കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

125 സിസി, 150 സിസി സ്‌പോർട്ടി മോട്ടോർസൈക്കിൾ വിഭാഗങ്ങൾ ആഭ്യന്തര വിപണിയിൽ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ വിഭാഗമാണ്. താരതമ്യേന കുറഞ്ഞ വിലയും അതിനൊത്ത മികവും തന്നെയാണ് ഇവയെ ഏറെ ജനപ്രിയമാക്കുന്നതും.

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

അതിനാൽ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തിൽ മികച്ച വൈവിധ്യങ്ങൾ വാഗ്‌ദാനം ചെയ്‌ത് ഈ ശ്രേണിയെ കൊഴുപ്പിക്കാനും പ്രമുഖ ബ്രാൻഡുകളെല്ലാം മുൻകൈ എടുത്തിട്ടുണ്ട്. നിലവിൽ ഈ വിഭാഗം ഭരിക്കുന്നത് കെടിഎം, യമഹ എന്നീ കമ്പനികളാണ്.

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

കെടിഎം ഇന്ത്യയും യമഹ മോട്ടോർ ഇന്ത്യയും യഥാക്രമം ഡ്യൂക്ക് 125, RC 125, MT 15, R15 V3.0 എന്നിവയിലൂടെ നേട്ടം കൊയ്യുന്നു. സമീപഭാവിയിൽ കൂടുതൽ നിർമാതാക്കൾ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കാനാണ് സാധ്യത. അതിന്റെ ഭാഗമായി ജപ്പാനിൽ സുസുക്കി GSX-R125 അവതരിപ്പിച്ചു. ഇത് ബ്രാൻഡിന്റെ എൻ‌ട്രി ലെവൽ മോഡലായി മാറുന്നു.

MOST READ: വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

124 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് സുസുക്കി GSX-R125-ന് കരുത്തേകുന്നത്. ഇത് 10,000 rpm-ൽ 14.8 bhp കരുത്തും 8,000 rpm-ൽ 11 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

ജപ്പാനിൽ 393,800 യെൻ ആണ് പുതിയ ബൈക്കിന്റെ വില. അതായത് ഏകദേശം 2.77 ലക്ഷം രൂപ. സസ്‌പെൻഷൻ, ബ്രേക്കുകൾ, പ്ലാറ്റ്ഫോം എന്നിവ പോലുള്ള മെക്കാനിക്കലുകൾ ഉൾപ്പെടെ പൂർണമായും ഫെയർ ചെയ്ത മോട്ടോർസൈക്കിളിന് GSX-S125 മോഡലുമായി ധാരാളം സാമ്യങ്ങളുണ്ട്.

MOST READ: ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

എന്നിരുന്നാലും വിദേശ വിപണനസ്ഥലങ്ങളിൽ വിൽപ്പന നടത്തുന്ന GSX-R150 ഉൾപ്പെടെയുള്ള വലിയ GSX സഹോദരങ്ങളെ വളരെയധികം സ്വാധീനിച്ച സ്റ്റൈലിഷ് ഡിസൈൻ ഭാഷ്യം കാരണം ഇത് നേക്കഡ് സഹോദരങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

സ്ലൈക്ക് ഫെയറിംഗ്, എൽഇഡി ഹെഡ്‌ലാമ്പ്, മസ്കുലിൻ ഫ്യുവൽ ടാങ്ക്, അപ്‌‌വെപ്റ്റ് ടെയിൽ എൻഡ്, സ്പ്ലിറ്റ് സീറ്റുകൾ, മുകളിലേക്ക് സ്ഥാനം പിടിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ബ്ലൂ പെയിന്റ് അലോയ് വീലുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, കറുത്ത നിറമുള്ള ബോൾഡ് സുസുക്കി ഗ്രാഫിക്സ്, റിയർ ഫെൻഡറുകൾ തുടങ്ങിയവ പുതിയ GSX-R125 സ്പോർട്സ് ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നു.

MOST READ: റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

ഇരട്ട ചാനൽ എബി‌എസ്, സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോ, ക്ലോക്ക്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ് എന്നിവയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് സുസുക്കി GSX-R125 ലെ പ്രധാന സവിശേഷതകൾ.

കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

ജിക്സെർ 250, ജിക്സെർ SF250 എന്നിവയും ജപ്പാനിൽ സുസുക്കി വിൽക്കുന്നുണ്ട്. സമീപഭാവിയിൽ GSX-R125 ഇന്ത്യൻ വിപണിയിലും തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki GSX-R125 Launched in Japan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X