ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

ഇലക്ട്രിക്കൽ വ്യവസായത്തിലെ പ്രമുഖ കമ്പനിയായ RR ഗ്ലോബൽ ഇന്ത്യയിലെ ഇരുചക്ര വാഹന ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിലേക്ക് പ്രവേശനം പ്രഖ്യാപിച്ചു. ബിഗൗസ് എന്ന ബ്രാൻഡ് നാമത്തിൽ ഇരുചക്ര ഇലക്ട്രിക് വാഹന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് ചുവടു വയ്ക്കുന്ന കമ്പനി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 125 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി പ്രത്യേകിച്ചും നഗരങ്ങളിലും, വികസ്വര പ്രദേശങ്ങൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ള പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുടെ ഒരു ശ്രേണിയായിരിക്കും ബിഗൗസ് എന്ന് കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

തങ്ങളുടെ ബ്രാൻഡ് ബിഗൗസ് ഉപയോഗിച്ച് ഇവി ഇരുചക്ര വിഭാഗത്തിലേക്ക് പ്രവേശനം പ്രഖ്യാപിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ഈ സംഭവവികാസത്തെക്കുറിച്ച്, RR ഗ്ലോബൽ ഡയറക്ടറും ബിഗൗസ് സ്ഥാപകനുമായ ഹേമന്ത് കബ്ര പറഞ്ഞു.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

ഭാവിയിലെ ഗതാഗതം ഇലക്ട്രിക് മൊബിലിറ്റി നിർവചിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. തങ്ങളുടെ കേബിൾ, വയർ ബിസിനസുകൾ എന്നിവയിലൂടെ ഇന്ത്യൻ വിപണിയെ മനസിലാക്കിയിട്ടാണ് ഇവി വിഭാഗത്തിലേക്ക് തങ്ങൾ ചുവടുവയ്ക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

ആഗോളതലത്തിൽ, സാങ്കേതികവിദ്യ അതിവേഗം സ്വാംശീകരിക്കുന്ന ഒരു മാറ്റം ഉണ്ടായിട്ടുണ്ട്, അതുപോലെ തന്നെ, ഇന്ത്യൻ വിപണി ഒരു പുതിയ ഘട്ടത്തിൽ തന്നെ വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു.

ദൈനംദിന നാഗരിക യാത്രയ്ക്ക് ബിഗൗസ് മികച്ചതും വിവേകപൂർണ്ണവുമായ വാഹന പരിഹാരം വാഗ്ദാനം ചെയ്യും എന്ന് കബ്ര കൂട്ടിച്ചേർത്തു.

MOST READ: പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

തുടക്കത്തിൽ മൊത്തം അഞ്ച് വേരിയന്റുകളുള്ള രണ്ട് ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കും. പൂനെയിലെ ചക്കാനിലുള്ള ബിഗൗസ് പ്ലാന്റിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമ്മാണവും അസംബ്ലിയും ആരംഭിച്ചു കഴിഞ്ഞു.

പ്രാരംഭ ഘട്ടത്തിൽ, RR ഗ്ലോബൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 80,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാനാണ് ഒരുങ്ങുന്നത്.

ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

RR‌ ഗ്ലോബലിനെക്കുറിച്ച് അറിയാത്തവർക്കായി, കമ്പനി 800 ദശലക്ഷം ഡോളർ കോർപ്പറേഷനാണ്, ഇത് 1986 -ലാണ് സ്ഥാപിതമായത്. കമ്പനി തങ്ങളുടെ ആദ്യത്തെ വൈൻ‌ഡിംഗ് വയർ നിർമ്മാണ യൂണിറ്റ് ഗുജറാത്തിലെ വഡോദരയിൽ സ്ഥാപിച്ചു.

മുംബൈയിൽ ആസ്ഥാനമായ സ്ഥാപനത്തിന് 10 ഓപ്പറേറ്റിംഗ് കമ്പനികളും 28 മാർക്കറ്റിംഗ് ഓഫീസുകളും ഉണ്ട്. കേബിളുകൾ, വയറുകൾ മുതൽ മാഗ്നറ്റ് വയറുകൾ, കോപ്പർ ട്യൂബുകൾ, ഇലക്ട്രോ മെക്കാനിക്കൽ പാർക്കിംഗ് സൊല്യൂഷനുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നു.

Most Read Articles

Malayalam
English summary
RR Global To Step Into EV Segment Under BGauss Brand Name. Read in Malayalam.
Story first published: Saturday, June 13, 2020, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X