കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

1999 മുതൽ സുസുക്കി നിർമിച്ചിരുന്ന സ്പോർട്ട് മോട്ടോർസൈക്കിളാണ് സുസുക്കി ഹയാബൂസ. എന്നാൽ പുതിയ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ ബൂസ വിപണിവിടാൻ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു.

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

എന്നാൽ ഹയാബൂസ പ്രേമികൾ നിരാശപ്പെടേണ്ടതില്ല. യൂറോ 5 നിരയിൽ നിന്ന് സുസുക്കിയുടെ ഐതിഹാസിക സ്പോർട്‌സ് മോട്ടോർസൈക്കിൾ അപ്രത്യക്ഷമാകാനിടയില്ലെന്നാണ് പുതിയ വാർത്തകൾ.

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

പുതിയ എഞ്ചിനും ഫ്രെയിമും ഉള്ള സമഗ്രമായ അപ്‌ഡേറ്റിന് പകരം അടുത്ത ഹയാബൂസയെ ചെറിയ മാറ്റങ്ങളോടെ മാത്രം പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് സുസുക്കി.

MOST READ: ഉത്സവ സീസണിൽ വാഹന നിരയിലുടനീളം വമ്പിച്ച ഡിസ്കൗണ്ടുമായി മഹീന്ദ്ര

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

പുതിയ ഹയാബൂസയുടെ റെൻഡർ ചിത്രങ്ങൾ പുറത്തിറക്കിയ ജാപ്പനീസ് മോട്ടോർസൈക്കിൾ മാഗസിൻ ഓട്ടോബൈയുടെ അഭിപ്രായത്തിൽ ബൈക്കിനെ സജീവമായി നിലനിർത്താനും പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾക്ക് അനുസൃതമായി തുടരാനും സുസുക്കി ഉദ്ദേശിക്കുന്നെന്നാണ് സൂചന.

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

നവീകരിക്കുന്ന മോഡൽ പഴയ എഞ്ചിന്റെ പുനർനിർമിച്ച പതിപ്പ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് വഴി യൂറോ 5 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി പരിഷ്‌ക്കരിച്ച് പഴയ ഫ്രെയിമിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അപ്‌ഡേറ്റുചെയ്‌ത സസ്‌പെൻഷനും ഇലക്‌ട്രോണിക്‌സും ഉപയോഗിക്കും.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

കൂടാതെ പവർ ഔട്ട്പുട്ട് 200 bhp മാർക്കിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ 1,440 സിസി എഞ്ചിൻ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഹയാബൂസയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും യൂറോ 5 ചട്ടങ്ങൾ പാലിക്കുന്നതിനായി അതേ എഞ്ചിൻ സുസുക്കിക്ക് എങ്ങനെ മാറ്റാൻ കഴിയുമെന്ന് ഇപ്പോഴും വ്യക്തമല്ല.

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

ഇൻടേക്കിലും എക്‌സ്‌ഹോസ്റ്റിലുമുള്ള മാറ്റങ്ങളോടൊപ്പം എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ ചെറിയ കാറ്റലറ്റിക് കൺവെർട്ടറുകൾ കൂടി ചേർത്ത് ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാൻ സുസുക്കിക്ക് സാധിച്ചേക്കും.

MOST READ: റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

പരിഷ്ക്കരിച്ച ഹയാബൂസയുടെ പുതിയ ഇലക്‌ട്രോണിക്‌സ് പാക്കേജിൽ ഒരു ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) ഉൾപ്പെടുത്തിയേക്കും. അത് കോർണറിംഗ് എ‌ബി‌എസിനെയും ട്രാക്ഷൻ കൺ‌ട്രോൾ സിസ്റ്റത്തെയും ശക്തിപ്പെടുത്താൻ സഹായിക്കും.

കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

കൂടാതെ ബൈക്ക് ഒന്നിലധികം റൈഡിംഗ് മോഡുകളും അതുപോലെ തന്നെ ഏറ്റവും പുതിയ ഇലക്ട്രോണിക് ഗുഡികളും വാഗ്‌ദാനം ചെയ്തേക്കും. വർഷങ്ങൾ കടന്നുപോയിട്ടും ബൂസയുടെ പഴയ രൂപം അതേപടി സൂക്ഷിക്കാനും സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.

Most Read Articles

Malayalam
English summary
Suzuki Hayabusa May Not Disappear From The Euro 5 Line-up. Read in Malayalam
Story first published: Saturday, October 10, 2020, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X