പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ തങ്ങളുടെ ജനപ്രിയ സ്കൂട്ടർ മോഡലുകളായ ആക്സസ് 125, ബർഗ്മാൻ സ്ട്രീറ്റ് എന്നിവയ്ക്കായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

125 സിസി മോഡലുകൾക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചതിന്റെ ഭാഗമാണ് പുതിയ കളർ ഓപ്ഷനുകളുടെ കടന്നു വരവും എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ രണ്ട് മോഡലുകൾക്കും കാഴ്ച്ചയിൽ ഒരു പുതുമ നൽകാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

മെറ്റാലിക് റോയൽ ബ്രോൺസ്, മാറ്റ് ബ്ലൂ എന്നീ രണ്ട് പുതിയ നിറങ്ങളിൽ ആക്സസ് 125 ഇപ്പോൾ ലഭ്യമാണ്. മറുവശത്ത് ബർഗ്മാൻ സ്ട്രീറ്റിന് മാറ്റ് ബ്ലൂ എന്ന ഒരു പുതിയ പെയിന്റ് ഓപ്ഷൻ മാത്രമാണ് ലഭിക്കുന്നത്.

MOST READ: ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

ഡ്രം ബ്രേക്ക് / അലോയ് വീലുകൾ, ഡിസ്ക് ബ്രേക്ക് / അലോയ് വീലുകൾ കോമ്പിനേഷനുകളിൽ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ സുസുക്കി ആക്സസ് 125 ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 77,700 രൂപയും ഡിസ്ക് ബ്രേക്ക് പതിപ്പിന് 78,600 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

പുതിയ നിറങ്ങൾക്കും ബ്ലൂടൂത്ത് ടെക്കിനും പുറമെ ആക്സസ് 125 സ്കൂട്ടറിന്റെ എല്ലാ വേരിയന്റുകളിലും എൽഇഡി പൊസിഷൻ ലാമ്പുകൾ സുസുക്കി ചേർത്തത് ഏറെ ശ്രദ്ധേയമാണ്.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ബർഗ്മാൻ സ്ട്രീറ്റിന്റെ വില 84,600 രൂപയാണ്. രണ്ട് മോഡലുകളിലെയും ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സുസുക്കി റൈഡ് കണക്റ്റ് ആപ്പിനൊപ്പമാണ് പ്രവർത്തിക്കുന്നത്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

ബ്ലൂടൂത്ത് സാങ്കേതികവിദ്യ വഴി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, മെസേജ് നോട്ടിഫിക്കേഷൻ (ഇൻകമിംഗ് കോളുകൾ, വാട്ട്‌സ്ആപ്പ്, എസ്എംഎസ്), കോളർ ഐഡി, മിസ്ഡ് കോൾ അലേർട്ട്, ഫോൺ ബാറ്ററി ലെവൽ, ഓവർ സ്പീഡ് എന്നിവ പോലുള്ള സവിശേഷതകൾ റൈഡറിന് ആക്‌സസ് ചെയ്യാൻ കഴിയും.

MOST READ: മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

ഉടമകള്‍ക്ക് അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ മനസ്സിലാക്കുനും അപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രാ വിവരങ്ങള്‍ പങ്കിടാനും കഴിയും. നിലവിൽ സുസുക്കി നിരയിലെ ഈ രണ്ട് മോഡലുകൾക്ക് മാത്രമാണ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത ലഭ്യമാകൂ.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

എന്നാൽ സമീപഭാവിയിൽ സുസുക്കി മോട്ടോര്‍സൈക്കിളുകളിലെ മറ്റ് മോഡലുകളിലും ഈ സാങ്കേതികവിദ്യ എത്തിച്ചേർന്നേക്കാം. പുതിയ കളർ ഓപ്ഷനും മറ്റ് മാറ്റങ്ങളും 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ മികച്ച രീതിയില്‍ മത്സരം കാഴ്ചവെയ്ക്കാന്‍ ഇരുമോഡലുകളെയും സഹായിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Suzuki Access 125 And Burgman Street Gets New Colour Options. Read i Malayalam
Story first published: Friday, October 9, 2020, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X