ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ വിപണിയില്‍ തകര്‍പ്പന്‍ വിജയമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകള്‍ സ്വന്തമാക്കിയത്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുമോഡലുകളുടെയും ബിഎസ് IV പതിന്റെ ഉത്പാദം കമ്പനി അവസാനിപ്പിച്ചതായാണ് സൂചന. ഉടന്‍ തന്നെ ബിഎസ് VI പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ ബിഎസ് VI പതിപ്പുകളില്‍ എഞ്ചിനില്‍ നല്‍കുന്ന മാറ്റം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അടുത്തിടെ ഇരുമോഡലുകള്‍ക്കും കമ്പനി ചെറിയ പരിഷ്‌കാരങ്ങള്‍ നല്‍കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഹെഡ്‌ലാമ്പിലെ ലെന്‍സ് മാറ്റി പകരം ക്ലിയര്‍ ലെന്‍സ് വാഹനത്തിന് നല്‍കി. രാത്രി യാത്രകളില്‍ നല്ല രീതിയിവുള്ള കാഴ്ച പ്രധാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സുരക്ഷയ്ക്കായി ബൈക്കുകളില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളില്‍ റിഫ്ലക്ടറുകള്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു മാറ്റം. ഇതോടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ദൂരെ നിന്ന് തന്നെ വാഹനം കാണാന്‍ സാധിക്കും. സുരക്ഷയെ മുന്നില്‍ കണ്ടും, ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഈ മാറ്റങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചിരുന്നു.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെ ബിഎസ് VI -ലേക്ക് നവീകരിക്കും. നിലവില്‍ ഈ എഞ്ചിന്‍ 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എന്നാല്‍ പുതിയ എഞ്ചിനില്‍ കരുത്ത് കുറഞ്ഞേക്കാമെന്നാണ് സൂചന. ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വില സംബന്ധിച്ച് പ്രഖ്യാനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 8,000 രൂപ മുതല്‍ 12,000 രൂപയുടെ വരെ വില വര്‍ധനവ് പ്രതീക്ഷിക്കാം.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2018 നവംബര്‍ മാസത്തിലാണ് ഇരുമോഡലുകളെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ വില്‍പ്പനയില്‍ മികച്ച മുന്നേറ്റം കാഴചവെയ്ക്കാനും ഇരുമോഡലുകള്‍ക്കും സാധിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന വിശേഷണവും ഇവര്‍ക്കുണ്ട്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് നിരകളില്‍ കാണുന്ന ബൈക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650 ഉപഭോക്തക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു. കരുത്തുറ്റ ഒരു എഞ്ചിനില്‍ കോണ്ടിനെന്റല്‍ ജിടി 650 -നെ കൂടി വിപണിയില്‍ എത്തിയതോടെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചതെന്നാണ് കമ്പനി പറയുന്നത്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പ്രതിമാസം രണ്ടായിരത്തിലധികം യൂണിറ്റുകളാണ് നിരത്തിലെത്തിയിരുന്നത്. കഫേ റേസര്‍ പതിപ്പായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ ക്ലാസിക് റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം മുതലും കോണ്ടിനെന്റല്‍ ജിടി 650 -ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളാണ് രണ്ട് മോഡലിനുമുള്ളത്. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യിലുണ്ട്.

ബിഎസ് IV 650 ഇരട്ടകളുടെ ഉത്പാദനം അവസാനിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍ നിറങ്ങളില്‍ കോണ്‍ടിനന്റല്‍ ജിടി 650 -ഉം വിപണിയില്‍ ലഭ്യമാകും. വിപണിയിലെ മാന്ദ്യത്തിനിടയിലും മികച്ച് വില്‍പ്പനയാണ് ഇരുമോഡലുകള്‍ക്കും ലഭിച്ചിരുന്നത്.

Most Read Articles

Malayalam
English summary
Royal Enfield has stopped the dispatches of the BS-IV Interceptor INT 650 and Continental GT 650. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X