Just In
- 34 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Finance
ലാഭത്തില്‍ കാലുറപ്പിച്ച് യുസിഓ ബാങ്ക്; അറ്റാദായം 35 കോടി രൂപ, ഓഹരി വിലയില്‍ നേട്ടം
- Movies
മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്തു, മോഹന്‍ലാലുമായി പ്രശ്നത്തിലാണോയെന്ന് ചോദിച്ചു: കലൂര്‍ ഡെന്നീസ്
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മെറ്റിയര്‍ 350-യുടെ പുതിയ ടീസര്‍ വിഡിയോകളുമായി റോയല്‍ എന്‍ഫീല്‍ഡ്
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെറ്റിയര്‍ 350-യെ നവംബര്‍ 6-ന് വിപണിയിലെത്തിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 വിപണിയില്‍ എത്തുന്നത്.

ഏപ്രില്‍ മാസത്തില്‍ ബൈക്ക് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ മൂലം അരങ്ങേറ്റത്തില്‍ കാലതാമസമുണ്ടാക്കി. വിപണിയില്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ വരാനിരിക്കുന്ന മെറ്റിയര്‍ 350 മോട്ടോര്‍സൈക്കിളിന്റെ രണ്ട് പുതിയ ടീസര്‍ വീഡിയോകള്‍ പുറത്തിറക്കി.

ടീസര്‍ വീഡിയോകള്‍ ബൈക്കിന്റെ ഒരു ഭാഗവും പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും, ചില ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. റോയല്‍ എന്‍ഫീല്‍ഡിന്റെ J10 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍, 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉത്പ്പന്നമായിരിക്കും.
MOST READ: ഹെക്ടര്‍ പ്ലസ് സ്റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി
അത് പുതിയ മോഡലുകള്‍, കൂടുതല്‍ കസ്റ്റമൈസേഷന്, വ്യക്തിഗതമാക്കല്‍ ഓപ്ഷനുകള്‍ എന്നിവ ഉപയോഗിച്ച് കമ്പനി വികസിപ്പിക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ബൈക്കിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് X -മായി സാമ്യമുള്ള ഡിസൈനാണ് മെറ്റിയറിന് നല്‍കിയിരിക്കുന്നത്.
MOST READ: പുറംമാത്രമല്ല അകവും കഴുകാം; മഹീന്ദ്ര ഥാറിന്റെ പുതിയ പരസ്യ വീഡിയോ കാണാം

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും ഇതിനുള്ളില്‍ വൃത്താകൃതിയില്‍ തന്നെ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, റൗണ്ട് ഷേപ്പിലുള്ള ടെയില്‍ ലാമ്പ്, രണ്ടുതട്ടുകളായി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍.
ഓപ്ഷണല്‍ ആക്സസറിയായി വില്‍ഡ് ഷീല്‍ഡും നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. ബിഎസ് VI -ലേക്ക് നവീകരിച്ച 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ബൈക്കിന് കരുത്ത് നല്‍കുക.
MOST READ: വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഷോട്ടോഷൂട്ടും ആഘോഷങ്ങളും

ഈ എഞ്ചിന് 20 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിച്ചേക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്. സുഖകരമായ യാത്രയ്ക്കായി മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സും നല്‍കുമെന്നാണ് വിവരം.

സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയേക്കും. ബെനലി ഇംപീരിയാലെ 400, ജാവ 42 മോഡലുകളാകും മെറ്റിയര്‍ 350 -യുടെ വിപണിയിലെ എതിരാളികള്‍.

ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ഓരോ വകഭേദങ്ങളും നിരവധി സവിശേഷതകളും ആധുനിക ഫീച്ചറുകള്‍ കൊണ്ട് നിറയും. പുതിയ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഡിജിറ്റല്‍ സ്ക്രീന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോള്‍, സന്ദേശങ്ങള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പെടെ നിരവധി അധിക ഫംഗ്ഷനുകളും ഈ സവിശേഷത അനുവദിക്കും. ഫോര്‍വേഡ് സെറ്റ് ഫുട്പെഗുകള്‍, വലിയ ഫ്യുവല്‍ ടാങ്ക്, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാര്‍, ഉയരം കുറഞ്ഞ സീറ്റ് എന്നിവയുമായാണ് മെറ്റിയര്‍ 350 വിപണിയില്‍ എത്തുക.