2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ സുസുക്കി. അപ്ഡേറ്റിന്റെ ഭാഗമായി, അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളിന് ചാമ്പ്യന്‍ യെല്ലോ നമ്പര്‍ 2 എന്ന പുതിയ കളര്‍ സ്‌കീം ലഭിക്കുന്നു.

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

യെല്ലോ അതിനൊപ്പം ബ്ലൂ ആക്‌സന്റുകളുള്ള ഫ്യുവല്‍ ടാങ്കും ബൈക്കിന്റെ സവിശേഷതയാണ്. ഈ ലിവറി സുസുക്കിയുടെ ഐക്കണിക് DR-ബിഗ് റാലി മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. 2021 സുസുക്കി V-സ്‌ട്രോം 650 അഡ്വഞ്ചര്‍ വയര്‍-സ്പോക്ക് വീലുകളുള്ള ഗോള്‍ഡ് ഫിനിഷ് റിമ്മുകളുമായാണ് വരുന്നത്.

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

V-സ്‌ട്രോം 650 XT അഡ്വഞ്ചര്‍ ഇന്ത്യയില്‍ വില്‍ക്കുന്ന V-സ്‌ട്രോം 650 XT അടിസ്ഥാനമാക്കിയുള്ള ടോപ്പ്-ഓഫ്-ലൈന്‍ വേരിയന്റാണ്. ഒരു വലിയ ക്രാഷ് ഗാര്‍ഡ്, ഒരു ജോടി അലുമിനിയം പനിയേഴ്‌സ്, ഹാന്‍ഡില്‍ബാര്‍ ബ്രേസ്, മിറര്‍ എക്സ്റ്റന്‍ഷനുകള്‍, സെന്റര്‍ സ്റ്റാന്‍ഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇത് റെഗുലര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാണ്.

MOST READ: സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

എന്നിരുന്നാലും, അതേ യൂറോ -5, 645 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 70 bhp കരുത്തും 62 Nm torque ഉം സൃഷ്ടിക്കുന്നു.

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

അഡ്വഞ്ചര്‍ വേരിയന്റ് ഉടന്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുമെങ്കിലും, ഇത് ഇന്ത്യയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം, ഇവിടെ വില്‍പ്പനയ്ക്കെത്തിക്കുന്ന V-സ്‌ട്രോം 650 XT മോഡലിന് അധിക ആക്സസറികള്‍ ഓപ്ഷണലായി സുസുക്കി നല്‍കിയേക്കും.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

നവംബര്‍ മാസത്തില്‍ ബിഎസ് VI-ലേക്ക് നവീകരിച്ച V-സ്‌ട്രോം 650 XT-യെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 8.84 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. പേള്‍ വൈറ്റ്, ചാമ്പ്യന്‍ യെല്ലോ എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് V-സ്‌ട്രോം 650 XT-യുടെ അവതരണം.

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

V-സ്ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് V-സ്ട്രോം 650 XT -ക്കുള്ളത്. പഴയ പതിപ്പില്‍ നിന്ന് ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ പുതിയ മോഡലിനില്ല. അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി V-സ്‌ട്രോം 650 XT -യുടെ സവിശേഷതയാണ്.

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്‌സോര്‍ബര്‍ സംവിധാനം. സുരക്ഷയ്ക്കായി മുന്നില്‍ 310 mm ഇരട്ട ഡിസ്‌ക്കും പിന്നില്‍ 260 mm ഡിസ്‌ക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. 216 കിലോഗ്രാം ഭാരത്തിലാണ് പുതിയ ബിഎസ്-VI സുസുക്കി V-സ്‌ട്രോം 650 XT നിര്‍മിച്ചിരിക്കുന്നത്. മറ്റ് സവിശേഷതകളില്‍ ബൈക്കിന് ഒരു സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഹാന്‍ഡ്ഗാര്‍ഡുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12-V ആക്‌സസറി പവര്‍ ഔട്ട്ലെറ്റ്, ഒരു പ്ലാസ്റ്റിക് സംപ് ഗാര്‍ഡ് എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Suzuki Unveiled 2021 V-Strom 650 XT Adventure. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X