പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

2019 ൽ ഒരു ആധുനിക ആവർത്തന മോഡൽ പുറത്തിറക്കിക്കൊണ്ട് സുസുക്കി തങ്ങളുടെ ഐതിഹാസിക കറ്റാന ബ്രാൻഡ് നെയിം പുനരുജ്ജീവിപ്പിച്ചു. 1981 ലെ കറ്റാനയിൽ നിന്ന് ഡിസൈൻ സൂചകങ്ങൾ പുതുതലമുറ മോഡൽ കടമെടുക്കുന്നു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

ഇത് ഒരു ലിറ്റർ ക്ലാസ് നിയോ-റെട്രോ സ്പോർട്സ് ബൈക്കായാണ് വരുന്നത്. ആൾക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന തരത്തിലാണ് നിർമ്മാതാക്കൾ ബൈക്ക് ഒരുക്കിയിരിക്കുന്നത്. ടോക്കിയോ, ഒസാക്ക മോട്ടോർസൈക്കിൾ ഷോകളിൽ തങ്ങളുടെ പുതുക്കിയ മോഡലുകൾ പ്രദർശിപ്പിക്കാനായിരുന്നു സുസുക്കിയുടെ പദ്ധതി.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

പക്ഷേ കൊവിഡ്-19 കാരണം അവ റദ്ദാക്കപ്പെട്ടത്തിനാൽ നിർമ്മാതാക്കളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റ്. മറ്റ് പല നിർമ്മാതാക്കളെയും പോലെ സുസുക്കിയും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുകയും തങ്ങളുടെ പരിഷ്കരിച്ച വാഹന നിര പ്രദർശിപ്പിക്കുന്നതിന് ഒരു വെർച്വൽ ഷോ സൃഷ്ടിക്കുകയും ചെയ്തു. പുതിയ വർണ്ണ സ്കീമുകളിൽ എത്തിന കറ്റാന ഇത്തവണയും ജനക്കൂട്ടത്തിൽ വേറിട്ടതായി കാണപ്പെട്ടു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

രണ്ട് പുതിയ കളർ സ്കീമുകളിലാണ് കറ്റാന പ്രദർശിപ്പിച്ചത്. ആദ്യത്തേത് ക്യാൻഡി റെഡാണ്, ബൈക്കിന് ഈ നിറത്തിനോട് പൊരുത്തപ്പെടുന്ന വീലുകളും വിപരീതമായ സ്വർണ്ണ നിറമുള്ള ബാറുകളും ഫോർക്കുകളും കമ്പനി നൽകുന്നു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

പുതിയ കറ്റാന ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ, വാഹനത്തിന് മോണോക്രോമാറ്റിക് നിറങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ വിപണിയിൽ മുമ്പോട്ട് പോകാൻ കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് കമ്പനിക്ക് മനസിലായി.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ ശ്രദ്ധിച്ചതിന് ശേഷമാണ് സുസുക്കി ഈ രണ്ട് പുതിയ നിറങ്ങളുമായി വിപണിയിൽ എത്തിയിരിക്കുന്നത്. രണ്ടാമത്തെ പുതിയ കളർ ഓപ്ഷൻ മാറ്റ് ബ്ലാക്ക് ആണ്.

ബൈക്കിൽ ഇതിനകം ഒരു ബ്ലാക്ക് വർണ്ണ സ്കീം ഓഫർ ചെയ്‌തിട്ടുണ്ടെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. സ്വർണ്ണ നിറത്തലുള്ള വീലുകളും ഇവയ്ക്കു ചേർന്ന സ്വർണ്ണ ബാറുകളും ഫോർക്കുകളും ഉപയോഗിക്കുന്നതിനാൽ ബൈക്ക് തികച്ചും വ്യത്യസ്തമാണ്. കറ്റാന ബാഡ്ജും സ്വർണ്ണത്തിൽ പൂർത്തിയാക്കിയിരിക്കുന്നു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

കാഴ്ചയിൽ മുമ്പത്തേതിനേക്കാൾ നാടകീയ ലുക്കും, ആകർഷകവുമാണെന്ന് തോന്നാമെങ്കിലും യാന്ത്രികമായി, വാഹനത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 2020 കറ്റാന സുസുക്കി GSX-S 1000F -നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇഅരു മോഡലുകളിലും അതേ 999 സിസി, ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി കറ്റാന

10,000 rpm -ൽ 147 bhp കരുത്തും 9,500 rpm -ൽ 105 Nm torque ഉം പുറപ്പെടുവിക്കുന്നു. പുതിയ കളർ സ്കീമുകൾ ഉൽ‌പാദന ഘട്ടത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനായിട്ടാണ് കമ്പനി വെർച്വൽ ഷോയിൽ വാഹനം പ്രദർശിപ്പിച്ചത്.

Most Read Articles

Malayalam
English summary
Suzuki Katana get two new colour scheme details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X