പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

2020 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി ചെന്നൈ ആസ്ഥാനമായുള്ള മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. 40,334 യൂണിറ്റുകളാണ് നിര്‍മ്മാതാക്കള്‍ നിരത്തിലെത്തിച്ചത്.

പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 54,185 യൂണിറ്റുകളെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂലൈ മാസത്തില്‍ ബ്രാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ 37,925 യൂണിറ്റാണ്.

പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 49,182 യൂണിറ്റായിരുന്നു. 23 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2019 ജൂണില്‍ കയറ്റുമതി ചെയ്ത 5,003 യൂണിറ്റുകളെ അപേക്ഷിച്ച് ഈ മാസം 2,409 യൂണിറ്റ് കയറ്റുമതിയില്‍ ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തത്. 52 ശതമാനത്തിന്റെ ഇടിവ് കയറ്റുമതിയിലും റിപ്പോര്‍ട്ടു ചെയ്തു.

MOST READ: 2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ വാര്‍ഷിക വില്‍പ്പന 97,601 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വിറ്റ 2,37,894 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പന 59 ശതമാനം ഇടിഞ്ഞു.

പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് സര്‍വീസ് ഓണ്‍ വീല്‍ എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. റോയല്‍ എന്‍ഫീല്‍ഡിലെ ജീവനക്കാര്‍ ഉപയോക്താക്കളുടെ വീട്ടിലെത്തി സര്‍വീസ് നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: 2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

വീട്ടുപടിക്കലെത്തുന്ന സര്‍വീസ് സംവിധാനത്തിനായി രാജ്യത്തുടനീളം 800 മൊബൈല്‍ സര്‍വീസിങ്ങ് യൂണിറ്റാണ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലെ 80 ശതമാനം സര്‍വീസുകളും നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ മൊബൈല്‍ സര്‍വീസ് യൂണിറ്റുകളില്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

ഓയില്‍ ചേഞ്ച് ഉള്‍പ്പെടെ മറ്റ് സര്‍വീസ് സേവനങ്ങളും ഈ പദ്ധതിയില്‍ ഉപഭോക്താവിന് ലഭ്യമാണ്. തകരാറുകള്‍ പരിഹരിക്കല്‍, കോംപോണെന്റ് ടെസ്റ്റിങ്ങ്, പാര്‍ട്സുകള്‍ മാറ്റിവെക്കല്‍, ഇലക്ട്രിക്കല്‍ പരിശോധനകള്‍ തുടങ്ങിയ ഈ പദ്ധതിയില്‍ ലഭ്യമാണെന്ന് ബ്രാന്‍ഡ് അറിയിച്ചു.

MOST READ: പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

പ്രത്യേകം പരിശീലനം നേടിയ ടീമിനെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു സര്‍വീസ് ഓണ്‍ വീല്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഇപ്പോള്‍ അവസരമുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Register 26% Decline In Monthly Sales. Read in Malayalam.
Story first published: Monday, August 3, 2020, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X