റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമാതാക്കളായ റോയൽ എൻഫീൽഡിൽ നിന്നുള്ള അടുത്ത വലിയ അവതരണമായിരിക്കും മെറ്റിയറിന്റേത്. തണ്ടർബേർഡ് 350-യുടെ പിൻഗാമിയായി എത്തുന്ന പുത്തൻ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമായ മെറ്റിയറിന്റെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് കമ്പനി ഇപ്പോൾ. വലിയ വിൻഡ്‌സ്ക്രീൻ, എഞ്ചിൻ ഗാർഡ്, റിയർ ലഗേജ് സപ്പോർട്ട് ഫ്രെയിമുകൾ എന്നിവയുൾപ്പെടെ നിരവധി ആക്‌സസറികളുമായാണ് ഇത്തവണ നിരത്തിലേക്ക് മോട്ടോർസൈക്കിൾ എത്തിയത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

അതോടൊപ്പം ഫുട്പെഗുകളും സാഡിൽ സ്റ്റേകളും സജ്ജീകരിച്ചിരുന്നു മെറ്റിയറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ J1D പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന റോയൽ എൻഫീൽഡ് മെറ്റിയറിൽ ഒരു പുതിയ 350 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ, സിംഗിൾ ഓവർഹെഡ് ക്യാം (SOHC) ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: 125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

പുതിയ എഞ്ചിൻ ബുള്ളറ്റ്, ക്ലാസിക് 350 എന്നിവയുടെ എഞ്ചിനേക്കാൾ കൂടുതൽ പരിഷ്കൃതവും കാര്യക്ഷമവുമാകാൻ സാധ്യതയുണ്ട്. ഇതിന്റെ പവർ, ടോർഖ് ഔട്ട്‌പുട്ടുകൾ യഥാക്രമം 20 bhp കരുത്തും 28 Nm torque ഉം ആയിരിക്കും.

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

ഏറെ ശ്രദ്ധേയമാകുന്നത് ആറ് സ്പീഡ് ഗിയർ‌ബോക്സിന്റെ അരങ്ങേറ്റമാകാം. എന്നാൽ ഇക്കാര്യത്തെ കുറിച്ച് കമ്പനി ഇതുവരെ സ്ഥിരീകപരിച്ചിട്ടില്ല. ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ ഒരു ടെലിസ്‌കോപ്പിക് ഫോർക്ക് അപ്‌ഫ്രണ്ട്, പിൻഭാഗത്ത് ഇരട്ട ഷോക്ക് അബ്സോർബറുകൾ എന്നിവ ഉൾപ്പെടും.

MOST READ: നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളായിരിക്കും ബ്രേക്കിംഗ് സുരക്ഷ ഒരുക്കുക. ഇതിന് സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ഇരട്ട-ചാനൽ എബിഎസും ലഭിച്ചേക്കാം.

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

വൈ-സ്‌പോക്ക് അലോയ് വീലുകളിലും എൽ‌ഇഡി ഡി‌ആർ‌എല്ലിനൊപ്പം റെട്രോ-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും മെറ്റിയറിന് റെട്രോ ക്ലാസിക് രൂപം സമ്മാനിക്കും. അതോടൊപ്പം വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ്, സ്റ്റെപ്പ്ഡ് സീറ്റ്, ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇതിന്റെ രസകരമായ ഘടകങ്ങളിൽ ഇടംപിടിച്ചേക്കാം.

MOST READ: ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

പുതിയ റോയൽ എൻഫീൽഡ് മെറ്റിയർ 350 ക്ക് ഏകദേശം 1.68 ലക്ഷം രൂപയായിരിക്കാം എക്സ്ഷോറൂം വില. മോഡലിന്റെ ഒരു പ്രത്യേക നിറത്തിനോ വേരിയന്റിനോ വേണ്ടി പുതിയ ‘ഫയർബോൾ' സഫിക്‌സ് ഉപയോഗിക്കാൻ സാധ്യതയുണ്ട്.

റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

2020 ജൂണിൽ ബൈക്കിനെ വിൽപ്പനക്ക് എത്തിക്കാൻ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ്-19 ന്റെ സാഹചര്യത്തിൽ അവതരണം വൈകുകയായിരുന്നു. എന്തായാലും ഈ വർഷത്തെ ഉത്സവ സീസണിന് മുമ്പായി മെറ്റിയർ 350 വിപണിയിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്.

Image Courtesy: Belturdrive

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Will Come With A Range Of Accessories. Read in Malayalam
Story first published: Thursday, July 23, 2020, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X