പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ചതായി പ്രഖ്യാപിച്ച് സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ. 2020 ജൂലൈ മാസം 34,412 യൂണിറ്റ് വിൽപ്പനയാണ് ജാപ്പനീസ് നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ നിന്ന് നേടിയെടുത്തത്.

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

മൊത്തം 34,412 യൂണിറ്റ് വിൽപ്പനകളിൽ 31,421 യൂണിറ്റുകൾ നിരത്തിൽ എത്തിച്ചപ്പോൾ ബാക്കി 2991 യൂണിറ്റ് കയറ്റുമതി വിൽപ്പനയിൽ നിന്നാണ്. 2020 ജൂണിലെ പ്രതിമാസ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 37 ശതമാനത്തിലധികം വളർച്ചയാണ് സുസുക്കി കൈവരിച്ചത്.

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

2020 മെയ് 18 ന് ആണ് കമ്പനി തങ്ങളുടെ ഉത്‌പാദന കേന്ദ്രത്തിന്റെ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിച്ചതെന്നും വ്യക്തമാക്കി. പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം ഇന്ത്യൻ വിപണിയിൽ ആവശ്യാനുസരണം കമ്പനിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സുസുക്കി വ്യക്തമാക്കി.

MOST READ: 2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

കൊവിഡ്-19 ന് മുമ്പുള്ള വിപണി സാഹചര്യമാണ് 2020 ഓഗസ്റ്റ് മുതൽ സുസുക്കി പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും പുതിയ സാഹചര്യങ്ങളുടെ ഭാഗമായി സർക്കാരിന്റെ എല്ലാ മാർഗനിർദേശങ്ങളും സുരക്ഷാ ചട്ടങ്ങളും കമ്പനി പാലിക്കും.

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

നിയന്ത്രണവും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യയിലെ കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടും, കൂടാതെ സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ജീവനക്കാർക്ക് കമ്പനി നിർദേശം നൽകിയിട്ടുമുണ്ട്.

MOST READ: MT.8 ബോഡി കിറ്റ് ധരിച്ച് ഓഫ് റോഡ് ഭീമനായി മാറി സുസുക്കി ജിംനി

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

അടുത്തിടെ അവതരിപ്പിച്ച സുസുക്കി അറ്റ് യുവർ ഡോർസ്റ്റെപ്പ് വിൽപ്പന സേവന സംരംഭത്തിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ആവശ്യം വർധിച്ചതായും സുസുക്കി അവകാശപ്പെടുന്നു.

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

ഇന്ത്യയിലെ മൊത്തം 279 ഡീലർഷിപ്പുകളിൽ ഈ പ്രോഗ്രാം ലഭ്യമാണ്. ഒരു ബട്ടൺ ക്ലിക്കിലൂടെ സുസുക്കി ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ഈ സേവനം ഉപഭോക്താക്കളെ അനുവദിക്കുന്നു.

MOST READ: വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

ഇന്ത്യയിൽ 50 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനം പൂർത്തിയാക്കിയെന്ന നേട്ടവും ജാപ്പനീസ് ബ്രാൻഡ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. സുസുക്കി ജിക്സ‌ർ 250 SF മോട്ടോ ജിപി എഡിഷൻ നിർമിച്ചുകൊണ്ടാണ് സുസുക്കി ഈ നാഴികക്കല്ലിൽ എത്തിയത്.

പ്രതിമാസ വിൽപ്പനയിൽ 37 ശതമാനം വളർച്ച കൈവരിച്ച് സുസുക്കി

സുസുക്കി മോട്ടോർ കോർപ്പറേഷൻ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയിൽ 50 ലക്ഷം ഇരുചക്രവാഹന ഉൽ‌പന്നങ്ങൾ പുറത്തിറക്കാൻ സാധിച്ചത് കമ്പനിയുടെ വിജയഗാഥയിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കുന്ന മറ്റൊരു പൊൻതൂവൽ കൂടിയാണെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിചിരോ ഹിറാവു അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Suzuki Motorcycles Register 37 Percent Growth In Monthly Sales. Read in Malayalam
Story first published: Monday, August 3, 2020, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X