സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

ഇന്ത്യൻ വിപണിയിലെ ക്വാർട്ടർ ലിറ്റർ ശ്രേണിയില പ്രമുഖ മോഡലുകളായ സുസുക്കി ജിക്സർ 250, ജിക്സർ SF 250 മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തി.

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

നേക്കഡ് ജിക്സർ 250 പതിപ്പിന് 1.63 ലക്ഷം രൂപയും ഫെയർഡ് പതിപ്പായ ജിക്സർ SF 250 പതിപ്പിന് 1.74 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. സുസുക്കിയുടെ മോട്ടോജിപി നിറങ്ങളിലുള്ള ജിക്സർ SF 250 മോഡലിന് 1.75 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്.

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

ഇവയുടെ ബി‌എസ്-IV മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്-VI ജിക്സർ 250-ക്ക് 3,400 രൂപയും ബിഎസ്-VI ജിക്സർ SF 250 പതിപ്പിന് 3,000 രൂപയുടെയും വില വർധനവാണ് ലഭിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മത്സരാധിഷ്ഠിത വില വർധനവ് ജിക്സറിന്റെ 150 സിസി മോഡലുകളിലും നമ്മൾ കണ്ടതാണ്.

MOST READ: അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയിലേക്കുള്ള എഞ്ചിന്റെ പരിഷ്ക്കരണമാണ് ഈ വില വർധനവിന് പിന്നിലുള്ള പ്രധാന കാരണം. എന്നിരുന്നാലും ബിഎസ്-VI ജിക്സർ 150-യുടെ വില 12,000 രൂപയോളമാണ് സുസുക്കി ഉയർത്തിയത്.

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

ജാപ്പനീസ് നിർമാതാക്കളുടെ 250 സിസി മോഡലുകളിൽ അത്രയും വലിയ പരിഷ്ക്കരണം നടത്താതിരുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ജിക്സർ SF 250 പുറത്തിറക്കിയപ്പോൾ വരാനിരിക്കുന്ന ബിഎസ്-VI മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ബൈക്ക് വികസിപ്പിച്ചതെന്ന് ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു.

MOST READ: 15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

ഇപ്പോൾ പുതിയ എക്‌സ്‌ഹോസ്റ്റും ഇസിയുവും ചേർത്ത് സുസുക്കി ഇത് കൂടുതൽ കർശനമായ മലീനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി നവീകരിച്ചു. ബി‌എസ്-IV മോഡലുകളുടേതിന് സമാനമായി പവർ, ടോർഖ് കണക്കുകൾ നിലനിർത്താനും സുസുക്കിക്ക് കഴിഞ്ഞു.

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

രണ്ട് ബൈക്കുകളിലെയും 249 സിസി എഞ്ചിൻ 9,300 rpm-ൽ 26.5 bhp കരുത്തും 7,300 rpm-ൽ 22.2 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് ബൈക്കുകളും അതിന്റെ എഞ്ചിൻ ആറ് സ്പീഡ് ഗിയബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

MOST READ: ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

2020 ഓട്ടോ എക്സ്പോയിൽ സുസുക്കി അതിന്റെ മുഴുവൻ ബിഎസ്-VI ശ്രേണിയും വെളിപ്പെടുത്തിയിരുന്നു. 2020 മാർച്ചിൽ ഈ മോഡലുകൾ വീണ്ടും അവതരിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ കൊവിഡ് -19 മഹാമാരി ആ പദ്ധതികളെ തടസപ്പെടുകയായിരുന്നു.

സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

രണ്ട് മോട്ടോർ സൈക്കിളുകളിലും എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ‌ലൈറ്റുകൾ, എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങീ നിരവധി സവിശേഷതകളാണ് സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം ടയര്‍ ഹഗര്‍, സ്പ്ലിറ്റ് സീറ്റുകള്‍, കറുത്ത നിറത്തിലുള്ള അലോയി വീലുകൾ, ക്രോം ഘടകങ്ങള്‍ വരുന്ന ഇരട്ട മഫ്‌ളറുകള്‍ എന്നിവയും സുസുക്കി ജിക്സർ 250 മോഡലുകളുടെ ആകർഷണമാണ്.

Most Read Articles

Malayalam
English summary
Suzuki Gixxer 250, SF 250 BS6 launched in India. Read in Malayalam
Story first published: Thursday, May 28, 2020, 19:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X