ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

ബിഎസ്-VI ആക്‌സസിന്റെ വില വർധിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ. രാജ്യത്ത് നടപ്പിലാക്കിയ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചെത്തിയ സ്‌കൂട്ടിറിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനയാണിത്.

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

സ്‌കൂട്ടർ ശ്രേണിയിലെ തന്നെ ഏറ്റവും ജനപിരയമായ മോഡലുകളിൽ ഒന്നായ ആക്‌സസ് 125-ന്റെ ബിഎസ്-VI പതിപ്പിനെ ഈ വർഷം ജനുവരിയിലാണ് സുസുക്കി വിപണിയിൽ എത്തിക്കുന്നത്.

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

മൂന്ന് സ്റ്റാൻഡേർഡ് വേരിയന്റുകളും രണ്ട് സ്പെഷ്യൽ വേരിയന്റുകളും ഉൾപ്പെടെ മൊത്തം അഞ്ച് മോഡലുകളിൽ ബിഎസ്-VI സുസുക്കി ആക്‌സസ് 125 തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

64,800 രൂപയുടെ പ്രാരംഭ വിലയിലാണ് സ്‌കൂട്ടർ സമാരംഭിച്ചത്. 2020 മാർച്ചിൽ 2,300 രൂപയായി അതിന്റെ ആദ്യ വില വർധനവ് ലഭിച്ചു. സുസുക്കി ഇപ്പോൾ ബിഎസ്-VI 125 സിസി സ്കൂട്ടറിന്റെ വില വീണ്ടും 1,700 രൂപയാണ് ഉയർത്തിയിരിക്കുന്നത്. സവിശേഷതകളും മറ്റ് മെക്കാനിക്കൽ ഘടകങ്ങളുമെല്ലാം മുമ്പത്തെപ്പോലെ തന്നെ തുടരും.

Variant Old Price New Price Increase
Drum CBS ₹67,100 ₹68,800 ₹1,700
Drum Alloy CBS ₹96,100 ₹70,800 ₹1,700
Disc CBS ₹70,000 ₹71,700 ₹1,700
Drum Special Edition ₹70,800 ₹72,500 ₹1,700
Disc Special Edition ₹71,700 ₹73,400 ₹1,700
ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

പുതുക്കിയ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ്-VI സുസുക്കി ആക്സസ് 125-ൽ ഉപയോഗിക്കുന്നത്. ഇത് 6,750 rpm-ൽ പരമാവധി 8.7 bhp കരുത്തും 5,500 rpm-ൽ 10 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മെച്ചപ്പെട്ട പ്രകടനത്തിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് എയർ-കൂൾഡ് മില്ലിൽ വരുന്നത്.

MOST READ: പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

സ്‌കൂട്ടറിന്റെ സവിശേഷതകളിലേക്ക് നോക്കിയാൽ നീളവും സൗകര്യപ്രദവുമായ സീറ്റിംഗ്, 21.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ഡ്യുവൽ ലഗേജ് ഹുക്കുകൾ, സ്റ്റൈലിഷ് ടെയിൽലാമ്പുകൾ, ക്രോം മഫ്ലർ കവർ, എൽഇഡ് ഹെഡ്‌ലാമ്പ്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, പുറത്തുള്ള ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയെല്ലാം ആക്‌സസിൽ സുസിക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് സുസുക്കി ബിഎസ്-VI ആക്‌സസ് 125-ൽ സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

പേൾ സുസുക്കി ഡീപ് ബ്ലൂ, പേൾ മിറേജ് വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളിൽ ബിഎസ്-VI സുസുക്കി ആക്സസ് 125-ന്റെ സ്റ്റാൻഡേർഡ് മോഡലുകൾ ലഭ്യമാണ്.

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

അതേസമയം സുസുക്കി ആക്സസ് 125 സ്‌പെഷ്യൽ പതിപ്പുകളിൽ നാല് കളർ ഓപ്ഷനുകളാണുള്ളത്. അതിൽ മെറ്റാലിക് ഡാർക്ക് ഗ്രീനിഷ് ബ്ലൂ, മെറ്റാലിക് മാറ്റ് ബാര്ഡോ റെഡ്, മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേള് മിറേജ് വൈറ്റ് എന്നിവ ഉൾപ്പെടുന്നു.

MOST READ: ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

ബിഎസ്-VI സുസുക്കി ആക്‌സസ് 125-നും വില വർധനവ്

ബിഎസ്-VI ഹോണ്ട ആക്ടിവ 125, വെസ്പ, അപ്രീലിയ SR 125, യമഹ റേ ZR 125 എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ സുസുക്കി ആക്‌സസിന്റെ നിരത്തിലെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Suzuki hiked the prices of BS6 Access 125. Read in Malayalam
Story first published: Tuesday, June 2, 2020, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X