മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

റോയൽ എൻഫീൽഡ് ഈ മാസാവസാനം അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ മെറ്റിയർ 350 വിപണിയിൽ എത്തിക്കും. തണ്ടർബേർഡ് ശ്രേണിക്ക് പകരക്കാരനായി ഇടംപിടിക്കാൻ ഒരുങ്ങുന്ന മോഡൽ ബ്രാൻഡിന്റെ പുത്തൻ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

ഇതേ പ്ലാറ്റ്ഫോം അടുത്ത തലമുറ ക്ലാസിക് 350 ഉൾപ്പെടെ വരാനിരിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കും അടിവരയിടും. കൂടാതെ ഡബിൾ ക്രാഡിൾ ഫ്രെയിമും ഉണ്ട്. ഇത് മോട്ടോർസൈക്കിളിന്റെ സവാരി നിലവാരം മെച്ചപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

പുതിയ 346 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് SOHC എഞ്ചിനാണ് മെറ്റിയറിന് കരുത്ത് പകരുന്നത്. തണ്ടർബേഡിന്റെ നിലവിലെ എഞ്ചിനെ അപേക്ഷിച്ച് എഞ്ചിൻ പരമാവധി 20.2 bhp പവറും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

MOST READ: അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിൽ ഏഴ് കളർ ഓപ്ഷനുകളിലായി മെറ്റിയർ 350 വിപണിയിൽ ഇടംപിടിക്കും. എന്നാൽ ഏറെ ശ്രദ്ധേയമാകാൻ പോകുന്നത് മോട്ടോർസൈക്കിളിന്റെ ട്രിപ്പർ നാവിഗേഷൻ സംവിധാനത്തിനൊപ്പമുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും.

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

നാവിഗേഷൻ സഹായത്തിനായി ഒരു പ്രത്യേക പോഡിൽ കളർ ടിഎഫ്ടി സ്ക്രീൻ പ്രദർശിപ്പിക്കും. ഇത് സ്മാർട്ട്ഫോൺ ഉപയോഗിച്ചുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി പ്രവർത്തനക്ഷമമാക്കിയ ടേൺ-ബൈ-ടേൺ നാവിഗേഷൻ ഡയറക്ഷൻ കാണിക്കുന്നു.

MOST READ: 65 bhp കരുത്തുമായി എത്തുന്ന ഇന്ത്യയിലെ ഏക ട്വിൻ സിലിണ്ടർ ലാംബ്രെട്ട

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

പുതിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ ഇടത് വശത്ത് ഒരു വലിയ പോഡ് ഉൾപ്പെടുന്നു. കൂടാതെ ടെൽ-ടെയിൽ ലൈറ്റുകളും ഡിജിറ്റൽ എൽസിഡി ഡിസ്പ്ലേയും റൈഡറിന് വിവിധ വിവരങ്ങൾ നൽകുന്നു.

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

സർവീസ് റിമൈൻഡർ, ഫ്യുവൽ ബാർ ഗ്രാഫ്, ക്ലോക്ക്, ഓഡോ / ട്രിപ്പ് മീറ്റർ, ലോ ബാറ്ററി മുന്നറിയിപ്പ്, ന്യൂട്രൽ ഇൻഡിക്കേറ്റർ, ഗിയർ ഇൻഡിക്കേറ്റർ, ടേൺ സിഗ്നലുകൾ, ഉയർന്ന ബീം, ഫ്യുവൽ ഇഞ്ചക്ഷൻ, എബിഎസ് എന്നിവയും പ്രദർശിപ്പിക്കും.

MOST READ: 500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

പുറത്ത് ബ്ലൂ നിറത്തിലുള്ള റീഡിംഗുകൾ കിലോമീറ്റർ വേഗതയെ കാണിക്കുന്നു. അതിനു താഴെയായി മൈൽ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. ലോംഗ് റൈഡുകളിൽ ട്രിപ്പർ നാവിഗേഷൻ ഉപയോഗപ്രദമാകും എന്നതിൽ സംശയമൊന്നുമില്ല. അതോടൊപ്പം ഓൺ-റാമ്പ്, റീ-റൂട്ട് ഫംഗ്ഷനുകൾക്കും വ്യത്യസ്ത ഇമേജറികളുണ്ട്.

മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

പുതിയ മെറ്റിയർ 350-യുടെ അരങ്ങേറ്റത്തിന് ശേഷം ജനപ്രിയമായ ക്ലാസികി 350 മോഡലിന്റെ പുതുതലമുറ മോഡലും അടുത്ത വർഷം തുടക്കത്തോടെ വിപണിയിൽ എത്തുമെന്നാണ് റോയൽ എൻഫീൽഡ് നൽകുന്ന സൂചന.

Source: GaadiWaadi

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Will Be Available With Tripper Navigation System. Read in Malayalam
Story first published: Monday, September 14, 2020, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X