കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

റോയൽ എൻ‌ഫീൽഡ് കുറച്ചുകാലമായി ഒരു പുതിയ 350 സിസി പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചുവരികയാണ്. കമ്പനിയുടെ ഭാവി 350 സിസി മോഡലുകളെല്ലാം ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് റിപ്പോട്ടുകൾ.

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 എന്നിവ അവതരിപ്പിച്ചതിന് ശേഷമാണ് റോയൽ എൻഫീൽഡ് പുതിയ 350 സിസി പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഈ ഒറ്റ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ചെലവ് കുറച്ച് ഭാവി 350 സിസി മോഡലുകൾ നിർമിക്കുക എന്നതാണ് ബ്രാൻഡിന്റെ ഉദ്ദേശം. 350 സിസി പ്ലാറ്റ്‌ഫോമിൽ പുതിയ 350 സിസി എഞ്ചിൻ, ഗിയർബോക്‌സ്, ഡബിൾ ക്രാഡിൾ ചാസി, ഫ്രെയിം എന്നിവ അടങ്ങിയിരിക്കുന്നു.

MOST READ: അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

എഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും കമ്പനി യൂണിറ്റ് കൺസ്ട്രക്ഷൻ എഞ്ചിന്റെ പരമ്പരാഗത പുഷ്റോഡ് വാസ്തുവിദ്യ ഒഴിവാക്കുമെന്നും കൂടുതൽ നൂതനവും കാര്യക്ഷമവുമായ SOHC (സിംഗിൾ ഓവർ ഹെഡ് ക്യാംഷാഫ്റ്റ്) സജ്ജീകരണം തെരഞ്ഞെടുക്കുമെന്നുമാണ പ്രതീക്ഷിക്കുന്നത്.

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

കുറഞ്ഞ വൈബ്രേഷനുകളും മെച്ചപ്പെടുത്തിയ പ്രകടനവും ഉപയോഗിച്ച് കൂടുതൽ പരിഷ്കൃതവും സുഗമവുമായ എഞ്ചിനുകൾ നൽകാൻ ഇത് റോയൽ എൻഫീൽഡിനെ അനുവദിക്കും. ഇത് ഒരു സ്ലിക്കർ 6-സ്പീഡ് ഗിയർബോക്‌സും വാഗ്‌ദാനം ചെയ്‌തേക്കും.

MOST READ: വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

പുതിയ 350 സിസി പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ആദ്യ മോഡൽ റോയൽ എൻഫീൽഡ് മെറ്റിയർ 350 ആയിരിക്കും. ഇത് ബ്രാൻഡിന്റെ ശ്രേണിയിലെ തണ്ടർബേർഡിന്റെ പിൻഗാമിയായി ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും.

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

പുതിയ 350 സിസി പ്ലാറ്റ്ഫോം അടുത്ത വർഷം റോയൽ എൻഫീൽഡ് ക്ലാസിക്കിലും ഉപയോഗിക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന മോഡലുകളിൽ ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി വാഗ്‌ദാനം ചെയ്യും.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഇത് ജൂൺ അവസാനത്തോടെ വിപണിയിൽ ഇടംപിടിക്കുന്ന മെറ്റിയറിലും ഉണ്ടായേക്കും. സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ഹാലൊജെൻ ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിംഗ് ലൈറ്റ്, ഡിജിറ്റൽ ഇൻസെറ്റ് ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ മെറ്റിയർ 350-യെ കൂടുതൽ ആകർഷകമാക്കും.

കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

കൂടാതെ പുതിയ ആക്‌സസറികളും ഓപ്ഷനുകൾ പട്ടികയുടെ ഭാഗമാകുമെന്നാണ് സൂചന. ബാക്ക്‌റെസ്റ്റ്, വ്യത്യസ്ത സീറ്റ് ഓപ്ഷനുകൾ, വിൻഡ്‌ഷീൽഡ്, ഫുട്പെഗുകൾ, പന്നിയറുകൾ എന്നിവ ആക്‌സസറികളായി ലഭ്യമാകും.

Most Read Articles

Malayalam
English summary
Royal Enfield will introduce a brand new platform for 350 cc segment. Read in Malayalam
Story first published: Wednesday, May 27, 2020, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X