മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇളവുകള്‍ ലഭിച്ചതോടെ നിര്‍മ്മാതാക്കളെല്ലാവരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചു. ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു.

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

നിരവധി മോഡലുകളാണ് കമ്പനി നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇതിനൊപ്പം തങ്ങളുടെ നിരയിലെ മോഡലുകള്‍ക്ക് എല്ലാം 10,000 രൂപയുടെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്തു.

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ 10,000 ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍ സൈക്കിളിന്റെ ആക്‌സസറികള്‍, വാറന്റി എന്നിവ തെരഞ്ഞെടുക്കാം. കൂടാതെ, നിങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന ആക്സസറികള്‍ക്ക് 20 ശതമാനം കിഴിവ് ലഭിക്കും.

MOST READ: അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കൂടാതെ ഇതിന്റെ ഭാഗമായി ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് കോംപ്ലിമെന്ററിയായി ഹെല്‍മെറ്റ് നല്‍കും. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ES, ക്ലാസിക് 350 സിംഗിള്‍ ചാനല്‍, ക്ലാസിക് 350 ഡ്യുവല്‍ ചാനല്‍, ഹിമാലയന്‍, കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ എന്നിവയ്ക്ക് ഈ ഓഫര്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2020 മെയ് 31 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഡീലര്‍ഷിപ്പുകള്‍ വഴിയോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ബൈക്ക് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ കാലയളവിനു മുമ്പായി നിങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, ഡെലിവറിക്ക് കാത്തിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും ഈ ഓഫറിന് അര്‍ഹതയുണ്ടെന്നും കമ്പനി അറിയിച്ചു.

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഉപയോക്താക്കള്‍ ബ്രാന്‍ഡില്‍ കാണിച്ച വിശ്വാസത്തിനും ക്ഷമയ്ക്കും നന്ദി പ്രകടിപ്പിക്കുന്നതിനുള്ള സൂചനയായിട്ടാണ് ഈ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്‌കൗണ്ടുമായി ടൊയോട്ട

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വരും വര്‍ഷങ്ങളില്‍ വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ അവതരിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തും.

മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ ഏറ്റവും ശ്രദ്ധേയമായ 650 സിസി നിരയിലേക്കും ബൈക്കുകള്‍ ഉണ്ടാകും. ഈ ശ്രേണിയില്‍ കമ്പനി അവതരിപ്പിച്ച് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Get Rs 10,000 Worth Accessories On A New Royal Enfield. Read in Malayalam.
Story first published: Thursday, May 14, 2020, 20:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X