150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

ജിക്‌സര്‍ ശ്രേണിയുടെ വില വര്‍ധിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി. സ്‌കൂട്ടറുകളുടെ വില വര്‍ധനവിന് പിന്നാലെയാണ് ബൈക്കുകളുടെ വിലയും കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

സുസുക്കി ജിക്‌സര്‍, ജിക്‌സര്‍ SF, ജിക്‌സര്‍ SF മോട്ടോജിപി, എന്നിവയുടെ വിലയാണ് നിര്‍മ്മാതാക്കള്‍ വര്‍നവ് വരുത്തിയിരിക്കുന്നത്. ജിക്‌സറിന് 2,040 രൂപയും ജിക്‌സര്‍ SF പതിപ്പില്‍ 2,041 രൂപയും ജിക്‌സര്‍ SF മോട്ടോജിപി പതിപ്പില്‍ 2,070 രൂപയുടെ വര്‍ധനവുമാണ് നിര്‍മ്മാതാക്കള്‍ വരുത്തിയിരിക്കുന്നത്.

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

154.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് മൂന്ന് മോഡലുകള്‍ക്കും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 13.4 bhp കരുത്തും 13.8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

MOST READ: സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്‍വശത്ത് ഏഴ് വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈരാക്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

ബ്രാന്‍ഡിന്റെ മറ്റ് വാര്‍ത്തകള്‍ പരിശേധിച്ചാല്‍ ജിക്‌സര്‍ 250 മോഡലുകളുടെയും വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയിട്ടുണ്ട്. വിവിധ സ്‌കൂട്ടറുകളുടെ വില ഇതിനോടകം തന്നെ വര്‍ധിപ്പിച്ചു. കൊവിഡ്-19 യൂടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങ കമ്പനി ആരംഭിച്ചിട്ടുണ്ട്.

MOST READ: 6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ശുചിത്വത്തിനും സുരക്ഷ്‌ക്കായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സുസുക്കി തയ്യാറാക്കിയിട്ടുണ്ട്. അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

അതോടൊപ്പം തന്നെ ഡോര്‍സ്റ്റെപ്പ് പ്രോഗ്രാമും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റില്‍ സുസുക്കി അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്പ് പ്രോഗ്രാം സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് വാഹനം ടെസ്റ്റ്-റൈഡ് നടത്താനും, വാങ്ങാനും, വില്‍പ്പനാനന്തര സേവനങ്ങള്‍ തെരഞ്ഞെടുക്കാനും പ്രാപ്തമാക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

ടോള്‍ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കള്‍ക്ക് സുസുക്കി ഇരുചക്ര വാഹന ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യാം. വാഹനത്തിന്റെ സര്‍വ്വീസിനോ മറ്റോ ഷോറൂമിലേക്ക് ഒരു സന്ദര്‍ശനം ക്രമീകരിക്കേണ്ടിവന്നാല്‍ ഈ സേവനം അടുത്തുള്ള ഡീലര്‍ഷിപ്പുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കും.

150 സിസി മോഡലുകള്‍ക്കും വില വര്‍ധനവ് പ്രഖ്യാപിച്ച് സുസുക്കി

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ മുഴുവന്‍ ഉല്‍പ്പന്ന ശ്രേണികളും - ജിക്‌സര്‍, ആക്‌സസ്, ഇന്‍ട്രൂഡര്‍, ബര്‍ഗ്മാന്‍ തുടങ്ങിയവ ഈ പുതിയ സേവനത്തിന് കീഴില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Suzuki Gixxer, Gixxer SF, And Gixxer MotoGP Edition Prices Increased. Read in Malayalam.
Story first published: Wednesday, July 8, 2020, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X