പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ഇരുചക്ര വാഹന വിപണിയില്‍ വ്യക്തമായ സ്വാധിനം സുസുക്കി ഉണ്ടെങ്കിലും ഇതുവരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ബ്രാന്‍ഡ് കടന്നിട്ടില്ല. എന്നാല്‍ അധികം വൈകാതെ ഇലക്ട്രിക് വാഹനത്തെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍. ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന്റെ പ്രോട്ടോടൈപ്പ് ആണ് പരീക്ഷണയോട്ടത്തിനിടയില്‍ ക്യാമറ കണ്ണില്‍പ്പെട്ടത്. എക്സ്ഹോസ്റ്റ് കാനിസ്റ്ററിന്റെ അഭാവം ചിത്രത്തില്‍ വ്യക്തമായി കാണാന്‍ കഴിയും.

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സമാനമായി തന്നെ തുടരുന്നു. പെട്രോള്‍ മോഡലിന് സമാനമായ മാക്‌സി-സ്‌റ്റൈല്‍ ഡിസൈന്‍ തന്നെയാകും ഇലക്ട്രിക്കിനും ലഭിക്കുക എന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

MOST READ: ഥാറിന്റെ 2,569 യൂണിറ്റുകള്‍ നവംബറില്‍ ഡെലിവറി ചെയ്ത് മഹീന്ദ്ര

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

എന്നിരുന്നാലും, ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പ് വെറ്റ്, ബ്ലൂ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലാണ് കാണാന്‍ സാധിക്കുന്നത്. 2018-ല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാനുള്ള ഉദ്ദേശ്യം സുസുക്കി വെളിപ്പെടുത്തിയിരുന്നുവെങ്കിലും ജാപ്പനീസ് ബ്രാന്‍ഡ് ഇത് ബര്‍ഗ്മാന്‍ ശ്രേണിയില്‍ ചേര്‍ക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയേറിയതാണെന്നും ബ്രാന്‍ഡ് വ്യക്തമാക്കി. ഇന്ത്യയില്‍ മാക്‌സി-സ്‌കൂട്ടറുകളുടെ ജനപ്രീതി വര്‍ദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനെ ബര്‍ഗ്മാന്‍ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയത്.

MOST READ: വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ഇലക്ട്രിക് സ്‌കൂട്ടറിന് ഫുട്‌ബോര്‍ഡിന് ചുറ്റും ചാരനിറത്തിലുള്ള സ്ലീവ് ഉണ്ടായിരുന്നു, അത് കാഴ്ചയില്‍ വ്യത്യാസം നല്‍കുന്നു. സൂക്ഷ്മ നിരീക്ഷണത്തിലൂടെ വെളിപ്പെടുത്തിയ മറ്റൊരു പ്രധാന വ്യത്യാസം, ഐസി എഞ്ചിനില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ ഇടതുവശത്ത് ഒറ്റ-വശങ്ങളുള്ള ഷോക്ക് അബ്‌സോര്‍ബര്‍ ഉപയോഗിക്കുന്നു.

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

എന്നാല്‍ പരീക്ഷണ ചിത്രങ്ങളില്‍ ഷോക്ക് അബ്‌സോര്‍ബര്‍ വലതുവശത്താണെന്ന് കണ്ടെത്തി. ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷനും അലോയ് വീലുകളും സാധാരണ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

MOST READ: മാഗ്‌നൈറ്റിലൂടെ നിസാന്‍ ലക്ഷ്യമിടുന്നത് ഹാച്ച്ബാക്ക് ശ്രേണി ഉപഭോക്താക്കളെയും

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

മികച്ച സംരക്ഷണത്തിനായി ഒരു റിയര്‍ ടയര്‍ ഹഗ്ഗറും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ് മറ്റ് ഡിസൈന്‍ ഘടകങ്ങള്‍. കൂടാതെ, റിഫ്‌ലക്റ്റര്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ പ്ലേറ്റിന് ചുവടെ നിന്ന് വീണ്ടും സ്ഥാനം പിടിച്ചിരിക്കുന്നു.

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ബ്ലൂടൂത്തും 4G LTE സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും കണക്റ്റുചെയ്ത വാഹന പ്രവര്‍ത്തനങ്ങളും ഉപയോഗിക്കാന്‍ അനുവദിക്കും.

MOST READ: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

കഴിഞ്ഞ മാസം, സുസുക്കി കണക്റ്റിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി, അത് ഇപ്പോള്‍ എസ്എംഎസ്, കോള്‍ അലേര്‍ട്ടുകള്‍, വാട്ട്സ്ആപ്പ് അലേര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോളര്‍ ഐഡി അലേര്‍ട്ട്, റൈഡിംഗ് സ്റ്റാറ്റിസ്റ്റിക്‌സ്, ചാര്‍ജിംഗ് സ്റ്റാറ്റസ് തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

മെക്കാനിക്കല്‍ ഭാഗങ്ങള്‍ സംബന്ധിച്ച് ഇതുവരെ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 3-4 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ശേഷിയുള്ളതും 4-6 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മോട്ടോറുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കാം. പ്രകടനം ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സിസി സ്‌കൂട്ടറിന്റെ പരിധിയിലായിരിക്കും.

പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ഒറ്റചാര്‍ജില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചേക്കും. 80 കിലോമാറ്ററാകാം പരമാവധി വേഗത. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഒരു ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഥര്‍ 450X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവരാകും വിപണിയില്‍ എതിരാളികള്‍.

Source: IndianAutoBlog

Most Read Articles

Malayalam
English summary
Suzuki Burgman Electric Scooter Spotted Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X