ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി കമ്പനികളെല്ലാം നിലവിലുള്ള ബിഎസ്-IV സ്റ്റോക്കുകളെല്ലാം വിറ്റഴിക്കുന്ന തിരക്കിലാണ്.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

ഇപ്പോൾ ബിഎസ്-IV മോട്ടോർ‌സൈക്കിളുകളുടെ എല്ലാ സ്റ്റോക്കുകളും വിറ്റഴിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് റെട്രോ ക്ലാസിക് ബ്രാൻഡായ റോയൽ‌ എൻ‌ഫീൽ‌ഡ്. 2020 മാർച്ച് 21 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളിലും ബിഎസ്-VI ബൈക്കുകൾ മാത്രമേ വാഗ്‌ദാനം ചെയ്യുകയുള്ളൂ.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

ബിഎസ്-IV വാഹനങ്ങൾ മുഴുവനും വിജയകരമായി വിറ്റ രാജ്യത്തെ നിർമാതാക്കളിൽ ഒരാളാണ് റോയൽ‌ എൻ‌ഫീൽ‌ഡ്. ഇതിനോടകം തന്നെ ജനപ്രിയ മോഡലുകളുടെയെല്ലാം പരിഷ്ക്കരിച്ച പതിപ്പുകൾ കമ്പനി വിൽപ്പനക്കെത്തിച്ചു കഴിഞ്ഞു. 2020 ജനുവരി ആദ്യം ബിഎസ്-VI ക്ലാസിക് 350 ഡ്യുവൽ ചാനൽ എബിഎസ് പതിപ്പ് അവതരിപ്പിച്ചാണ് പുതിയ തുടക്കത്തിന് എൻഫീൽഡ് ആരംഭം കുറിച്ചത്.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിധിയില്ലാത്ത മാറ്റം ഉറപ്പാക്കുന്നതിന് ഡീലർഷിപ്പ് ശൃംഖലയുമായി നിരന്തരം പ്രവർത്തിച്ചതായി റോയൽ എൻഫീൽഡ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന റോയൽ എൻഫീൽഡിന്റെ ബിഎസ്-VI കംപ്ലയിന്റ് ശ്രേണിയിൽ ഹിമാലയൻ, ഇന്റർസെപ്റ്റർ INT 650, കോണ്ടിനെന്റൽ GT 650, ക്ലാസിക് 350 ഡ്യുവൽ-ചാനൽ എബിഎസ്, ക്ലാസിക് 350 സിംഗിൾ-ചാനൽ എബിഎസ് എന്നിവ ഉൾപ്പെടുന്നു.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

ഇതിനോടകം തന്നെ 500 സിസി ശ്രേണിയുടെ ഉത്പാദനം അവസാനിപ്പിക്കുകയാണെന്ന് റോയൽ എൻഫീൽഡ് അറിയിച്ചിരുന്നു. ഇത് ബിഎസ്-VI-ലേക്ക് പരിഷ്ക്കാനുള്ള ഉയർന്ന ചെലവും വിൽപ്പനയിലെ കുറവുമാണ് ഈ മോഡലുകളോട് ഗുഡ്ബൈ പറയാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

അതേസമയം, ഈ വർഷം പകുതി മുതൽ വിപണിയിലെത്താൻ സാധ്യതയുള്ള അടുത്ത തലമുറ മോട്ടോർസൈക്കിളുകളിൽ ഇരുചക്രവാഹന ബ്രാൻഡ് പ്രവർത്തിച്ചു വരികയാണ്. അടുത്ത തലമുറ മോഡലുകൾ നിലവിൽ പരീക്ഷണയോട്ടങ്ങൾക്ക് വിധേയമാകുമ്പോൾ, പുതിയ മോട്ടോർസൈക്കിളുകൾ ഉത്‌പാദനത്തിന് തയാറാണെന്ന് സൂചിപ്പിക്കുന്നു.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

അതിൽ തണ്ടർബേർഡ് മോഡലുകളെ മാറ്റിസ്ഥാപിക്കുന്ന പുതിയ 350 സിസി മെറ്റിയർ ഉടൻ വിപണിയിലേക്ക് എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എഞ്ചിൻ സവിശേഷതകളിലേക്ക് നോക്കുമ്പോൾ ആർക്കൈക് ടാപ്പറ്റ്-വാൽവ് ക്രമീകരണത്തിന് പകരമായി ഓവർ ഹെഡ് ക്യാംഷാഫ്റ്റ് (OHC) സജ്ജീകരണം പുതിയ മെറ്റിയറിന് ലഭിച്ചേക്കും.

ഇനി പുതിയ അധ്യായം, ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ്

ബിഎസ്-VI പാലിക്കൽ സമയപരിധി നീട്ടണമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കൊറോണ വൈറസ് മൂലം ഡീലർഷിപ്പുകളിലുടനീളം വിൽപ്പനയിൽ വലിയ ഇടിവുണ്ടായതായി അസോസിയേഷൻ അപ്പീലിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും ഇത് നീട്ടാൻ കഴിയില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
Royal Enfield successfully cleared BS4 stocks. Read in Malayalam
Story first published: Friday, March 20, 2020, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X