Just In
- just now
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 1 hr ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 3 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
Don't Miss
- Sports
IPL 2021: മുംബൈയും സിഎസ്കെയുമല്ല, വില കൂടിയ ടീം എസ്ആര്‍എച്ച്! ഏറ്റവും കുറവ് പഞ്ചാബിന്
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Movies
ബഷീര്‍ ബഷിയ്ക്കൊപ്പമാണ് ഞാന്‍; പുതിയ സന്തോഷം പങ്കുവെച്ച് സീരിയല്‍ നടി പ്രേമി; പിന്തുണയുമായി ആരാധകരും
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കടൽ കടക്കാനൊരുങ്ങി മീറ്റിയോർ 350; ആഗോള വിപണികളിലേക്ക് കയറ്റുമതി ഉടൻ
റോയൽ എൻഫീൽഡ് മീറ്റിയോർ 350 നവംബർ 6 -നാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഇപ്പോൾ യൂറോപ്പ്, അമേരിക്ക എന്നിവയുൾപ്പെടെയുള്ള വിദേശ വിപണികളിൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു.

അന്താരാഷ്ട്ര വിപണിയിൽ ബൈക്കുകളുടെ ആവശ്യം വർധിക്കുന്നതായി കമ്പനി അറിയിച്ചു.

നിലവിൽ അർജന്റീനയിൽ മാത്രമാണ് ഇന്ത്യയ്ക്ക് പുറത്ത് റോയൽ എൻഫീൽഡ് അസംബ്ലി പ്ലാന്റുള്ളത്. ഈ വർഷം സെപ്റ്റംബറിലാണ് ഇത് സ്ഥാപിതമായത്.

ഈ പ്ലാന്റ് നിലവിൽ ഹിമാലയൻ, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നീ മോട്ടോർസൈക്കിളുകൾ അസംബിൾ ചെയ്യുന്നു.

ലോകമെമ്പാടുമുള്ള ഒരു വലിയ പ്രദേശം ഉൾക്കൊള്ളാൻ കമ്പനിയെ പ്രാപ്തമാക്കുന്ന മീറ്റിയോർ 350 ഈ ലൈനപ്പിലേക്ക് ചേർക്കാനുള്ള സാധ്യതയുണ്ട്.

ഈ വർഷം ആദ്യം അർജന്റീനയിൽ അഞ്ച് സ്റ്റോറുകളിലേക്ക് ഉപഭോക്തൃ ടച്ച് പോയിന്റുകൾ വ്യാപിപ്പിച്ചതായും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ 31 എക്സ്ക്ലൂസീവ് സ്റ്റോറുകളും മറ്റ് 40 റീട്ടെയിൽ ടച്ച് പോയിന്റുകളുമുണ്ടെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിൽ, നിലവിൽ മീറ്റിയോർ 350 എൻട്രി ലെവൽ ഫയർബോൾ ട്രിമിന് 1.75 ലക്ഷം രൂപ മുതൽ ടോപ്പ്-സ്പെക്ക് സൂപ്പർനോവ ട്രിമിന് 1.91 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

വിദേശ വിപണികളിലേക്ക് പോകുമ്പോൾ, വ്യക്തമായ കാരണങ്ങളാൽ മീറ്റിയോർ 350 -യുടെ വില വളരെ ഉയർന്ന നിലയിൽ സൂക്ഷിക്കപ്പെടാം.

മീറ്റിയോർ 350 -ക്ക് ശേഷം റോയൽ എൻഫീൽഡ് പുതുതലമുറ ക്ലാസിക് 350 മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു, ഇത് അടുത്ത വർഷം ആദ്യ പാദത്തിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: മാരുതി സിഎന്‍ജി കാർ വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലാവധി അറിഞ്ഞിരിക്കണം

'ട്രിപ്പർ നാവിഗേഷൻ' അല്ലെങ്കിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ സവിശേഷത ലഭിക്കുന്ന കമ്പനിയുടെ രണ്ടാമത്തെ മോഡലായിരിക്കും പുതിയ ക്ലാസിക് 350.