ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് ഇപ്പോൾ ബിഎസ് VI കംപ്ലയിന്റാണ്. 125 സിസി പ്രീമിയം സ്കൂട്ടറിന്റെ എഞ്ചിൻ മുമ്പത്തേതിനേക്കാൾ കൂടുതൽ ഹരിതമാണ്, മാത്രമല്ല ഇത് സുഗമമായ യാത്രാ അനുഭവം നൽകുന്നു.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

ബിഎസ് VI കംപ്ലയിന്റ് ബർഗ്മാൻ സ്ട്രീറ്റിൽ ഫ്യൂവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ, ഇന്റഗ്രേറ്റഡ് എഞ്ചിൻ സ്റ്റാർട്ട്, കിൽ സ്വിച്ച് എന്നിവ ഉൾപ്പെടുന്നു. സുഗമമായ യാത്ര, താഴ്ന്ന തോതിലുള്ള എമിഷൻ എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

വിൽപ്പനയുടെ കാര്യത്തിൽ വിപണിയിലെ ഒരു ചെറിയ പ്ലെയറാണെങ്കിലും നിർമ്മാതാക്കൾ ഇന്ത്യയിലെ 125 സിസി സ്കൂട്ടർ വിഭാഗത്തിൽ വിജയം ആസ്വദിക്കുന്നു. ബിഎസ് VI നിലവാരത്തിലുള്ള നവീകരിച്ച ബർഗ്മാൻ സ്ട്രീറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച യാത്രാ അനുഭവം നൽകുമെന്ന് സുസുക്കിക്ക് ഉറപ്പുണ്ട്.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

പൂർണ്ണ അലുമിനിയം നാല് സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ 124 സിസി എഞ്ചിൻ ബിഎസ് VI സുസുക്കി ബർഗ്മാൻ സ്ട്രിയറിൽ ഉൾക്കൊള്ളുന്നു.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

സുഗമമായ പവർ ഡെലിവറിയും ഒപ്റ്റിമൽ കംബസ്റ്റൻ കാര്യക്ഷമതയും സഹിതം തണുത്ത സാഹചര്യങ്ങളിൽ പോലും എളുപ്പത്തിൽ സ്റ്റാർട്ടാകാൻ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ സാങ്കേതികവിദ്യ സഹായിക്കുന്നു.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

6750 rpm -ൽ 8.7 bhp കരുത്തും, 5500 rpm -ൽ 10 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാൻ സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതികവിദ്യ എഞ്ചിനെ പ്രാപ്‌തമാക്കുന്നു. വിഭാഗത്തിൽ ഉയർന്ന പവർ പ്രകടനത്തിനും കുറഞ്ഞ ഇന്ധന ഉപഭോഗത്തിനും പ്രീമിയം സ്കൂട്ടർ പരിശ്രമിക്കുന്നു.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

മെച്ചപ്പെട്ട യാത്രയ്ക്ക് ട്രാഫിക് സാഹചര്യങ്ങളിൽ എഞ്ചിൻ സ്റ്റാർട്ട് പ്രവർത്തനം വർദ്ധിപ്പിക്കുന്ന സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം സവിശേഷതയും ഇന്റഗ്രേറ്റഡ് എഞ്ചിൻ സ്റ്റാർട്ട് ആൻഡ് കിൽ സ്വിച്ച് ഉപയോഗിച്ച് സൗകര്യങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നു.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

മുന്നിൽ ക്രോം ആക്സന്റ്, പിന്നിൽ ക്രോം ബോഡി ബിറ്റുകൾ, ബോഡി മൗണ്ട് ചെയ്ത വിൻഡ്സ്ക്രീൻ, മുകളിലേക്കുള്ള മഫ്ലർ ഡിസൈൻ എന്നിവയുമായാണ് പുതിയ ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റ് വരുന്നത്.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

ഇപ്പോൾ മെറ്റാലിക് മാറ്റ് ബോർഡോക്സ് റെഡ് നിറം ഓപ്ഷനിൽ ലഭ്യമാണ്. സുഖപ്രദമായ യാത്രാ അനുഭവം, സ്ഥിരത, പില്യൺ റൈഡറിന് മതിയായ ഇടം, ക്ഷീണം എന്നിവ കുറയ്ക്കുന്നതിന് നീളമുള്ള ഇരിപ്പിടത്തിനും വഴക്കമുള്ള ഫുട്ട് റെസ്റ്റിനും ചുറ്റുമാണ് ഇതിന്റെ എർഗോണോമിക് ഡിസൈൻ നിർമ്മിച്ചിരിക്കുന്നത്. ദൈനംദിന നഗര, ദീർഘദൂര യാത്രാ ആവശ്യങ്ങളും ഉള്ളവർക്ക് ഈ സൗകര്യം ആകർഷകമാണ്.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

2020 സുസുക്കി ബർഗ്മാൻ സ്കൂട്ടറിൽ DC സോക്കറ്റിനൊപ്പം സുരക്ഷിതവും പ്രവർത്തനപരവുമായ ഗ്ലോവ് ബോക്സ് സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി കമ്പനി അവതരിപ്പിക്കുന്നു.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

എവിടെയായിരുന്നാലും മൊബൈൽ ചാർജ്ജിംഗിനും ചെറിയ കാര്യങ്ങൾ സംഭരിക്കുന്നതിനും ഇത് സൗകര്യപ്രദമാണ്. ബ്രൈറ്റ് എൽഇഡി ഹെഡ്ലൈറ്റുകൾ രാത്രി ദൃശ്യപരത മെച്ചപ്പെടുത്തുന്നു, സംയോജിത ബ്രേക്കിംഗ് സിസ്റ്റം (CBS) സുഗമമായ ബ്രേക്കിംഗ് പ്രവർത്തനം നൽകുന്നു.

ബിഎസ് VI ബർഗ്മാൻ സ്ട്രീറ്റിന്റെ ഡെലിവറികൾ ആരംഭിച്ച് സുസുക്കി

മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ, പേൾ മിറാജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് മാറ്റ് ബോർഡോക്സ് റെഡ് എന്നീ നിറങ്ങളിൽ സ്കൂട്ടർ ഇപ്പോൾ ലഭ്യമാണ്. 77,900 രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. വാഹനം ഡീലർഷിപ്പുകളിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Suzuki begins the delivery of BS6 complaint Burgman Street Scooters. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X