സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ക്രൂയിസർ ബൈക്ക് ശ്രേണിയിലേക്ക് സുസുക്കി പുതിയ ഇൻട്രൂഡർ 250 മോഡലുമായി എത്തുന്നു. ഇപ്പോൾ മോട്ടോർസൈക്കിളിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ 2018 നവംബറിലായാണ് ബൈക്കിന്റെ പേറ്റന്റ് അപേക്ഷ സമർപ്പിച്ചത്.

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

പുറത്തുവന്ന പുതിയ പേന്റന്റ് ചിത്രങ്ങളിലൂടെ സുസുക്കി ഇൻട്രൂഡർ 250-യുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു. സുസുക്കി ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവ പുറത്തിറക്കിയതിനുശേഷം ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്കുള്ള ബ്രാൻഡിന്റെ അടുത്ത കാൽവെപ്പാകും ഇൻട്രൂഡർ.

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

സുസുക്കി ഇൻട്രൂഡർ 250 പതിപ്പിന്റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ ഒരു കാറ്റലറ്റിക് കൺവെർട്ടറിനെ ഉൾക്കൊള്ളുന്ന ഒരൊറ്റ ഹെഡർ പൈപ്പ് ഉണ്ടാകുമെന്ന് ചിത്രങ്ങളിലൂടെ കാണാൻ കഴിയും.

MOST READ: പുതിയ CT 125 ഹണ്ടർ കബിന്റെ പ്രൊമോ വീഡിയോ അവതരിപ്പിച്ച് ഹോണ്ട

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ക്യാറ്റ്-കോണിന് ശേഷം ഈ വർഷം ആദ്യം അവതരിപ്പിച്ച സുസുക്കി ഇൻട്രൂഡർ ബിഎസ്-VI ന് സമാനമായ ഇരട്ട-ബാരൽ സജ്ജീകരണത്തിനുള്ള ഒരു ക്രമീകരണമുണ്ട്.

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും മഫ്ലറിന്റെ രൂപകൽപ്പന വ്യത്യസ്തമാണ്. ഷാർപ്പ് ആയതും കോണാകൃതിയിലുള്ളതുമായ രൂപത്തിന് പകരം, ലളിതവും വൃത്തിയുള്ളതുമായ രൂപമാണ് ഇൻട്രൂഡർ 250-ക്ക് നൽകാൻ സുസുക്കി ശ്രമിക്കുന്നത്. ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള വിഷ്വൽ അപ്പീലിനെ വർധിപ്പിക്കും.

MOST READ:പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഒന്നര വർഷം മുമ്പ് 2018 നവംബറിൽ സുസുക്കി പേറ്റന്റ് ഫയൽ ചെയ്തു എന്നതാണ് ശ്രദ്ധേയം. സുസുക്കി ജിക്‌സർ 250, സുസുക്കി ജിക്‌സർ SF 250 എന്നിവയിൽ ഘടിപ്പിച്ചിരിക്കുന്ന അതേ 249 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് സുസുക്കി ഇൻട്രൂഡർ 250 മോഡലിനും കരുത്തേകുക.

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഇത് 9,300 rpm-ൽ 26.5 bhp പവറും 7,300 rpm-ൽ 22.2 Nm torque ഉം ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ഇതൊരു ഓയിൽ-കൂൾഡ് ഫു്യുവൽ ഇഞ്ചക്ഷൻ യൂണിറ്റുകൂടിയാണ്.

MOST READ: പലിശ ഇല്ലാതെ ബിഎസ് VI നിഞ്ച 650 സ്വന്തമാക്കാന്‍ അവസരമൊരുക്കി കവസാക്കി

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

250 സിസി എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പവറും ടോർഖ് ഔട്ട്‌പുട്ടും ഒന്നുതന്നെയാണെങ്കിലും ക്രൂസറിന്റെ സ്വഭാവത്തിന് അനുസൃതമായി അവ കൈമാറുന്ന രീതിയിൽ സുസുക്കി മാറ്റം വരുത്തിയേക്കാം.

സുസുക്കി ഇൻട്രൂഡർ 250 ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

സുസുക്കി ഇൻട്രൂഡർ 250 അതിന്റെ കുഞ്ഞൻ മോഡലായ 155 സിസി ഇൻട്രൂഡറിൽ നിന്ന് നിരവധി സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ഡിആർഎൽ, സുഖകരവും നേരുള്ളതുമായ റൈഡിംഗ് പോസ്ചർ തുടങ്ങിയവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Suzuki Intruder 250 Patent Images Leaked. Read in Malayalam
Story first published: Saturday, June 6, 2020, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X