RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

പോയ വര്‍ഷമാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റിവോള്‍ട്ട് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

കഴിഞ്ഞ വര്‍ഷം (ഓഗസ്റ്റ് 2019) ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ട് ബൈക്കുകളും ഘട്ടം ഘട്ടമായിട്ടാണ് രാജ്യത്തുടനീളം അവതരിപ്പിച്ചത്. ആദ്യം, രണ്ട് ബൈക്കുകളും ഇഎംഐ ഓപ്ഷന്‍ വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ, അതിനെ റിവോള്‍ട്ട് MRP അല്ലെങ്കില്‍ മൈ റിവോള്‍ട്ട് പ്ലാന്‍ എന്ന് വിളിച്ചിരുന്നു.

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

ലോഞ്ച് ചെയ്ത് രണ്ട് മാസത്തിന് ശേഷം, 2019 ഒക്ടോബറില്‍ കമ്പനി ഒറ്റത്തവണ പേയ്മെന്റ് ഓപ്ഷനും പ്രഖ്യാപിച്ചു. ഈ രണ്ട് ഓപ്ഷനുകളുടെയും വിലകള്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചു. RV400-ന് വിപണിയില്‍ എത്തിയപ്പോള്‍ 1,08,999 രൂപയായിരുന്നു എക്‌സ്‌ഷോറും വില.

MOST READ: കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

ഇപ്പോള്‍ 10,000 രൂപ വര്‍ധിപ്പിച്ചതോടെ 1,18,999 രൂപ ഉപഭോക്താക്കള്‍ മുടക്കണം. ബുക്കിംഗ് തുക 4,200 രൂപയായും വര്‍ദ്ധിപ്പിച്ചു. നേരത്തെ വാങ്ങുന്നവര്‍ക്ക് 2,999 രൂപ ഡൗണ്‍ പേയ്‌മെന്റ് നടത്താമെങ്കിലും, ഇപ്പോള്‍ 7,199 രൂപയ്ക്ക് RV400 ബുക്ക് ചെയ്യാന്‍ കഴിയും. ഇതിനര്‍ത്ഥം ഫലപ്രദമായ വിലവര്‍ദ്ധനവ് 14,200 രൂപയാണ്.

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

36, 24 മാസത്തേക്കുള്ള ഇഎംഐ സ്‌കീമുകളും RV400-നൊപ്പം ഓഫര്‍ ചെയ്യുന്നു. 38 മാസത്തെ പദ്ധതി നേരത്തെ 3,999 രൂപ വിലയില്‍ വന്നു, അത് തീയതിയില്‍ ബാധകമല്ല. 36 മാസത്തെ ഇഎംഐ സ്‌കീമും 24 മാസത്തെ ഇഎംഐ സ്‌കീമും ഇപ്പോള്‍ യഥാക്രമം 4,399 രൂപയും 6,075 രൂപയുമാണ്.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

RV300-ന്റെ വിലയും 10,000 രൂപ വര്‍ദ്ധിപ്പിച്ചു. പഴയ വില 84,999 രൂപയായി ഇപ്പോള്‍ 94,999 രൂപയായും വര്‍ധിച്ചു. ഒറ്റത്തവണ പേയ്മെന്റ്, ബുക്കിംഗ് ചാര്‍ജ് 14,200 രൂപയും വര്‍ധിപ്പിച്ചു.

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

36 മാസം, 24 മാസം ഇഎംഐ സ്‌കീമുകള്‍ ഉപയോഗിച്ചാണ് RV300 വാഗ്ദാനം ചെയ്യുന്നത്. 36 മാസത്തെ ഇഎംഐ സ്‌കീം ഇപ്പോള്‍ 3,174 രൂപയാണ്, നേരത്തെ വാഗ്ദാനം ചെയ്ത 2,999 രൂപയില്‍ നിന്ന് 175 രൂപ വര്‍ധിച്ചു. 24 മാസത്തെ ഇഎംഐ സ്‌കീം 4,383 രൂപയിലാണ് അവതരിപ്പിച്ചത്.

MOST READ: യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

RV400, RV300 എന്നിവയ്ക്ക് യഥാക്രമം 32,000 രൂപയ്ക്കും 27,000 രൂപയ്ക്കും FAME II സബ്സിഡി ലഭിക്കും. ഇത് ആധാര്‍ കാര്‍ഡിന് അനുസരിച്ച് ഒരു തവണ മാത്രമേ ക്ലെയിം ചെയ്യാന്‍ കഴിയൂ. മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതുകൊണ്ട് ബൈക്കുകളുടെ ബുക്കിംഗ് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

പുതിയ ഓര്‍ഡറുകള്‍ 2020 ഡിസംബര്‍ 15 മുതല്‍ മാത്രമേ തുറക്കൂ. ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെങ്കിലും മോട്ടോര്‍സൈക്കിളിന്റെ ചില ഭാഗങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ലോക്ക്ഡൗണും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളും കാരണം, പല ഒഇഎമ്മുകളും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നു. ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്, സ്‌പെയറുകളുടെ ലഭ്യത മുതലായവയ്ക്ക് ഇത് കാരണമായി.

MOST READ: FZS വിന്റേജ് എഡിഷൻ അവതരിപ്പിച്ച് യമഹ; വില 1.09 ലക്ഷം രൂപ

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

3.24 kW ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം.

RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിഥിയം അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

Most Read Articles

Malayalam
English summary
RV300, RV400 Electric Motorcycle Prices Increased By Revolt, Bookings Closed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X