ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടർ സ്റ്റാർട്ടപ്പ് സിമ്പിൾ എനർജിയുടെ ഡ്രൈവിംഗ് റേഞ്ചിന്റെ ഏറ്റവും പുതിയ നേട്ടം ARAI സ്ഥിരീകരിച്ചു.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ (ARAI) പരിശോധനയ്ക്കിടെ ഇലക്ട്രിക് സ്കൂട്ടർ ഒറ്റത്തവണ പൂർണ്ണ ചാർജിൽ 230 കിലോമീറ്ററിലധികം സഞ്ചരിച്ചു.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

പ്രോട്ടോടൈപ്പ് ഇലക്ട്രിക് സ്കൂട്ടർ ഇക്കോ മോഡിലാണ് പരീക്ഷിച്ചതെന്ന് കമ്പനി അറിയിച്ചു. സിമ്പിൾ എനർജി വികസിപ്പിച്ചെടുത്ത 4kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്കൂട്ടറിൽ ഉൾക്കൊള്ളുന്നത്.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എന്ന കടമ്പ മറികടന്ന് മണിക്കൂറിൽ 103 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിവുണ്ടെന്ന് കമ്പനി പറയുന്നു.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

ഇലക്ട്രിക് സ്കൂട്ടറിന് കമ്പനി അവകാശപ്പെടുന്ന ചാർജിംഗ് സമയം യഥാക്രമം ഹോം ചാർജർ, ഫാസ്റ്റ് ചാർജർ എന്നിവ വഴി 40 മിനിറ്റും 17 മിനിറ്റുമാണ്.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

ഇലക്ട്രിക് സ്കൂട്ടറിന് 3.6 സെക്കൻഡിനുള്ളിൽ 50 കിലോമീറ്റർ വേഗതയിലെത്താൻ കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ ഇത് വിപണിയിലെ ഏറ്റവും വേഗതയേറിയ ഇ-സ്കൂട്ടറുകളിൽ ഒന്നായി മാറും.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

കണക്റ്റഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം IP67- റേറ്റുചെയ്‌ത ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും സ്കൂട്ടറിൽ ഒരുക്കിയിരിക്കുന്നു. ഇലക്ട്രിക് സ്കൂട്ടറിന്റെ ഉത്പാദനം 80 മുതൽ 90 ശതമാനം വരെ പ്രാദേശികവൽക്കരിക്കുമെന്നും സിമ്പിൾ എനർജി പറയുന്നു.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

സ്ഥാപകരായ സുഹാസും ശ്രേഷത്തും ഇലക്ട്രിക് സ്കൂട്ടറിന്റെ "മാർക്ക് 1" പ്രോട്ടോടൈപ്പ് സ്വന്തമായി പൂർത്തിയാക്കി. എന്നിരുന്നാലും, പ്രൊഡക്ഷൻ മോഡൽ ‘മാർക്ക് 2' വികസിപ്പിക്കുന്നതിനായി ടീം പ്രവർത്തിക്കുന്നു, ഇതിനിടെ കമ്പനിയുടെ ഇൻവെസ്റ്റ്മെന്റുകൾ ഉയർത്താനുള്ള സജീവമായ ശ്രമത്തിലുമാണ്.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

ലോഞ്ച് സമയത്ത്, രാജ്യത്തുടനീളം നാല് പ്രധാന നഗരങ്ങളിലും രണ്ട് ചെറിയ നഗരങ്ങളും എക്സ്പീരിയൻസ് സെന്ററുകളും സ്ഥാപിക്കാൻ സിമ്പിൾ എനർജി പദ്ധതിയിടുന്നു. സേവന കേന്ദ്രങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് സിമ്പിൾ എനർജി ഡീലർഷിപ്പുകളും കമ്പനി വാഗ്ദാനം ചെയ്യും.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതും അവർക്ക് ലഭിക്കുന്നതും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു. മുൻകാലങ്ങളിൽ ഉയർന്ന റേഞ്ച്, ഫാസ്റ്റ് ചാർജിംഗ്, പണത്തിനുള്ള മൂല്യം എന്നിവ നൽകുന്ന ഇലക്ട്രിക് ടൂ-വീലർ ഇന്ത്യൻ ബ്രാൻഡുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് സിമ്പിൾ എനർജിയുടെ സ്ഥാപകനായ സുഹാസ് രാജ്കുമാർ പറയുന്നു.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

എന്നാൽ തങ്ങൾ ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു, അതിനായി നിരന്തരം പ്രവർത്തിക്കുന്നു. ഇതിനു പരിഹാരമായി ആരംഭിച്ച സിമ്പിൾ എനർജിക്ക് ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം അവിശ്വസനീയമാണ്. ഇതിനോടകം ആയിരക്കണക്കിന് പ്രീ-ബുക്കിംഗ് എൻക്വൈറികൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Simple Energy Announced ARAI Range For Its Electric Scooters. Read in Malayalam.
Story first published: Wednesday, November 18, 2020, 20:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X