മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റൈഡര്‍ക്ക് യാത്ര മികച്ചതാക്കുന്ന എന്തെങ്കിലും അവതരിപ്പിക്കുമെന്ന് സുസുക്കി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മോഡലുകളില്‍ എന്തെങ്കിലും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത് വ്യക്തമാക്കുന്ന എതാനും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കമ്പനി ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വെളിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചില സുസുക്കി സ്‌കൂട്ടറുകളിലും മോട്ടോര്‍ സൈക്കിളുകളിലും നമ്മള്‍ കാണുന്നതിനോട് സാമ്യമുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണിക്കുന്ന ഒരു ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു. എന്നാല്‍ ഇതിന് ഒരു പുതുക്കിയ രൂപകല്‍പ്പനയും ചില ബട്ടണുകളും ലഭിക്കുന്നു.

MOST READ: ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടിവിഎസ് എന്‍ടോര്‍ഖ് 125 പോലുള്ള മറ്റ് മോഡലുകളില്‍ കണ്ടിരിക്കുന്നതുപോലെ, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് ഫോണിനെ ബന്ധിപ്പിക്കുന്നതിന് റൈഡര്‍ക്ക് ഈ സിസ്റ്റം അനുവദിക്കുന്നു. റൈഡറിന് പിന്നീട് റൈഡുകള്‍ ട്രാക്കുചെയ്യാനും കോള്‍ അല്ലെങ്കില്‍ എസ്എംഎസ് അറിയിപ്പുകള്‍ ലഭിക്കാനും ചില സാഹചര്യങ്ങളില്‍ നാവിഗേഷനായി ഉപയോഗിക്കാനും കഴിയും.

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ആക്‌സസ് 125 മോഡലുകള്‍ക്കാകും ഈ സംവിധാനം ആദ്യം ലഭിക്കുക. അധികം വൈകാതെ തന്നെ ജാപ്പനീസ് ബ്രാന്‍ഡ് അതിന്റെ ജിക്‌സര്‍ ശ്രേണിയിലെ മോട്ടോര്‍സൈക്കിളുകളില്‍ ഈ സംവിധാനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, V-സ്‌ട്രോം 650 XT-യുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ബൈക്കിന്റെ ടീസര്‍ നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിന്നാലെ ഔദ്യോഗിക വെബ്സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു. നവീകരിച്ച 645 സിസി V-ട്വിന്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ നിലവിലെ പതിപ്പിന് സമാനമായി തന്നെ 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കും.

MOST READ: ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. പോയവര്‍ഷത്തിന്റെ തുക്കത്തില്‍ ബൈക്കിന്റെ പുതുക്കിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 7.46 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ വില.

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

V-സ്‌ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് V-സ്‌ട്രോം 650 XT -ക്കുള്ളത്. കുതിച്ചോടാന്‍ തയ്യാറായിരിക്കുന്ന അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

MOST READ: 4.5 വർഷത്തിനുള്ളിൽ 5.5 ലക്ഷം വിൽപ്പന; പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആഗോള വിപണിയില്‍ V-സ്ട്രോം 650-യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിദേശനിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെവെച്ച് ബൈക്കിനെ സംയോജിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്.

Source: BikeAdvice

Most Read Articles

Malayalam
English summary
Suzuki Planning To Introduce Bluetooth-System. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X