ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

ജിക്‌സർ മോഡലുകൾക്കായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിക്കുമെന്ന് അറിയിച്ച് സുസുക്കി. അതേസമയം 150 സിസി മോഡലുകൾക്കാണോ 250 സിസി ശ്രേണിക്കാണോ പരിഷ്ക്കരണം ലഭിക്കുകയെന്ന് ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

ചിലപ്പോൾ 150, 250 ശ്രേണികൾക്ക് ഒരുമിച്ച് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്. കമ്പനിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ജിക്‌സർ മോഡലുകളെ സുസുക്കി പുതിയ നിറത്തിൽ അണിയിച്ചൊരുക്കുന്നത്.

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

ജാപ്പനീസ് ബ്രാൻഡ് അന്താരാഷ്ട്ര വിപണികളിലെ നിരവധി ഉൽപ്പന്നങ്ങൾക്ക് സമാന പരിഷ്ക്കരണം നടപ്പിലാക്കിയെന്നത് ശ്രദ്ധേയമാണ്. ഈ വർഷം ആദ്യം ജപ്പാനിൽ GSX-R1000R മോട്ടോജിപി പതിപ്പിലൂടെയാണ് ബ്രാൻഡ് ഇതിന് തുടക്കം കുറിച്ചത്. തുടർന്ന് ഈ മാസം യു‌എസ്‌എയിലും ഇതേ ലിവറി സുസുക്കി അവതരിപ്പിച്ചിരുന്നു.

MOST READ: പുതിയ ID.4 e-എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

നിലവിൽ വിലക്കയറ്റം ലഭിച്ച സുസുക്കി ജിക്സർ ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് സോണിക് സിൽവർ, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

ഇത് പൂർ‌ണ-ഫെയർ‌ഡ് സുസുക്കി ജിക്സെർ‌ SF പതിപ്പിലും ലഭ്യമാണ്. വലിയ ജിക്സെർ‌ SF 250 മോഡലിൽ ഒരു മോട്ടോജിപി കളർ ഓപ്ഷൻ ലഭിക്കുന്നുണ്ടെങ്കിലും ഇതിന്റെ തന്നെ 150 സിസി പതിപ്പിൽ കമ്പനി ലഭ്യമാക്കുന്നില്ല.

MOST READ: ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

മറുവശത്ത് നേക്കഡ് സ്ട്രീറ്റ് മോഡലായ ജിക്സർ 250-യിൽ സിംഗിൾ-ടോൺ മെറ്റാലിക് മാറ്റ് ബ്ലാക്ക് അല്ലെങ്കിൽ ഡ്യുവൽ-ടോൺ മെറ്റാലിക് മാറ്റ് സിൽവർ / മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നിവയാണ് ലഭ്യമാവുക.

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

ഏത് സുസുക്കി ജിക്സർ മോഡലുകൾക്ക് പുതിയ പെയിന്റ് സ്കീമുകൾ ലഭിച്ചാലും അത് സ്വാഗതാർഹമായൊരു മാറ്റമായിരിക്കും. പതിയ ഓപ്ഷനുകൾ ഞങ്ങളുടെ രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ സീസണിൽ കമ്പനിക്കായി ചില അധിക വിൽപ്പന നേടിക്കൊടുക്കാനും സഹായിച്ചേക്കാം.

MOST READ: ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

ഈ മാസം ആദ്യം സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 മാക്സി സ്കൂട്ടരിന് ഒരു പുതിയ ബ്ലൂ കളർ ഓപ്ഷൻ നൽകിയിരുന്നു. പേൾ സുസുക്കി മീഡിയം ബ്ലൂ എന്ന് വിളിക്കുന്ന ഈ പുതിയ പെയിന്റ് സ്കീം എൻട്രി ലെവൽ മാക്സി-സ്കൂട്ടറിന് കുറച്ച് പുതുമ നൽകുന്നു.

ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

മാത്രമല്ല കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു. ഈ പുതിയ കളർ ആകർഷകമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഒരു പ്രസ്താവനയിലൂടെ സുസുക്കി അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും മെച്ചപ്പെട്ട റോഡ് സാന്നിധ്യത്തിനായി സ്പോർട്ടി ലുക്ക് മോഡലുകളെ ഇഷ്ടപ്പെടുന്ന യുവ ഉപഭോക്താക്കളിൽ.

Most Read Articles

Malayalam
English summary
Suzuki Gixxer Models To Get New Colour Options Very Soon. Read in Malayalam
Story first published: Thursday, September 24, 2020, 19:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X