പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി. രാജ്യത്തെ 50 ശതമാനം ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനമാണ് കമ്പനി പുനരാരംഭിച്ചിരിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയാണ് പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

എന്നാല്‍ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇളവുകളോടെ ചില അനുമതികള്‍ നല്‍കിയതോടെയാണ് സുസുക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 5,000 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചെന്ന് കമ്പനി അറിയിച്ചു.

MOST READ: ഇപ്പോ വാങ്ങൂ, പണം പിന്നീട്, ആദ്യ 2 മാസം ഇഎംഐ വേണ്ട; പദ്ധതിയുമായി മാരുതി

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

അതോടൊപ്പം 50,000 വാഹനങ്ങള്‍ സര്‍വീസ് ചെയ്ത് നല്‍കിയെന്നും കമ്പനി അറിയിച്ചു. മെയ് 18 മുതല്‍ രാജ്യമെമ്പാടുമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് കമ്പനി സ്റ്റോക്കുകള്‍ കയറ്റി അയക്കാനും തുടങ്ങി.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ശുചിത്വത്തിനും സുരക്ഷ്‌ക്കായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സുസുക്കി തയ്യാറാക്കിയിട്ടുണ്ട്. അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

MOST READ: ഭാവം മാറി റെനോ ക്യാപ്‌ചർ ഫെയ്‌സ്‌ലിഫ്റ്റ് എത്തി

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

സര്‍വീസ് സെന്ററുകളിലും ഡീലര്‍ഷിപ്പുകളിലും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു. നിര്‍മ്മാതാക്കളില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ വി-സ്‌ട്രോം 650 XT-യുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

ഇത് വ്യക്തമാക്കി ബൈക്കിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടിരുന്നു. അതിനൊപ്പം ഔദ്യോഗിക വെബ്സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ പുതിയ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

അതേസമയം ബൈക്കിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നവീകരിച്ച 645 സിസി വി-ട്വിന്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ടോര്‍ഖും കരുത്തും സംബന്ധിച്ച് വെബ്സൈറ്റില്‍ കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

നിലവിലെ പതിപ്പില്‍ 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. പോയവര്‍ഷത്തിന്റെ തുക്കത്തില്‍ ബൈക്കിന്റെ പുതുക്കിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

7.46 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ വില. വി-സ്‌ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് വി-സ്‌ട്രോം 650 XT -ക്കുള്ളത്. കുതിച്ചോടാന്‍ തയ്യാറായിരിക്കുന്ന അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

Most Read Articles

Malayalam
English summary
Suzuki Motorcycle India Resumes Retail Operations. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X