വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

ഓസ്‌ട്രേലിയയിലെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോട്ടോർസൈക്കിൾ സാവിക് C-സീരീസ് ഉടനടി പൂർത്തിയാകുമെന്നും ഈ വർഷാവസാനം വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

സാവിക് C-സീരീസിന്റെ ഉത്പാദനം കൊവിഡ് -19 മഹാമാരിയാൽ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മാതാക്കൾ മോട്ടോർസൈക്കിളിന്റെ ഉത്പാദനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ ഡെലിവറി ഈ വർഷം തന്നെ ഷെഡ്യൂൾഡ് ചെയ്തിരിക്കുകയാണ്. ഒമേഗ, ഡെൽറ്റ, ആൽഫ എന്നീ മൂന്ന് വ്യത്യസ്ത പതിപ്പുകളിൽ സാവിക് C-സീരീസ് ലഭ്യമാണ്.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

ഓരോ മോഡലും സവിശേഷതകൾ, ഉപകരണങ്ങൾ, പ്രകടനം എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എല്ലാ പതിപ്പുകളും മോഡലുകളും ABS, ട്രാക്ഷൻ കൺ‌ട്രോൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, റൈഡിംഗ് മോഡുകൾ എന്നിവയുമായി വരും.

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

80 bhp (60 കിലോവാട്ട്) കരുത്തും, 190 Nm torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ടോപ്പ്-സ്പെക്ക് ആൽഫയുടെ ഹൃദയം. പൂർണ്ണ ചാർജിൽ 200 കിലോമീറ്റർ മൈലേജ് വാഹനം വാഗ്ദാനം ചെയ്യുന്നു.

MOST READ: ഉപഭോക്താക്കൾക്കായി 'വിഷ്ബോക്സ് 2.0' പ്രത്യേക കസ്റ്റമൈസ്ഡ് ഫിനാൻസ് പാക്കേജ് അവതരിപ്പിച്ച് മെർസിഡീസ്

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

റീചാർജ് ചെയ്യാൻ എടുക്കുന്ന സമയവും ആൽഫയിൽ കുറവാണ്. 4-6 മണിക്കൂറിനുള്ളിൽ മോട്ടോർസൈക്കിൾ പൂർണ്ണമായി ചാർജാവും. 3.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ആൽഫ കൈവരിക്കും. 210 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്.

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

പരമാവധി 54 bhp (40 കിലോവാട്ട്) കരുത്തും, 140 Nm torque ഉം ഉത്പാദിപ്പിക്കുകയും 150 കിലോമീറ്റർ മൈലേജ് നൽകുകയും ചെയ്യുന്ന മിഡ് റേഞ്ച് പതിപ്പാണ് ഡെൽറ്റ. 170 കിലോഗ്രാമാണ് ഡെൽറ്റ പതിപ്പിന്റെ ഭാരം.

MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

ഏറ്റവും ചെറിയ ഓപ്ഷനായ ഒമേഗ പൂർണ്ണ ചാർജിൽ ഏകദേശം 120 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇത് 33.5 bhp (25 കിലോവാട്ട്) കരുത്തും 110 Nm torque ഉം സൃഷ്ടിക്കുന്നു.

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

സാവിക് ഈ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഓസ്‌ട്രേലിയക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുമോ, അല്ലെങ്കിൽ ലഭ്യത പരിമിതപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇതുവരെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. C-സീരീസ് ലൈനപ്പ് 2019 നവംബറിൽ അവതരിപ്പിച്ചതാണ്.

MOST READ: ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും

വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

എന്നാൽ കൊറോണ വൈറസ് മഹാമാരിയും വൈറസ് വ്യാപനം കുറയ്ക്കുന്നതിന് നിലവിൽ വന്ന ലോക്ക്ഡൗണും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ള ഘടകങ്ങളുടെ ലഭ്യതയും ഇല്ലാതെയായിരുന്നു. ഇപ്പോൾ, C-സീരീസ് എത്രയും വേഗം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

Most Read Articles

Malayalam
English summary
Savic C-Series Electric Bike Production Begins. Read in Malayalam.
Story first published: Tuesday, May 26, 2020, 19:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X