായ റിയര്‍-വ്യൂ മിററുകളാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.
MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

പുതിയ 349 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

മീറ്റിയോറിന്റെ മുന്‍ വീല്‍ 19 ഇഞ്ച് യൂണിറ്റാണ്. പിന്നിലെ വീലിന് 17 ഇഞ്ച് വലിപ്പമുണ്ട്. സുരക്ഷയ്ക്കായി ബൈക്കിന്റെ മുന്നില്‍ 300 mm ഡിസ്ക്കും പിന്നില്‍ 270 mm ഡിസ്ക്കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ 41 mm ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.