ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

ജനപ്രിയ സ്പാനിഷ് വാഹന നിർമാതാക്കളും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗവുമായ സിയെറ്റ് രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ചു. പുതിയ രണ്ട് ഇവികളും സിയെറ്റ് MO എന്ന പുതിയ ബ്രാൻഡിന് കീഴിൽ വിൽക്കും.

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

അർബൻ മൊബിലിറ്റിയുടെ വികസനത്തിനായി പുതിയ ബ്രാൻഡിനെ ചുമതലപ്പെടുത്തും. രണ്ട് പുതിയ സ്കൂട്ടറുകളും സീയെറ്റ് MO ഇ-സ്‌കൂട്ടർ 125, സീയെറ്റ് MO ഇ-കിക്ക്സ്കൂട്ടർ 65 എന്നാണ് അറിയപ്പെടുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

ബാഴ്‌സലോണ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പാനിഷ് വാഹന നിർമാതാക്കളുടെ പുതിയ ആസ്ഥാനമായ കാസ സിയെറ്റിന്റെ ഉദ്ഘാടന വേളയിലാണ് സീയെറ്റ് MO ബ്രാൻഡ് പ്രഖ്യാപിച്ചത്. അർബൻ മൊബിലിറ്റി വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാൻ സ്പാനിഷ് കാർ നിർമാതാക്കളെ സീയെറ്റ് MO സഹായിക്കും.

MOST READ: പുതിയ ഡാർക്ക് മോഡ് OTA അപ്ഡേറ്റ് അവതരിപ്പിച്ച് ഏഥർ

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

ബ്രാൻഡിന്റെ ഉദ്ഘാടന പരിപാടിയിലാണ് സീയെറ്റ് MO ഇ-സ്‌കൂട്ടർ 125, ഇ-കിക്ക്സ്കൂട്ടർ 65 എന്നിവയെ കമ്പനി അവതരിപ്പിച്ചത്. നഗര യാത്രാമാർഗം ലഘൂകരിക്കുന്നതിനായി വികസിപ്പിച്ചെടുത്ത കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമാണ് ഇ-സ്‌കൂട്ടർ.

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

പിൻ ചക്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന 9 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന്റെ ഇലക്ട്രിക് മോട്ടോർ പരമാവധി 240 Nm torque ആണ് നൽകുന്നത്.

MOST READ: കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത വെറും 3.9 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഇ-സ്‌കൂട്ടറിന് സാധിക്കും. അതേസമയം ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി 95 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

5.6 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് 125 കിലോമീറ്റർ മൈലേജ് നൽകാൻ ശേഷിയുള്ള ഇലക്ട്രിക് എഞ്ചിനും ഇ-സ്‌കൂട്ടർ 125-ന്റെ പ്രധാന ആകർഷമാണ്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട് ഹെൽമെറ്റുകൾ എളുപ്പത്തിൽ വെക്കാൻ കഴിയുന്ന വലിയ അണ്ടർ സീറ്റ് സ്റ്റോറേജ്, രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയാണ് സീയെറ്റ് M ഇ-സ്‌കൂട്ടർ 125-ന്റെ ഫീച്ചറുകളിൽ പ്രധാനം.

MOST READ: സെൽറ്റോസിന് ആകർഷകമായ EMI പാക്കേജ് പ്രഖ്യാപിച്ച് കിയ

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

കൂടാതെ സിറ്റി, സ്‌പോർട്ട്, ഇക്കോ എന്നിവയുൾപ്പെടെ മൂന്ന് റൈഡിംഗ് മോഡുകളാണ് സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു റിവേഴ്‌സ് മോഡും ഇലക്‌ട്രിക് സ്കൂട്ടറിൽ ഉണ്ട്. മറുവശത്ത് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി പരിഹാരം വാഗ്ദാനം ചെയ്യുന്നതിനായി സീറ്റ് MO ഇ-കിക്സ്കൂട്ടർ 65 രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

റൈഡ് ഷെയറിംഗ് കമ്പനികൾക്ക് പോലും ഇത് ഉപയോഗിക്കാൻ കഴിയും. കൂടാതെ 551 Wh ബാറ്ററി പാക്കിൽ നിന്ന് കരുത്ത് ലഭിക്കുന്ന 350 W ഇലക്ട്രിക് മോട്ടോറാണ് മോഡലിനുള്ളത്. മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗത മാത്രം കൈവരിക്കാൻ സാധിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് പൂർണ ചാർജിൽ 65 കിലോമീറ്റർ മൈലേജ് ലഭിക്കും.

Most Read Articles

Malayalam
English summary
SEAT Electric Scooters Unveiled. Read in Malayalam
Story first published: Saturday, June 20, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X