ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം റോയൽ എൻഫീൽഡ് ഏറ്റവും പുതിയ മെറ്റിയർ 350 ക്രൂയിസർ ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. നവംബർ ആറിന് വിപണിയിൽ എത്താനിരിക്കുന്ന പുത്തൻ മോഡലിന്റെ ടീസർ വീഡിയോയുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.

ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

ഏറ്റവും പുതിയ ടീസർ മെറ്റിയർ 350-യുടെ തമ്പ് / എക്‌സ്‌ഹോസ്റ്റ് ശബ്‌ദം കൃത്യമായി വെളിപ്പെടുത്തുന്നു. തണ്ടർബേർഡ് ശ്രേണിയുടെ പിൻഗാമിയായാണ് പുതിയ മോഡൽ വിപണിയിൽ എത്തുന്നത്. റെട്രോ ക്ലാസിക് ശൈലി ഉയർത്തിപ്പിടിക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും എൻഫീൽഡിന്റെ പുതുതലമുറ ബൈക്കാകും ഇത്.

വൃത്താകൃതിയിലുള്ള ഹാലൊജെൻ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, റൗണ്ട് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ, അപ്-റൈറ്റ് ഹാൻഡിൽബാറുകൾ എന്നിവ മെറ്റിയറിന്റെ ക്രൂയിസർ ശൈലി ഉയർത്തിക്കാട്ടുന്നു.

MOST READ: ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് വരാനിരിക്കുന്ന റെട്രോ ക്രൂയിസർ വാഗ്ദാനം ചെയ്യുന്നത്. ബൈക്കിലെ മറ്റൊരു പ്രധാന സവിശേഷതയാണ് ട്രിപ്പർ നാവിഗേഷന്റെ കൂട്ടിച്ചേർക്കൽ. ഇത് ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ജിപിഎസ് സംവിധാനമാണെന്നാണ് ഊഹം.

ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

ഈ സാങ്കേതികവിദ്യ മെറ്റിയർ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം. ഒപ്പം ദീർഘദൂര ടൂറിംഗിൽ ഇത് വളരെ ഉപയോഗപ്രദമാകും. യുഎസ്ബി ചാർജിംഗ് പോർട്ടും ബൈക്കിലുണ്ട്. ഇത് റൈഡറിന് അവരുടെ ഫോണുകളും ആക്ഷൻ ക്യാമറകളും ചാർജ് ചെയ്യാൻ സഹായകരമാകും.

MOST READ: FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

അങ്ങനെ ഒരു ടൂറർ എന്ന നിലയിൽ പേരടുക്കാനാണ് പുതിയ റോയൽ എൻഫീൽഡ് മെറ്റിയർ 350 ഒരുങ്ങുന്നത്. മോട്ടോർസൈക്കിളിന്റെ മറ്റ് സവിശേഷതകളിൽ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പ് മീറ്റർ, സർവീസ് റിമൈൻഡർ, ഓഡോമീറ്റർ, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള എൽഇഡി ഡിആർഎൽ എന്നിവയും ഇടംപിടിക്കും.

ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

മിഡ്-സ്പെക്ക് സ്റ്റെല്ലാർ വേരിയന്റിന് അധിക ബാക്ക് റെസ്റ്റുണ്ട്. ടോപ്പ് മോഡൽ സൂപ്പർനോവ പ്രീമിയം ലെതർ സീറ്റുകളും വിൻഡ്‌സ്ക്രീനും നൽകും. അതോടൊപ്പം മെഷീൻ ഫിനിഷ്ഡ് അലോയ് വീലുകളും ഇത് വാഗ്ദാനം ചെയ്യും.

MOST READ: അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

ഫയർബോൾ യെല്ലോ, ഫയർബോൾ റെഡ്, സ്റ്റെല്ലാർ റെഡ് മെറ്റാലിക്, സ്റ്റെല്ലാർ ബ്ലാക്ക് മാറ്റ്, സ്റ്റെല്ലാർ ബ്ലൂ മെറ്റാലിക്, സൂപ്പർനോവ ബ്രൗൺ, സൂപ്പർനോവ ബ്ലൂ എന്നീ ഏഴ് നിറങ്ങളിൽ ബൈക്ക് തെരഞ്ഞെടുക്കാം. ഏറ്റവും പുതിയ 349 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മെറ്റിയർ 350-യുടെ ഹൃദയം. ഇത് 20.5 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

പുതുതായി വികസിപ്പിച്ച അഞ്ച് സ്പീഡ് ഗിയർ‌ബോക്‌സുമായി ഇത് ജോടിയാക്കും. അതിനാൽ തന്നെ ഇത് വളരെ സുഗമമായ ഷിഫ്റ്റുകളാകും വാഗ്ദാനം ചെയ്യുക. കുറഞ്ഞ ആയുസ്സുള്ള ലിങ്കേജുകളും ഘടകങ്ങളും ഉള്ള ഒരു പുതിയ ക്ലച്ചും മെറ്റിയർ ഉപയോഗിക്കും.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 New Teaser Out. Read in Malayalam
Story first published: Thursday, October 29, 2020, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X